12 March 2019, Tuesday

ഉമ്മൻ ചാണ്ടി

പറയുന്നതേ ചെയ്യാവൂ; ചെയ്യാൻ കഴിയുന്നതേ പറയാവൂ

ഉമ്മൻ ചാണ്ടിക്കു മറുപടി ഉണ്ടോ?

പിൻവലിക്കാൻ വേണ്ടി മാത്രം ഇറക്കേണ്ടിവന്ന ഈ നിയമവിരുദ്ധ ഉത്തരവുകളുടെയെല്ലാം പിന്നിൽ പ്രവർത്തിച്ചത്‌ ആരുടെ കൈകളാണ്‌? ആ സമ്മർദ്ദത്തിനു പിന്നിൽ പ്രവർത്തിച്ച കണക്കറ്റ പണം എങ്ങോട്ടാണ്‌ ഒഴുകിയത്‌? മുഖ്യമന്ത്രി അവകാശപ്പെടുംപോലെ നിയമാനുസൃതമായ വികസനത്തിനും തൊഴിലവസരത്തിനും വേണ്ടിയാണ്‌ ഈ ഭൂദാന പരമ്പര എങ്കിൽ, കോഴികൂകും മുമ്പ്‌ അവ പിൻവലിച്ച്‌ തടിതപ്പേണ്ട ഗതികേട്‌ എങ്ങനെ ഉണ്ടായി?

അത്ഭുതകരം: പിണറായി; പൊലീസ് മെഡലും നല്‍കിയേക്കും: വി എസ്

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ പൊലീസുകാരുടെ ക്രിമിനല്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് അത്ഭുതകരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് സലീംരാജിന് പൊലീസ് മെഡല്‍ ലഭിച്ചുവെന്ന വാര്‍ത്തയും കേള്‍ക്കേണ്ടി വരുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. ക്രിമിനല്‍കേസ് പ്രതിയായിട്ടും ആഭ്യന്തരവകുപ്പ് പുറത്തിറിക്കിയ പൊലീസുകാരുടെ പ്രതിപട്ടികയില്‍ സലീം രാജ് ഉള്‍പ്പെടാതിരുന്നതിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രതികളായ ഡിവൈഎസ്പിമാരേയും പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കാലഹരണപ്പെട്ട കോൺഗ്രസ് കായകല്‍പ്പം

ഇവിടെ കാലഹരണപ്പെടുന്നത് ഇടതുപക്ഷമല്ല അവര്‍ക്ക് ചികിത്സ വിധിക്കുന്ന ഇന്ത്യയിലെ പുത്തന്‍കൂര്‍ വലതുപക്ഷമാണ്. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ അടുത്തവട്ടം തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുന്നതിനുമുമ്പ് യുപിഎ അധ്യക്ഷ അവരുടെതന്നെ നേരിട്ട് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന ദേശീയ ഉപദേശക സമിതിയോട് പ്രസംഗത്തിനുള്ള ചെറു കുറിപ്പുകളെങ്കിലും ആവശ്യപ്പെടുന്നത് നന്നായിരിക്കും.

കോണ്‍ഗ്രസ് ഭരണത്തിന്റെ സ്പീഡ് ഖജനാവ് കൊള്ളയടിക്കാന്‍

കുഞ്ഞാലിക്കുട്ടിയെ പീഡിപ്പിക്കുന്നു എന്നു ആന്റണിക്കും ചാണ്ടിക്കും പരാതി. ബാലകൃഷ്ണപിള്ള ജയിലിലായതെന്തിനെന്ന് ചാണ്ടിക്ക് “അറിയില്ല” പോൽ. പാമോലിനിലും ടൈറ്റാനിയം അഴിമതിയിലും ചാണ്ടിക്കെതിരേ അന്വേഷണം വന്നാലതു പ്രതികാരമാണത്രെ. വലതുമുന്നണിക്കകത്തു നിന്നുതന്നെയല്ലേ മലയാളിയുടെ ഉമ്മറങ്ങളിൽ ഈ മാലിന്യങ്ങൾ ചിതറിത്തെറിച്ചു വന്നുവീണത് ? അച്യുതാനന്ദനു മേൽ എന്തിനു കുതിരകയറം അതിനു ?

ജനമനസ്സ് എല്‍ഡിഎഫിനൊപ്പം

സാമൂഹ്യക്ഷേമത്തിനും വികസനത്തിനുമായി എല്‍ഡിഎഫ് നിലകൊള്ളുമ്പോള്‍, വര്‍ഗീയതയുടെയും അഴിമതിയുടെയും ജനവിരുദ്ധ നയങ്ങളുടെയും പ്രോത്സാഹകരായ ഒരു തല്ലിപ്പൊളിക്കൂട്ടമായി യുഡിഎഫ് നില്‍ക്കുന്നു. ഈ താരതമ്യം ജീവിതാനുഭവങ്ങളില്‍നിന്ന് തിരിച്ചറിയുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ ഭരണം ആരെ ഏല്‍പ്പിക്കണമെന്ന് സംശയിക്കേണ്ടിവരുന്നില്ല. ആ ജനവികാരമാണ് പ്രചാരണത്തിലുടനീളം കാണാനായത്.

ടൈറ്റാനിയം നവീകരണത്തിന്റെ മറവില്‍ അഴിമതിക്കുള്ള കരുനീക്കം 2005ല്‍ ആരംഭിച്ചു

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്ന അന്വേഷണത്തില്‍ വരവില്‍ കവിഞ്ഞ കോടികളുടെ സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ നടപടിക്ക് വിധേയനായ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ രാജനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശ്രമം നടത്തിയതും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു. അഴിമതിയുടെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് പലവട്ടം ഇടപെട്ടതിന്റെ തെളിവുകളും മുന്‍മന്ത്രി രാമചന്ദ്രന്‍ മാസ്റ്ററുടെ പക്കലുണ്ട്. തെളിവ് സഹിതമുള്ള കൂടുതല്‍ അഴിമതിക്കഥകള്‍ ഭയന്നാണ് തനിക്കെതിരെ തുറന്നടിച്ചിട്ടും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മൗനം പാലിക്കുന്നതെന്നും സംശയിക്കണം. രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഭയക്കുന്നുണ്ട്.

“ഉമ്മൻ ചാണ്ടീ, നിങ്ങളെ വെല്ലുവിളിക്കുന്നു ഞാൻ” - ടി എം ജേക്കബ്

Oommen Chandy and TM Jacob face to face

മന്ത്രി മാണി സ്വന്തക്കാര്‍ക്കൊക്കെ ഭൂമി പതിച്ചുനല്‍കുന്നു. ഉമ്മന്‍ചാണ്ടി സ്വന്തക്കാരെയൊക്കെ വളര്‍ത്തിക്കൊണ്ടിരിക്കുന്നു. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുപിന്നിൽ ഉമ്മന്‍ചാണ്ടിയും രാജന്‍ ചാക്കോയും തമ്മിലുള്ള ബന്ധമാണ്. സംസ്ഥാനത്തെ ദേശീയപാതയിലുള്‍പ്പെടെ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് കരാർ നൽകിയ വകയിൽ സംസ്ഥാനഖജനാവിന് 500 കോടിയോളം രൂപ നഷ്ടമുണ്ടാക്കിയത്. ഇക്കാര്യം വിജിലന്‍സ് കണ്ടെത്തിയെങ്കിലും അന്വേഷണം ആരംഭിക്കുന്നതിനുമുമ്പ് കേസ് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിക്കുകയായിരുന്നു.

ആന്റണി ശ്രമിക്കുന്നത് അഴിമതിക്കാരായ സഹപ്രവർത്തകരെ സംരക്ഷിക്കാൻ

അഴിമതിക്കേസില്‍ പ്രതികളായ അരഡസന്‍പേരെ യുഡിഎഫ് സ്ഥാനാര്‍ഥികളാക്കിയിട്ടാണ് അഴിമതിക്കെതിരെ എല്‍ഡിഎഫ് എന്തുചെയ്തു എന്ന് ആന്റണിയുടെ ചോദ്യം ! യുഡിഎഫ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന കെ കെ രാമചന്ദ്രന്‍ മാസ്ററും ടി എച്ച് മുസ്തഫയും ഇപ്പോൾ ഉമ്മന്‍ചാണ്ടിക്കെതിരെ തിരിഞ്ഞത് ആന്റണി മറക്കരുത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന എം കെ മുനീര്‍ അഴിമതിക്കേസില്‍ പ്രതിയായി ജാമ്യമെടുക്കേണ്ടിവന്നു. ഭക്ഷ്യമന്ത്രിയായിരുന്ന അടൂര്‍ പ്രകാശിനെതിരെ കുറ്റപത്രം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചുകഴിഞ്ഞു. കരിയാര്‍കുറ്റി- കാരപ്പാറ കേസില്‍ ജലവിഭവമന്ത്രിയായിരു ടി എം ജേക്കബ്ബിനെതിരായ കോടതിനടപടികൾ പുരോഗമിക്കുന്നു. ഇടമലയാറിൽ വി.എസ് അപ്പീൽ നല്കിയില്ലായിരുന്നെങ്കിൽ പ്രതികൾ രക്ഷപ്പെടുമായിരുന്നു.

കോൺഗ്രസ്സിന്റെ അന്നം‌മുടക്കൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല

പാവങ്ങളുടെ അന്നംമുട്ടിക്കാന്‍ ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും ഇതാദ്യമായല്ല ഇടപെടുന്നത്. 1992 ജനുവരിയില്‍ റേഷനരിക്ക് കേന്ദ്രസര്‍ക്കാര്‍ 88 പൈസ വര്‍ധിപ്പിച്ചിരുന്നു. തുടര്‍ന്ന് കിലോയ്ക്ക് 88 പൈസ സബ്സിഡി നല്‍കാന്‍ സംസ്ഥാനം തീരുമാനിച്ചു. എന്നാല്‍, അന്നത്തെ ഐക്യജനാധിപത്യമുന്നണി സര്‍ക്കാരും ധനമന്ത്രി ഉമ്മന്‍ചാണ്ടിയും ഈ സബ്സിഡി 1993 ഏപ്രില്‍ ഒന്നുമുതല്‍ പിന്‍വലിച്ചു. ആഴ്ചയില്‍ അഞ്ചുകിലോ അരി സ്പെഷ്യലായി നല്‍കിവന്നത് നിര്‍ത്തിവച്ചത് ടി എച് മുസ്തഫയായിരുന്നു. 1996ൽ വന്ന ഇടതു സർക്കാർ 120 കോടിചെലവഴിച്ച് സബ്സിഡി നൽകി താങ്ങിനിർത്തിയ റേഷൻ പദ്ധതികളെയും പൊതുവിതരണസമ്പ്രദായത്തെയും തകര്‍ക്കുകയായിരുന്നു 2001-06ലെ യുഡിഎഫ് ഭരണം.

Pages

Subscribe to RSS - ഉമ്മൻ ചാണ്ടി