12 March 2019, Tuesday

കെ എം മാണി

സത്യം അറബിക്കടലിലോ..?

ചിലർ പത്രത്തിൽ എഴുതുമ്പോൾ അപരൻ കടന്നുവരും. സ്വന്തം പേരിനു താഴെ എഴുതിവെക്കുന്ന പരമ വങ്കത്തങ്ങൾ വായനക്കാർ ആകെ വിശ്വസിക്കും എന്ന മണ്ടത്തരമൊന്നും അത്തരക്കാർക്കും ഉണ്ടാകാൻ ഇടയില്ല.
മാനെജ്മെന്റ് പറയുന്ന പണി എടുക്കാൻ ബാധ്യത ഉണ്ടാകുമല്ലോ -അത് പെരുംനുണ എഴുതണം എന്നായാൽ പോലും.

"മാന" നഷ്ടമാണ് പുതിയ ആയുധം

മാനഹാനിയാണ് പുതിയ വിഷയം. പരാതികള്‍ പലവഴിക്ക് പായുന്നു. മലയാള മനോരമയുടെ ഒന്നാംപേജ് വാര്‍ത്തയുടെ തുടക്കം "ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കേരളത്തിലെ ആദ്യ സൈബര്‍ കേസ് ആലപ്പുഴയില്‍ റജിസ്റ്റര്‍ചെയ്തു" എന്നാണ്. മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണിത് എന്നും പത്രം എഴുതുന്നു. ""പരാതിക്കിടയാക്കിയ ചിത്രങ്ങളും കമന്റുകളും ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തതും ഷെയര്‍ ചെയ്തു പ്രചരിപ്പിച്ചതുമായ കമ്പ്യൂട്ടറുകളുടെ ഐപി അഡ്രസ് ആവശ്യപ്പെട്ട് ഫെയ്സ് ബുക്ക് അധികൃതരെ സമീപിച്ചതായി സൈബര്‍ സെല്‍ അറിയിച്ചു.

കെ എം മാണിയുടെ സഹോദരീപുത്രന് 37,000 രൂപ അധിക ശമ്പളത്തില്‍ കരാര്‍ നിയമനം

സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡില്‍ വിരമിച്ചശേഷം കരാറില്‍ തുടരുന്ന ചീഫ് എന്‍ജിനിയര്‍ക്ക് പ്രതിഫലം കൂട്ടിനല്‍കി പുനര്‍നിയമനം. ധനമന്ത്രി കെ എം മാണിയുടെ സഹോദരീപുത്രനാണ് ബോര്‍ഡ് സെക്രട്ടറിയുടെ എതിര്‍പ്പു മറികടന്ന് കരാര്‍ നിയമനം നീട്ടിനല്‍കിയത്. എതിര്‍പ്പ് മറികടക്കാനായി സെക്രട്ടറിയെ മാറ്റി. പകരം സെക്രട്ടറിയെവച്ച് ചീഫ് എന്‍ജിനിയറുടെ കരാര്‍ കാലാവധി നീട്ടിയപ്പോള്‍ ശമ്പളവും വര്‍ധിപ്പിച്ചു. വിരമിക്കുന്ന സമയത്ത് ലഭിച്ച ശമ്പളത്തില്‍നിന്ന് പ്രതിമാസം 37,363 രൂപയാണ് അധികം നല്‍കുന്നത്.

മനോരമ ഇങ്ങനെയൊക്കെയാണ് പ്രചരണം നടത്തുന്നത്...

എവിടെ കോണ്‍ഗ്രസ് ?

രാഷ്ട്രീയപ്രശ്നങ്ങള്‍ക്കുപകരം മത- ജാതി- വിഭാഗീയ- സങ്കുചിത പരിഗണനകള്‍ ഉയര്‍ത്തി വോട്ട് സമാഹരിക്കുന്നതിന്റെ ദുരന്തമാണ് ഈ സര്‍ക്കാര്‍. 13-ാം കേരള നിയമസഭാ തെരഞ്ഞെടുപ്പും തുടര്‍ന്ന് രൂപീകരിച്ച സര്‍ക്കാരും കേരളത്തിലെ കോണ്‍ഗ്രസ് എന്ന പാര്‍ടിയുടെ വില പാതാളത്തോളം താഴ്ത്തിയിരിക്കുന്നു. ഇവിടെ ഇന്ന് കോണ്‍ഗ്രസില്ല - പലതലത്തിലുള്ളവരുടെ ചരടുവലിക്കൊത്ത് ചലിക്കുന്ന പാവമാത്രമാണ് ഇന്ന് ആ പാര്‍ടി. കുറെ നേതാക്കളുടെ അധികാരത്തോടുള്ള ആര്‍ത്തി കോണ്‍ഗ്രസിനെ അതിന്റെ ഏറ്റവും നികൃഷ്ടവും ദുര്‍ബലവുമായ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു.

“ക്വട്ടേഷന്‍ പണിയെടുക്കല്ലേ പത്രങ്ങളേ”

നിയമസഭാതെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ചില പത്രമുതലാളിമാര്‍ വിഷം കഴിച്ചു മരിച്ചേക്കരുതെന്നും വിഎസ് ഓര്‍മ്മിപ്പിച്ചു.

ആന്റണീജിയുടെ ഓർമ്മപുതുക്കാൻ ആ ആത്മഹത്യക്കാല കഥകൾ ഇതാ...

AK Antony and Farmers' Suicide in Kerala

കർഷകർ ആത്മഹത്യചെയ്യുന്നത് മദ്യാസക്തിയും മാനസിക പ്രശ്നങ്ങളും മൂലമെന്ന് പറഞ്ഞ് പരിഹസിച്ച ഒരു മന്ത്രിപ്പടയെ നയിച്ച ആന്റണി, കേന്ദ്രസർക്കാരിന്റെ പദ്ധതികളാണ് കേരളകർഷകരെ രക്ഷിച്ചതെന്ന്

“ഉമ്മൻ ചാണ്ടീ, നിങ്ങളെ വെല്ലുവിളിക്കുന്നു ഞാൻ” - ടി എം ജേക്കബ്

Oommen Chandy and TM Jacob face to face

മന്ത്രി മാണി സ്വന്തക്കാര്‍ക്കൊക്കെ ഭൂമി പതിച്ചുനല്‍കുന്നു. ഉമ്മന്‍ചാണ്ടി സ്വന്തക്കാരെയൊക്കെ വളര്‍ത്തിക്കൊണ്ടിരിക്കുന്നു. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുപിന്നിൽ ഉമ്മന്‍ചാണ്ടിയും രാജന്‍ ചാക്കോയും തമ്മിലുള്ള ബന്ധമാണ്. സംസ്ഥാനത്തെ ദേശീയപാതയിലുള്‍പ്പെടെ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് കരാർ നൽകിയ വകയിൽ സംസ്ഥാനഖജനാവിന് 500 കോടിയോളം രൂപ നഷ്ടമുണ്ടാക്കിയത്. ഇക്കാര്യം വിജിലന്‍സ് കണ്ടെത്തിയെങ്കിലും അന്വേഷണം ആരംഭിക്കുന്നതിനുമുമ്പ് കേസ് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിക്കുകയായിരുന്നു.

“ആന്റണീ, എന്റെ മറ്റേ മുഖം ശരിക്ക് കണ്ടയാൾ പൂജപ്പുര സെൻ‌ട്രൽ ജയിലിലുണ്ട് ”

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി, എങ്ങനെ താഴെപ്പോയെന്നും ഉമ്മന്‍ചാണ്ടി എങ്ങനെ പകരം വന്നെന്നും മറക്കേണ്ടെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആന്റണിയുടെ മന്ത്രിസഭയിലെ അംഗമായ കെ എം മാണി അന്ന് മതികെട്ടാനില്‍ 5000 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തി അനുയായികള്‍ക്ക് പങ്കിട്ടുകൊടുത്തു. കാർഗിൽ ജവാന്മാരുടെ വിധവകൾക്ക് നൽകേണ്ടിയിരുന്ന ആദർശ് ഫ്ലാറ്റ് മഹാരാഷ്ട്ര മുഖ്യനും ബന്ധുക്കലും കൈവശപ്പെടുത്തിയപ്പോൾ പ്രതിരോധമന്ത്രിയായ ഈ ആദര്‍ശധീരന്‍ എവിടെയായിരുന്നു ?

Subscribe to RSS - കെ എം മാണി