12 February 2019, Tuesday

ഉമ്മന്‍ ചാണ്ടി

സത്യം അറബിക്കടലിലോ..?

ചിലർ പത്രത്തിൽ എഴുതുമ്പോൾ അപരൻ കടന്നുവരും. സ്വന്തം പേരിനു താഴെ എഴുതിവെക്കുന്ന പരമ വങ്കത്തങ്ങൾ വായനക്കാർ ആകെ വിശ്വസിക്കും എന്ന മണ്ടത്തരമൊന്നും അത്തരക്കാർക്കും ഉണ്ടാകാൻ ഇടയില്ല.
മാനെജ്മെന്റ് പറയുന്ന പണി എടുക്കാൻ ബാധ്യത ഉണ്ടാകുമല്ലോ -അത് പെരുംനുണ എഴുതണം എന്നായാൽ പോലും.

"മാന" നഷ്ടമാണ് പുതിയ ആയുധം

മാനഹാനിയാണ് പുതിയ വിഷയം. പരാതികള്‍ പലവഴിക്ക് പായുന്നു. മലയാള മനോരമയുടെ ഒന്നാംപേജ് വാര്‍ത്തയുടെ തുടക്കം "ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കേരളത്തിലെ ആദ്യ സൈബര്‍ കേസ് ആലപ്പുഴയില്‍ റജിസ്റ്റര്‍ചെയ്തു" എന്നാണ്. മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണിത് എന്നും പത്രം എഴുതുന്നു. ""പരാതിക്കിടയാക്കിയ ചിത്രങ്ങളും കമന്റുകളും ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തതും ഷെയര്‍ ചെയ്തു പ്രചരിപ്പിച്ചതുമായ കമ്പ്യൂട്ടറുകളുടെ ഐപി അഡ്രസ് ആവശ്യപ്പെട്ട് ഫെയ്സ് ബുക്ക് അധികൃതരെ സമീപിച്ചതായി സൈബര്‍ സെല്‍ അറിയിച്ചു.

മനോരമ ഇങ്ങനെയൊക്കെയാണ് പ്രചരണം നടത്തുന്നത്...

പ്രകടന പത്രിക ഉടനെ നടപ്പിലാക്കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി

പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഉടനെ നടപ്പാക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു. ഒരു രൂപക്ക് അരി നല്‍കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേകസഹായവും അനുമതിയും ആവശ്യമാണ്. വ്യക്തമായ ആലോചന നടത്തേണ്ടതുണ്ട്. ജനുവരി ഒന്നിനുശേഷം സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളും എല്ലാ നിയമനങ്ങളും പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പെട്രോളിന്റെ വിലവര്‍ധന മൂലമുണ്ടായ അധികനികുതി ഒഴിവാക്കാന്‍ ആദ്യമന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

“ക്വട്ടേഷന്‍ പണിയെടുക്കല്ലേ പത്രങ്ങളേ”

നിയമസഭാതെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ചില പത്രമുതലാളിമാര്‍ വിഷം കഴിച്ചു മരിച്ചേക്കരുതെന്നും വിഎസ് ഓര്‍മ്മിപ്പിച്ചു.

മനോരമയുടെ തെരഞ്ഞെടുപ്പ് ക്യാബറേ

Manorama's "Lottery" lies

ലോട്ടറി വിഷയത്തില്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ മണ്ടത്തരത്തിന് വി ഡി സതീശന്‍ നല്‍കേണ്ടി വരുന്ന വിലയെത്രയെന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.

ഭരിച്ചതും മുടിച്ചതും കുഞ്ഞാപ്പയുടെ ബിനാമികള്‍ ?

കുഞ്ഞാലിക്കുട്ടി, റൌഫ്

അഴിമതിയില്‍ മുങ്ങിക്കുളിച്ച യു ഡി എഫിന്റെ മറ്റൊരു മുഖമാണ് ഖത്തറിലെ ബിനാമി ഇടപാടിലൂടെ പുറത്തുവരുന്നത്.

ആന്റണീ, ആ ‘സമ്മര്‍ദ്ദ’ത്തിന്റെ കഥ എന്നു പറയും?

2003 ജൂലൈ 9നു ആന്റണി പറഞ്ഞത് “സമ്മര്‍ദ്ദം ചെലുത്തി എന്തും നേടാമെന്ന് ന്യൂനപക്ഷങ്ങള്‍ കരുതേണ്ട ” എന്നും “ന്യൂനപക്ഷങ്ങള്‍ സംഘടിതശക്തി ഉപയോഗിച്ച് വിലപേശി സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്ന സ്ഥിതി കേരളത്തിലുണ്ട് ” എന്നുമാണ്. ആന്റണി പറഞ്ഞത് ശരിയാണെന്ന് എം വി രാഘവന്‍ സാക്ഷ്യപ്പെടുത്തി. മന്ത്രിയായിരുന്ന കാലത്ത് പല അരുതായ്മക്കും കൂട്ടുനിന്നെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് കേരളജനതയ്ക്ക് മുന്നില്‍ കുമ്പസരിച്ചത് പി. കെ. കുഞ്ഞാലിക്കുട്ടിയാണ്. അപ്പോള്‍ ഏതെല്ലാം വൃത്തികേടുകള്‍ക്ക് അരുനിന്നതിന്റെ അരിശമായിരിക്കാം ആന്റണി 2003 ജൂണ്‍ 9ന് പ്രകടിപ്പിച്ചത് !

എന്തേ യുഡി‌എഫേ ഇത്ര വെപ്രാളം ?

ചെന്നിത്തലയ്ക്കും ചാണ്ടിക്കുമെതിരേ ടൈറ്റാനിയം അഴിമതിയില്‍ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിരിക്കുന്നു. ജഡ്ജിക്ക് കോഴനല്‍കിയെന്ന പ്രസ്താവനയില്‍ സുധാകരനെതിരേ വിജിലന്‍സ് കേസും ആയി.

മാര്‍ട്ടിന്റെ ഉപ്പും ചോറുമല്ലേ കോണ്‍ഗ്രസ്സിന്റെ അദൃശ്യശക്തി ?

2003 ഡിസംബറില്‍ താജ് മലബാറില്‍ കോൺ‌ഗ്രസ് നേതാക്കളും ലോട്ടറിമാഫിയയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയും പണമിടപാടുകളും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതാണ്. ചെന്നിത്തലയോടൊപ്പമാണ് കോണ്‍ക്രസിന്റെ വക്താവുകൂടിയായ മനു അഭിഷേക് സിങ്വി കേരളത്തില്‍ വന്ന് സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി വാദിച്ചത്. അതിനും മുന്‍പ് 2003 ഡിസംബര്‍ 19ന് മാര്‍ട്ടിന്‍ പ്രൊമോട്ടറായ സിക്കിം, മേഘാലയ ലോട്ടറികളുടെ കേസില്‍ വാദിച്ച് മാര്‍ട്ടിനനുകൂലമായ ഇടക്കാലവിധി വാങ്ങിക്കൊടുത്തതു ഇന്നത്തെ ആഭ്യന്തരമന്ത്രി ചിദംബരമാണ്. 2006 നവംബറില്‍ വാദിക്കാന്‍ വന്നത് ചിദംബരത്തിന്റെ ഭാര്യ നളിനി. മാര്‍ട്ടിന്റെ ഉപ്പും ചോറുംതിന്ന് ആഭ്യന്തരമന്ത്രിക്കസേരയിലിരിക്കുന്ന ചിദംബരംതന്നെയാണ് ഇപ്പോഴും ലോട്ടറിമാഫിയക്കുപിന്നിലെ അദൃശ്യശക്തി.

Subscribe to RSS - ഉമ്മന്‍ ചാണ്ടി