20 August 2017, Sunday

കൃഷി

2001 മുതല്‍ 2006 വരെ 3000ലേറെ ആത്മഹത്യ: ഇടുക്കിക്ക് പുതുജീവിതം നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍

ജീവിത ദുരിതത്തില്‍പ്പെട്ട് ജില്ലയിലെ കാര്‍ഷിക-തോട്ടം മേഖലകള്‍ 2001മുതല്‍ 2006വരെ കൂട്ട ആത്മഹത്യകളുടെ ശവപ്പറമ്പായി. ഡിസിആര്‍ബി രേഖകള്‍ (ഡിസ്ടിക്ട് ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ) പ്രകാരം ഇക്കാലയളവില്‍ 3175പേരാണ് ആത്മഹത്യചെയ്തത്. ഏറെ ആത്മഹത്യകള്‍ക്കും പ്രേരകമായത് കാര്‍ഷിക-തോട്ടം പ്രതിസന്ധിയെ തുടര്‍ന്നുള്ള കാരണങ്ങള്‍. ഇതിന് പരിഹാരമായി എല്‍ഡിഎഫ് സര്‍ക്കാര്‍ കാര്‍ഷിക കടാശ്വാസം പ്രഖ്യാപിച്ച് 21.5കോടി രൂപയിലധികം പാവപ്പെട്ടവന്റെ കടം എഴുതിതള്ളി.

ഇന്ത്യന്‍ കാര്‍ഷികരംഗം കുത്തകത്തമ്പ്രാക്കള്‍ക്ക്

Opening up India's Farming Sector to Monopolistic Foreign Corporates

ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഇന്ത്യയിലെ കാര്‍ഷിക രംഗത്ത് തടസ്സമില്ലാതെ കടന്നുവരാനും നൂറുശതമാനം നിക്ഷേപം നടത്താനും ഇന്ത്യന്‍ പങ്കാളികളെ തോന്നുംപടി മാറ്റാനും അനുവാദം നല്‍കുന്നതാണ് യുപിഎ സര്‍ക്കാരിലെ വാണിജ്യ വകുപ്പിനുകീഴിലെ വ്യവസായ നയ-പ്രോത്സാഹന വകുപ്പ് വ്യാഴാഴ്ച ഇറക്കിയ ഉത്തരവ്. വിത്തുല്‍പ്പാദനം മുതല്‍ പച്ചക്കറി കൃഷിവരെ ബഹുരാഷ്ട്രകുത്തകകളെ ഏല്‍പ്പിക്കാനാണ് അനുമതി. നിയന്ത്രണങ്ങളില്ലാതെ വിദേശനിക്ഷേപം വരാനായി നിയമങ്ങള്‍ ഉദാരമാക്കും. തേയിലത്തോട്ടം, പുഷ്പ-ഫലകൃഷി, കൂട്ടുകൃഷി തുടങ്ങി കാര്‍ഷികമേഖലയിലും അനുബന്ധമായ കന്നുകാലി വളര്‍ത്തലിലും മത്സ്യകൃഷിയിലും നൂറുശതമാനം വിദേശനിക്ഷേപം അനുവദിക്കും

അടിസ്ഥാന മേഖലയിലെ അവഗണനയും പരിഗണനയും : എൽഡി‌എഫ് യുഡിഎഫ് താരതമ്യം

പുനലൂരിന് ഇരട്ടിമധുരം നല്‍കി ആഗ്രോഫ്രൂട്ട്‌സും തുറന്നു

പുനലൂര്‍: പൊതുമേഖലാ സ്ഥാപനമായ പുനലൂരിലെ ആഗ്രോ ഫ്രൂട്ട്‌സ് വിപണിയില്‍ ഇറക്കിയ ജനപ്രിയ ഉല്‍പ്പന്നമായ “ജ്യോതി’ എന്ന ശീതളപാനീയം ജനശ്രദ്ധ പിടിച്ചുപറ്റുന്നു. ഇതിന് പുറമെ വിവിധ ഇനം സ്‌ക്വാഷുകളും അച്ചാറുകളും തേനും വിറ്റഴിക്കുന്നുണ്ട്.

കര്‍ഷകര്‍ ആത്മഹത്യയില്‍നിന്ന് ജീവിതത്തിലേക്ക്

കാർഷികകടാശ്വാസവും, ഉയർന്ന നെല്ലുതാങ്ങുവിലയും കുറച്ച ഇൻഷ്വറൻസ് പ്രീമിയവും കാർഷിക പാക്കേജുകളും കൊണ്ട് കേരളകർഷകർക്ക് ശക്തമായ പിന്തുണയാണ് സർക്കാർ നൽകിയത്. കർഷക ആത്മഹത്യ പഴങ്കഥയായി.

Subscribe to RSS - കൃഷി