20 June 2018, Wednesday

ആരോഗ്യചെലവ്

ആരോഗ്യരംഗത്ത് ഇന്ത്യ ചെലവഴിക്കുന്നത് ദരിദ്ര രാജ്യങ്ങള്‍ക്ക് തുല്യമായ തുക

ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുവേണ്ടി ഇന്ത്യ ചെലവഴിക്കുന്ന തുക വളരെ കുറവാണെന്നും ഇത് ദരിദ്രരാജ്യങ്ങളുടേതിന് തുല്യമാണെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ പ്രതീശീര്‍ഷ അരോഗ്യ ചെലവുകള്‍ ഒരാള്‍ക്ക് വെറും 32 ഡോളര്‍വച്ചാണ് ചെലവഴിക്കുന്നത്.സമ്പന്ന രാജ്യങ്ങള്‍ ഒരാളുടെ ആരോഗ്യത്തിനായി പ്രതിവര്‍ഷം ചെലവഴിക്കുന്നത് 4590 ഡോളറാണ്. ഇന്ത്യയില്‍ പുരുഷന്‍മാരുടെ ആയുര്‍ ദൈര്‍ഘ്യം 10 വര്‍ഷം മുന്‍പ് 60 ആയിരുന്നത് ഇപ്പോള്‍ 63 ആയി ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകളുടെ കാര്യത്തില്‍ ഇത് 66 വര്‍ഷവുമാണെന്ന് സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe to RSS - ആരോഗ്യചെലവ്