19 March 2019, Tuesday

ആരോഗ്യം

സ്വകാര്യപ്രാക്ടിസ് നയം മാറ്റം ആരോഗ്യമേഖലക്കു തിരിച്ചടിയാവും

സ്ഥാപിത താല്‍പ്പര്യക്കാരായ ഒരുവിഭാഗം ഡോക്ടര്‍മാരുടെ സമ്മര്‍ദത്തിന് മന്ത്രി വിധേയനായെന്ന് കരുതുന്നതായി കേരള സര്‍വകലാശാല മുന്‍ വി സിയും ജനകീയ ഡോക്ടറുമായ ഡോ. ബി ഇക്ബാല്‍ ദേശാഭിമാനിയോടു പറഞ്ഞു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് മാത്രമാണ് നിലവില്‍ സ്വകാര്യ പ്രാക്ടീസിന് നിരോധനമുള്ളത്. ഇതു ഈ മേഖലയിലെ സേവന-അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ സഹായകമായി. ഭരണം തുടങ്ങിയില്ല അതിന് മുമ്പുതന്നെയുള്ള മന്ത്രിയുടെ പ്രസ്താവന രോഗികളെ ചൂഷണം ചെയ്തിരുന്ന പഴയ കാലത്തേക്കുള്ള തിരിച്ചുപോക്കാണ്.

ആശ്വാസമായി മാറിയ സമഗ്ര ശ്വാസകോശ രോഗ നിവാരണ പദ്ധതി

ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സക്കെത്തുന്ന രോഗികളില്‍ 20 മുതല്‍ 25 ശതമാനംവരെയുള്ളവര്‍ വിവിധ ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചവരെന്നും ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് "പാല്‍ " എന്ന പുതിയ സംവിധാനം തലസ്ഥാന ജില്ലയില്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.

ആശാകേന്ദ്രമായി ഒരു സർക്കാർ ആശുപത്രി

അഞ്ചുവർഷം കൊണ്ട് ഓർക്കാട്ടേരി കമ്മ്യൂണിറ്റി സെന്ററിനുണ്ടായ വളർച്ച, നാടിന്റെ പൊതുജനാരോഗ്യ മേഖലയുടെ ഐശ്വര്യത്തിന് സാക്ഷിപറയുന്നതാണ്.

ആയുർദൈർഘ്യത്തിൽ കേരളം പാശ്ചാത്യരാജ്യങ്ങളോടൊപ്പമെന്ന് പഠനം

കേരളത്തില്‍ സ്ത്രീകളുടെ ശരാശരി പ്രായം ഇപ്പോള്‍ 80 ആണ്. അതേസമയം പുരുഷന്മാരുടേത് 75 വയസ്സാണെന്നും കൊച്ചി കേന്ദ്രമായ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വയമെന്റല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. എന്‍ അജിത്കുമാറും പ്രൊഫ. ഡി രാധാദേവിയും നടത്തിയ പഠനം വെളിവാക്കുന്നു.

കാരുണ്യസ്പര്‍ശമേ നന്ദി !

Samagra health insurance project by Government of Kerala

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ആവിഷ്കരിച്ച ജീവകാരുണ്യപദ്ധതിയുടെ ആശ്വാസത്തില്‍ പൂമ്പാറ്റകളെപ്പോലെ ജീവിതവാടിയില്‍ വീണ്ടും പാറിനടക്കുകയാണ് അമലയും നുസ്റയും ഹിരണുമെല്ലാം.

എന്തുകൊണ്ട്‌ റഫറൽ സംവിധാനം? ‌

ത്രിതല റഫറൽ സംവിധാനം വഴി രോഗികൾക്ക് അവരുടെ രോഗത്തിന്റെ ഗൌരവത്തിനും അതിന്റെ ചികിത്സയ്ക്ക് വേണ്ടുന്ന വൈദഗ്ധ്യത്തിനുമനുസരിച്ച് നമ്മുടെ വിഭവശേഷി ഉപയോഗപ്പെടുത്താൻ കഴിയും.

ആരോഗ്യ-സാമുഹ്യ ക്ഷേമ വകുപ്പ് : സാമാനതകളില്ലാത്ത മുന്നേറ്റം

ദുര്‍ബല ജനവിഭാഗങ്ങളുടെ ക്ഷേമ­പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നൽ നൽകിക്കൊണ്ട് സമഗ്രമായി ആരോഗ്യമേഖലയെ പുനഃസ്സംഘടിപ്പിച്ചാണ് എൽ.ഡി.എഫ് സർക്കാർ ഈ രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റം സാധ്യമാക്കിയത്. ആരോഗ്യത്തിന്റെ കേരളാമോഡൽ എൽ.ഡി.എഫിന്റെ കൈകളിൽ സുരക്ഷിതം

സമ്പൂർണ്ണ ആരോഗ്യം, സമഗ്ര സംരക്ഷണം

കേരളപ്പിറവിയ്ക്ക് ശേഷം അരനൂറ്റാണ്ടിനിടയില്‍ ആരോഗ്യ-സാമൂഹികക്ഷേമ വകുപ്പുകളില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനായെന്ന ചാരിതാര്‍ഥ്യവുമായാണ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നത്. താളം തെറ്റിയ പൊതുജനാരോഗ്യമേഖലയെ പുനരുജ്ജീവിപ്പിച്ച് സംസ്ഥാനത്തിന്റെ ആരോഗ്യമേഖല മികച്ച നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു.

Subscribe to RSS - ആരോഗ്യം