4 October 2018, Thursday

ഇടമലയാർ

ഉപമുഖ്യമന്ത്രി കുഞ്ഞാലിക്കുട്ടിയോ?

ഉപമുഖ്യമന്ത്രി ഉണ്ടാകുമോ എന്നും ഉണ്ടെങ്കില്‍ അത് പി കെ കുഞ്ഞാലിക്കുട്ടി ആയിരിക്കുമോ എന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണം. വേങ്ങരയില്‍ ജയിച്ചാല്‍ കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നേരത്തെതന്നെ കോണ്‍ഗ്രസ് രഹസ്യമായി ഉറപ്പു നല്‍കിയിട്ടുണ്ട്. മത്സരിക്കാനുള്ള സീറ്റ് 24ല്‍ ഒതുക്കാന്‍ ലീഗ് സമ്മതിച്ചത് ഉപമുഖ്യമന്ത്രി സ്ഥാനമെന്ന വ്യവസ്ഥയോടെയാണെന്നത് പരസ്യമായ രഹസ്യമാണ്. ലീഗ് നേതാക്കള്‍ എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധിയെ ചെന്നുകണ്ട് അങ്ങനെയൊരു ഉറപ്പുവാങ്ങിയിട്ടുണ്ടെന്നത് നിഷേധിക്കാന്‍ കഴിയില്ല.

ആന്റണി ശ്രമിക്കുന്നത് അഴിമതിക്കാരായ സഹപ്രവർത്തകരെ സംരക്ഷിക്കാൻ

അഴിമതിക്കേസില്‍ പ്രതികളായ അരഡസന്‍പേരെ യുഡിഎഫ് സ്ഥാനാര്‍ഥികളാക്കിയിട്ടാണ് അഴിമതിക്കെതിരെ എല്‍ഡിഎഫ് എന്തുചെയ്തു എന്ന് ആന്റണിയുടെ ചോദ്യം ! യുഡിഎഫ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന കെ കെ രാമചന്ദ്രന്‍ മാസ്ററും ടി എച്ച് മുസ്തഫയും ഇപ്പോൾ ഉമ്മന്‍ചാണ്ടിക്കെതിരെ തിരിഞ്ഞത് ആന്റണി മറക്കരുത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന എം കെ മുനീര്‍ അഴിമതിക്കേസില്‍ പ്രതിയായി ജാമ്യമെടുക്കേണ്ടിവന്നു. ഭക്ഷ്യമന്ത്രിയായിരുന്ന അടൂര്‍ പ്രകാശിനെതിരെ കുറ്റപത്രം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചുകഴിഞ്ഞു. കരിയാര്‍കുറ്റി- കാരപ്പാറ കേസില്‍ ജലവിഭവമന്ത്രിയായിരു ടി എം ജേക്കബ്ബിനെതിരായ കോടതിനടപടികൾ പുരോഗമിക്കുന്നു. ഇടമലയാറിൽ വി.എസ് അപ്പീൽ നല്കിയില്ലായിരുന്നെങ്കിൽ പ്രതികൾ രക്ഷപ്പെടുമായിരുന്നു.

“ആന്റണീ, എന്റെ മറ്റേ മുഖം ശരിക്ക് കണ്ടയാൾ പൂജപ്പുര സെൻ‌ട്രൽ ജയിലിലുണ്ട് ”

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി, എങ്ങനെ താഴെപ്പോയെന്നും ഉമ്മന്‍ചാണ്ടി എങ്ങനെ പകരം വന്നെന്നും മറക്കേണ്ടെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആന്റണിയുടെ മന്ത്രിസഭയിലെ അംഗമായ കെ എം മാണി അന്ന് മതികെട്ടാനില്‍ 5000 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തി അനുയായികള്‍ക്ക് പങ്കിട്ടുകൊടുത്തു. കാർഗിൽ ജവാന്മാരുടെ വിധവകൾക്ക് നൽകേണ്ടിയിരുന്ന ആദർശ് ഫ്ലാറ്റ് മഹാരാഷ്ട്ര മുഖ്യനും ബന്ധുക്കലും കൈവശപ്പെടുത്തിയപ്പോൾ പ്രതിരോധമന്ത്രിയായ ഈ ആദര്‍ശധീരന്‍ എവിടെയായിരുന്നു ?

പിള്ളയ്ക്ക് പിന്‍ഗാമിയാകാന്‍ നീളന്‍ ക്യൂ

ഇടമലയാര്‍കേസില്‍ തന്നേക്കാള്‍ വലിയ കുറ്റവാളി കെ എം മാണിയാണെന്നാണ് ബാലകൃഷ്ണപിള്ള ആത്മകഥയില്‍ പറഞ്ഞത്. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ നടന്ന കള്ളക്കളി ഏറ്റവും ഒടുവില്‍ വിളിച്ചുപറഞ്ഞത് കെ സുധാകരനാണ്.

കുറ്റവാളികളുടെ കൂടാരം

ഗവർണർ ആര് എ സ് ഗവായിക്ക് നിവേദനക്കെട്ടുമായി പോയ യുഡിഎഫ് നേതാക്കളുടെ ചിത്രത്തിന്  'കുറ്റങ്ങളുടെ കൂമ്പാര'മെന്നാണ് ഒരു പ്രമുഖ പത്രം നൽകിയ അടിക്കുറിപ്പ്. സംഘത്തെ നയിച്ചത് ഉമ്മന്ചാണ്ടിയാണ്. കൂടെയുള്ളത് കെഎം മാണി, ആര്‍ ബാലകൃഷ്ണപിള്ള, ടി എം ജേക്കബ് തുടങ്ങിയവര്‍. പി കെ കുഞ്ഞാലിക്കുട്ടിയെ മാറ്റിനിർത്തിയിരുന്നു. ആ ചിത്രം അച്ചടിച്ചു വന്ന ദിവസം രാജ്യത്തിന്റെ പരമോന്നത കോടതിയിൽ നിന്ന് ഒരു വിധി വന്നു--ആര്‍ ബാലകൃഷ്ണപിള്ളയെ കഠിനതടവിലേക്കയക്കാന്‍. അടുത്ത ദിവസങ്ങളിൽ സമാനമായ വാർത്തകൾ തുടർന്നു .

കോടതിയലക്ഷ്യ ഹര്‍ജിയില്‍ കെ സുധാകരന് നോട്ടീസ്

 

കൊച്ചി: ഇടമലയാര്‍ കേസില്‍ സുപ്രിം കോടതിയെയും ജഡ്ജിമാരെയും വിമര്‍ശിച്ച കെ സുധാകരന്‍ എം പി, കെ ബി ഗണേശ്കുമാര്‍ എം എല്‍ എ എന്നിവര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ അഡ്വക്കറ്റ് ജനറല്‍ നോട്ടീസ് അയച്ചു. തൃശൂരിലെ നിയമ സഹായവേദി ചെയര്‍മാന്‍ അഡ്വ. സി ഐ എഡിസനായിരുന്നു അഡ്വക്കറ്റ് ജനറലിന് അനുമതി ഹര്‍ജി നല്‍കിയിരുന്നത്.ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ ഈ മാസം 16ന് സുധാകരനും ഗണേശ്കുമാറും നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകണമെന്നും അല്ലാത്തപക്ഷം ഇക്കാര്യത്തില്‍ ഹര്‍ജിക്കാരന് അനുകൂലമായി തീരുമാനമെടുക്കുമെന്നും അഡ്വക്കറ്റ് ജനറല്‍ അയച്ച നോട്ടീസില്‍ വ്യക്തമാക്കി. Image Courtesy: Front Line

Subscribe to RSS - ഇടമലയാർ