13 September 2018, Thursday

എ കെ ആന്റണി

"ഇങ്ങനെ പിഴുതെറിയണം"

മാതാവിന്റെയും പുത്രന്റെയും വെള്ളത്താടിയുള്ള പരിശുദ്ധാത്മാവിന്റെയും പ്രസംഗംകൊണ്ട് യുഡിഎഫിന് ഗുണമുണ്ടായില്ലെങ്കിലും കോഴിക്കോട്ടെ ഹോട്ടലുകാരനും തിരുവനന്തപുരത്ത് പുത്രദര്‍ശന സൌഭാഗ്യം ലഭിച്ച ഭോജനാലയക്കാരനും ലാഭംതന്നെ ലാഭം. മനോരമയുടെ 'അനുഗ്രഹം' സിദ്ധിച്ച ലതിക സുഭാഷിനാകട്ടെ കഷ്ടാല്‍ കഷ്ടം.

ലോക് പാൽ സമിതിയിൽ നിന്ന് ആന്റണി പുറത്ത്

കളങ്കിതരായ മന്ത്രിമാര്‍ സമിതിയില്‍ ഉണ്ടാകരുതെന്ന അണ്ണ ഹസാരെയുടെ നിര്‍ബന്ധത്തിന് വഴങ്ങി ആന്റണിയെ സമിതിയിൽ നിന്ന് ഒഴിവാക്കി. അഴിമതിക്കാര്യത്തില്‍ ആറുമാസത്തിനിടെ കേന്ദ്രസര്‍ക്കാരിന് അഞ്ചാമത്തെ പ്രഹരം നൽകിക്കൊണ്ട് അണ്ണ ഹസാരെ.

“ക്വട്ടേഷന്‍ പണിയെടുക്കല്ലേ പത്രങ്ങളേ”

നിയമസഭാതെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ചില പത്രമുതലാളിമാര്‍ വിഷം കഴിച്ചു മരിച്ചേക്കരുതെന്നും വിഎസ് ഓര്‍മ്മിപ്പിച്ചു.

ആരാന്റെ ചെലവില്‍ ആന്റണിയുടെ മേനിപറച്ചില്‍

കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത് തൊഴിലുറപ്പ് പദ്ധതിയാണെന്ന വയനാട്ടിലെ പ്രചാരണവേളയിലെ എ കെ ആന്റണിയുടെ പ്രസ്താവന നിയമസഭാ തെരഞ്ഞെടുപ്പില്‍ അടിസ്ഥാന സാമ്പത്തിക നയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് വഴിതുറന്നിരിക്കുകയാണ്. എങ്കില്‍ മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും രാജ്യത്താകെയും ആത്മഹത്യ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് ആരാഞ്ഞു.

ആന്റണിജീ വിദര്‍ഭയ്ക്ക് പോകട്ടെ...

A K Antony should be packed off to Vidarbha

2008ല്‍ രാജ്യത്താകെ നടന്ന 16196 കര്‍ഷക ആത്മഹത്യകളില്‍ 4453ഉം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്താണ്. 2011 ജനുവരിയില്‍ മാത്രം വിദര്‍ഭയില്‍ 55 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. താന്‍ മുഖ്യമന്ത്രിയായിരിക്കെ വയനാട്ടില്‍ അഞ്ഞൂറിലേറെ കര്‍ഷകര്‍ വയനാട്ടില്‍ ആത്മഹത്യ ചെയ്തഘട്ടത്തില്‍ കടം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിന് ആന്റണി മറുപടി പറഞ്ഞിട്ടില്ല. എന്നാല്‍ 2006ല്‍ അധികാരമേറ്റ ദിവസം തന്നെ കടം ഏറ്റെടുക്കുകയും രാജ്യത്താദ്യമായി കര്‍ഷക കടാശ്വാസ കമീഷന്‍ രൂപീകരിക്കുകയും 2007 ഓടെ കേരളത്തിലെ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കുകയും ചെയ്ത മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ഇരട്ടമുഖക്കാരന്‍ എന്ന് അക്ഷേപിക്കാനാണ് ആന്റണി തയ്യാറായത്.

“കേരളത്തെ ഇങ്ങനെ സ്നേഹിച്ച് വീര്‍പ്പുമുട്ടിക്കല്ലേ ആന്റണീ”

കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സ്നേഹിച്ച് വീര്‍പ്പുമുട്ടിക്കുകയാണെന്നാണ് പ്രതിരോധമന്ത്രി എ കെ ആന്റണി തെരഞ്ഞെടുപ്പു യോഗങ്ങളില്‍ കേരളമെമ്പാടും പറഞ്ഞുനടക്കുന്നതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കാത്തത് മന്‍മോഹന്‍സിങ്ങിന്റെയും സോണിയഗാന്ധിയുടെയും ഔദാര്യമാണുപോലും! മഹാരാഷ്ട്രയിലെ വിദര്‍ഭയിലും കോണ്‍ഗ്രസുതന്നെ ഭരിക്കുന്ന ആന്ധ്രപ്രദേശിലുമടക്കം ആയിരക്കണക്കിനു കൃഷിക്കാര്‍ ഇപ്പോഴും ആത്മഹത്യചെയ്തുകൊണ്ടിരിക്കുന്നത് മന്‍മോഹന്‍സിങ്ങിനും സോണിയഗാന്ധിക്കും ആ സംസ്ഥാനങ്ങളിലെ ജനങ്ങളോടുള്ള പകയും വിദ്വേഷവുംകൊണ്ടായിരിക്കും എന്നാണല്ലോ ആന്റണിയുടെ പ്രസ്താവനയില്‍നിന്ന് അനുമാനിക്കേണ്ടിവരിക.

കേന്ദ്രനേതാക്കളെ കെട്ടിയിറക്കിയിട്ടും ആളില്ലാ കോൺഗ്രസ് കൺ‌വെൻഷനുകൾ

വയനാട് ആന്റണിയുടെ പരിപാടിയില്‍ പങ്കെടുത്തത് മൂന്ന് പരിപാടികളിൽ കൂടിയത് മുന്നൂറില്‍ താഴെ ആളുകള്‍ മാത്രം.ഘടകക്ഷികൾ വിട്ടുനിന്നു. വയലാർ രവി പങ്കെടുത്ത ഗുരുവായൂർ നിയോജകമണ്ഡലം പൊതുയോഗത്തിനു 8 നേതാക്കളും 7 പ്രവർത്തകരും മാത്രം, ക്ഷോഭത്തോടെ പ്രസംഗം 2 മിനിറ്റിലൊതുക്കി ‘വയലാർ ജി’ സ്ഥലം വിട്ടു. കൊല്ലത്ത് കേന്ദ്രസഹമന്ത്രി കെ.സി വേണുഗോപാൽ ഉത്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുപ്രചരണ ബ്ളോക്ക് കണ്‍വന്‍ഷനില്‍ കൂലിക്ക് കൊണ്ടുവന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പണം കിട്ടാതെവന്നപ്പോൾ പ്രശ്നമുണ്ടാക്കി.

ആന്റണി ശ്രമിക്കുന്നത് അഴിമതിക്കാരായ സഹപ്രവർത്തകരെ സംരക്ഷിക്കാൻ

അഴിമതിക്കേസില്‍ പ്രതികളായ അരഡസന്‍പേരെ യുഡിഎഫ് സ്ഥാനാര്‍ഥികളാക്കിയിട്ടാണ് അഴിമതിക്കെതിരെ എല്‍ഡിഎഫ് എന്തുചെയ്തു എന്ന് ആന്റണിയുടെ ചോദ്യം ! യുഡിഎഫ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന കെ കെ രാമചന്ദ്രന്‍ മാസ്ററും ടി എച്ച് മുസ്തഫയും ഇപ്പോൾ ഉമ്മന്‍ചാണ്ടിക്കെതിരെ തിരിഞ്ഞത് ആന്റണി മറക്കരുത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന എം കെ മുനീര്‍ അഴിമതിക്കേസില്‍ പ്രതിയായി ജാമ്യമെടുക്കേണ്ടിവന്നു. ഭക്ഷ്യമന്ത്രിയായിരുന്ന അടൂര്‍ പ്രകാശിനെതിരെ കുറ്റപത്രം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചുകഴിഞ്ഞു. കരിയാര്‍കുറ്റി- കാരപ്പാറ കേസില്‍ ജലവിഭവമന്ത്രിയായിരു ടി എം ജേക്കബ്ബിനെതിരായ കോടതിനടപടികൾ പുരോഗമിക്കുന്നു. ഇടമലയാറിൽ വി.എസ് അപ്പീൽ നല്കിയില്ലായിരുന്നെങ്കിൽ പ്രതികൾ രക്ഷപ്പെടുമായിരുന്നു.

“ആന്റണീ, എന്റെ മറ്റേ മുഖം ശരിക്ക് കണ്ടയാൾ പൂജപ്പുര സെൻ‌ട്രൽ ജയിലിലുണ്ട് ”

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി, എങ്ങനെ താഴെപ്പോയെന്നും ഉമ്മന്‍ചാണ്ടി എങ്ങനെ പകരം വന്നെന്നും മറക്കേണ്ടെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആന്റണിയുടെ മന്ത്രിസഭയിലെ അംഗമായ കെ എം മാണി അന്ന് മതികെട്ടാനില്‍ 5000 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തി അനുയായികള്‍ക്ക് പങ്കിട്ടുകൊടുത്തു. കാർഗിൽ ജവാന്മാരുടെ വിധവകൾക്ക് നൽകേണ്ടിയിരുന്ന ആദർശ് ഫ്ലാറ്റ് മഹാരാഷ്ട്ര മുഖ്യനും ബന്ധുക്കലും കൈവശപ്പെടുത്തിയപ്പോൾ പ്രതിരോധമന്ത്രിയായ ഈ ആദര്‍ശധീരന്‍ എവിടെയായിരുന്നു ?

ഓര്‍മ്മയുണ്ടോ ജീവനക്കാരുടെ പോക്കറ്റടിച്ച യുഡിഎഫ് ഭരണകാലം?

പുതിയ പ്രകടനപത്രികയിൽ സർക്കാരുദ്യോഗസ്ഥർക്ക് കേന്ദ്രപാരിറ്റിയും ലക്ഷക്കണക്കിനായ തൊഴിലും വാഗ്ദാനം ചെയ്യുന്ന യുഡി‌എഫ് പക്ഷേ ഭരണം കൈയ്യിലൊതുങ്ങിയ 2001-06 കാലത്ത് നടത്തിയതത്രയും സർക്കാർ ഭരണ സംവിധാനത്തിന്റെ ഈടും പാവുമായ സർക്കാർ ജീവനക്കാരെ പരമാവധി ദ്രോഹിക്കുന്നതായിരുന്നു. ഈ കറുത്ത ചരിത്രം ഓർത്തെടുക്കാം.

Pages

Subscribe to RSS - എ കെ ആന്റണി