26 March 2019, Tuesday

കായം‌കുളം ഫിഷിംഗ് ഹാർബർ

വികസനത്തിന്റെ വെള്ളിത്തേരിൽ കരുനാഗപ്പള്ളി


സുനാമി ദുരന്തവും ടാങ്കര്‍ലോറി അപകടവും എന്നും കരുനാഗപ്പള്ളിയുടെ തീരാവേദനയാണ്. ഈ കണ്ണീരില്‍ ചവുട്ടിനിന്നുകൊണ്ടാണ് മന്ത്രി സി ദിവാകരന്‍ ഇവിടെ വികസനത്തിന്റെ വെള്ളിത്തേരുരുട്ടിയത്. കരുനാഗപ്പള്ളിയുടെ എല്ലാ കോണുകളിലും വികസനമെത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. കുറഞ്ഞകാലം കോണ്ട് നേടിയെടുക്കാന്‍ കഴിഞ്ഞ നേട്ടങ്ങളുടെ ആത്മസംതൃപ്തിയുമായാണ് വീണ്ടും അങ്കത്തിനിറങ്ങുന്നത്. സുനാമിതിരകള്‍ വിഴുങ്ങിയ ആലപ്പാടിന്റെ ചരിത്രം തിരുത്തി ജനങ്ങളുടെ തകര്‍ന്നടിഞ്ഞ സ്വപ്‌നങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി. സുനാമി പുനരധിവാസപദ്ധതിപ്രകാരം ആലപ്പാടിന്റെ മുഖച്ഛായ മാറ്റി.

Subscribe to RSS - കായം‌കുളം ഫിഷിംഗ് ഹാർബർ