10 March 2019, Sunday

കുഞ്ഞാലിക്കുട്ടി

സത്യം അറബിക്കടലിലോ..?

ചിലർ പത്രത്തിൽ എഴുതുമ്പോൾ അപരൻ കടന്നുവരും. സ്വന്തം പേരിനു താഴെ എഴുതിവെക്കുന്ന പരമ വങ്കത്തങ്ങൾ വായനക്കാർ ആകെ വിശ്വസിക്കും എന്ന മണ്ടത്തരമൊന്നും അത്തരക്കാർക്കും ഉണ്ടാകാൻ ഇടയില്ല.
മാനെജ്മെന്റ് പറയുന്ന പണി എടുക്കാൻ ബാധ്യത ഉണ്ടാകുമല്ലോ -അത് പെരുംനുണ എഴുതണം എന്നായാൽ പോലും.

"മാന" നഷ്ടമാണ് പുതിയ ആയുധം

മാനഹാനിയാണ് പുതിയ വിഷയം. പരാതികള്‍ പലവഴിക്ക് പായുന്നു. മലയാള മനോരമയുടെ ഒന്നാംപേജ് വാര്‍ത്തയുടെ തുടക്കം "ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കേരളത്തിലെ ആദ്യ സൈബര്‍ കേസ് ആലപ്പുഴയില്‍ റജിസ്റ്റര്‍ചെയ്തു" എന്നാണ്. മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണിത് എന്നും പത്രം എഴുതുന്നു. ""പരാതിക്കിടയാക്കിയ ചിത്രങ്ങളും കമന്റുകളും ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തതും ഷെയര്‍ ചെയ്തു പ്രചരിപ്പിച്ചതുമായ കമ്പ്യൂട്ടറുകളുടെ ഐപി അഡ്രസ് ആവശ്യപ്പെട്ട് ഫെയ്സ് ബുക്ക് അധികൃതരെ സമീപിച്ചതായി സൈബര്‍ സെല്‍ അറിയിച്ചു.

മനോരമ ഇങ്ങനെയൊക്കെയാണ് പ്രചരണം നടത്തുന്നത്...

കോണ്‍ഗ്രസ് ഭരണത്തിന്റെ സ്പീഡ് ഖജനാവ് കൊള്ളയടിക്കാന്‍

കുഞ്ഞാലിക്കുട്ടിയെ പീഡിപ്പിക്കുന്നു എന്നു ആന്റണിക്കും ചാണ്ടിക്കും പരാതി. ബാലകൃഷ്ണപിള്ള ജയിലിലായതെന്തിനെന്ന് ചാണ്ടിക്ക് “അറിയില്ല” പോൽ. പാമോലിനിലും ടൈറ്റാനിയം അഴിമതിയിലും ചാണ്ടിക്കെതിരേ അന്വേഷണം വന്നാലതു പ്രതികാരമാണത്രെ. വലതുമുന്നണിക്കകത്തു നിന്നുതന്നെയല്ലേ മലയാളിയുടെ ഉമ്മറങ്ങളിൽ ഈ മാലിന്യങ്ങൾ ചിതറിത്തെറിച്ചു വന്നുവീണത് ? അച്യുതാനന്ദനു മേൽ എന്തിനു കുതിരകയറം അതിനു ?

"പ്രവാചകവേഷം കെട്ടിയാടുന്ന ഖുറൈഷികളെ ജനം തിരിച്ചറിയും"

സ്ത്രീകളെ പച്ചയായി കുഴിച്ചുമൂടിയിരുന്ന കാലഘട്ടത്തില്‍ ദുഷ്‌ചെയ്തികള്‍ക്കെതിരെ സമൂഹമനസ്സാക്ഷിയെ ഉണര്‍ത്താനാണ് പ്രവാചകന്‍ അവതരിച്ചത്.

“ക്വട്ടേഷന്‍ പണിയെടുക്കല്ലേ പത്രങ്ങളേ”

നിയമസഭാതെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ചില പത്രമുതലാളിമാര്‍ വിഷം കഴിച്ചു മരിച്ചേക്കരുതെന്നും വിഎസ് ഓര്‍മ്മിപ്പിച്ചു.

ആന്റണീ, ആ ‘സമ്മര്‍ദ്ദ’ത്തിന്റെ കഥ എന്നു പറയും?

2003 ജൂലൈ 9നു ആന്റണി പറഞ്ഞത് “സമ്മര്‍ദ്ദം ചെലുത്തി എന്തും നേടാമെന്ന് ന്യൂനപക്ഷങ്ങള്‍ കരുതേണ്ട ” എന്നും “ന്യൂനപക്ഷങ്ങള്‍ സംഘടിതശക്തി ഉപയോഗിച്ച് വിലപേശി സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്ന സ്ഥിതി കേരളത്തിലുണ്ട് ” എന്നുമാണ്. ആന്റണി പറഞ്ഞത് ശരിയാണെന്ന് എം വി രാഘവന്‍ സാക്ഷ്യപ്പെടുത്തി. മന്ത്രിയായിരുന്ന കാലത്ത് പല അരുതായ്മക്കും കൂട്ടുനിന്നെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് കേരളജനതയ്ക്ക് മുന്നില്‍ കുമ്പസരിച്ചത് പി. കെ. കുഞ്ഞാലിക്കുട്ടിയാണ്. അപ്പോള്‍ ഏതെല്ലാം വൃത്തികേടുകള്‍ക്ക് അരുനിന്നതിന്റെ അരിശമായിരിക്കാം ആന്റണി 2003 ജൂണ്‍ 9ന് പ്രകടിപ്പിച്ചത് !

ഉപമുഖ്യമന്ത്രി കുഞ്ഞാലിക്കുട്ടിയോ?

ഉപമുഖ്യമന്ത്രി ഉണ്ടാകുമോ എന്നും ഉണ്ടെങ്കില്‍ അത് പി കെ കുഞ്ഞാലിക്കുട്ടി ആയിരിക്കുമോ എന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണം. വേങ്ങരയില്‍ ജയിച്ചാല്‍ കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നേരത്തെതന്നെ കോണ്‍ഗ്രസ് രഹസ്യമായി ഉറപ്പു നല്‍കിയിട്ടുണ്ട്. മത്സരിക്കാനുള്ള സീറ്റ് 24ല്‍ ഒതുക്കാന്‍ ലീഗ് സമ്മതിച്ചത് ഉപമുഖ്യമന്ത്രി സ്ഥാനമെന്ന വ്യവസ്ഥയോടെയാണെന്നത് പരസ്യമായ രഹസ്യമാണ്. ലീഗ് നേതാക്കള്‍ എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധിയെ ചെന്നുകണ്ട് അങ്ങനെയൊരു ഉറപ്പുവാങ്ങിയിട്ടുണ്ടെന്നത് നിഷേധിക്കാന്‍ കഴിയില്ല.

ചാനല്‍ ചാവേർ

ഇവിടെ നടന്ന ചര്‍ച്ചകളെന്തായാലും കണ്ണൂര്‍ ജില്ലയില്‍ ജനവിധി നിര്‍ണയിക്കുക പി ശശി പ്രശ്നവും കണ്ടല്‍ക്കാടുമായിരിക്കുമെന്ന ഷാജഹാന്റെ ഉപസംഹാരമാണ് ജനങ്ങള്‍ ചോദ്യംചെയ്തത്. അത് തന്റെ അവകാശമാണെന്ന ധിക്കാരവും സഹിച്ചു ജനങ്ങള്‍. അതും കടന്ന് ലേഖകന്‍ മെക്കിട്ടുകയറാന്‍ ചെന്നതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. ഉന്തുംതള്ളും പിടിവലിയുമൊക്കെ ഏഷ്യാനെറ്റ് ദൃശ്യങ്ങളില്‍ കാണാം.

ഇത് യുഡിഎഫിന് വസുന്ധരായോഗകാലം

ഭരണം എന്നത് “സംഭരണം” ആണ് എന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത യുഡിഎഫ് ഭരണം ഇനി ഈ സംസ്ഥാനത്തിനാവശ്യമില്ലായെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പൊതുജനം വിലയിരുത്തിക്കഴിഞ്ഞു. യുഡിഎഫിനു ഇന്നുള്ളത് കളങ്കിതരുടെ നേതൃത്വമാണ്. അതിന്റെ നേതാക്കള്‍ ഗുരുതരമായ കുറ്റങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ടതോ ശിക്ഷ ഏറ്റുവാങ്ങാന്‍ കൈനീട്ടി നില്‍ക്കുന്നതോ ആയ കാഴ്ചയാണ് കേരള ജനത കാണുന്നത്.

Pages

Subscribe to RSS - കുഞ്ഞാലിക്കുട്ടി