28 February 2019, Thursday

കേരളം

എന്താണീ ബംഗാളികൾ ഗുജറാത്തിലേയ്ക്ക്‌ പോകാത്തത്‌

തൊഴിലിനും മെച്ചപ്പെട്ട വേതനത്തിനുമാണ്‌ ഉത്തരേന്ത്യൻ തൊഴിലാളികൾ കേരളത്തിലേക്ക്‌ വരുന്നത്‌. അവരുടെ സംസ്ഥാനങ്ങളിൽ ഇല്ലാത്ത ഒരു ഇന്ത്യയെ തേടിയുളള പലായനം. വികസനംകൊണ്ട്‌ വീർപ്പുമുട്ടി നിൽക്കുന്ന ഗുജറാത്തിലേക്ക്‌ പോകാതെ അയൽപക്കത്തു ബിജെപി തന്നെ ഭരിക്കുന്ന രാജസ്ഥാനിൽ നിന്നുപോലും തൊഴിൽ തേടി തൊഴിലാളികൾ കേരളത്തിലേയ്ക്കാണല്ലോ വരുന്നത്‌. അവരെന്തേ, ഗുജറാത്തിലേക്ക്‌ പോകാത്തത്‌? അവിടെ തൊഴിൽ അവസരങ്ങളില്ലേ? മാന്യമായി കൂലി ഇല്ലെന്നുണ്ടോ?

കെ എം മാണിയുടെ സഹോദരീപുത്രന് 37,000 രൂപ അധിക ശമ്പളത്തില്‍ കരാര്‍ നിയമനം

സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡില്‍ വിരമിച്ചശേഷം കരാറില്‍ തുടരുന്ന ചീഫ് എന്‍ജിനിയര്‍ക്ക് പ്രതിഫലം കൂട്ടിനല്‍കി പുനര്‍നിയമനം. ധനമന്ത്രി കെ എം മാണിയുടെ സഹോദരീപുത്രനാണ് ബോര്‍ഡ് സെക്രട്ടറിയുടെ എതിര്‍പ്പു മറികടന്ന് കരാര്‍ നിയമനം നീട്ടിനല്‍കിയത്. എതിര്‍പ്പ് മറികടക്കാനായി സെക്രട്ടറിയെ മാറ്റി. പകരം സെക്രട്ടറിയെവച്ച് ചീഫ് എന്‍ജിനിയറുടെ കരാര്‍ കാലാവധി നീട്ടിയപ്പോള്‍ ശമ്പളവും വര്‍ധിപ്പിച്ചു. വിരമിക്കുന്ന സമയത്ത് ലഭിച്ച ശമ്പളത്തില്‍നിന്ന് പ്രതിമാസം 37,363 രൂപയാണ് അധികം നല്‍കുന്നത്.

സഹകരണത്തിന് കൊലക്കയര്‍

ജീവിതത്തിെന്‍റ നൂലിഴകള്‍ പൊട്ടിച്ച് മഹാരാഷ്ട്രയിലെ പരുത്തി കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിയിട്ടതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളാണ് പ്രതിക്കൂട്ടില്‍. പേരിനു മാത്രമുണ്ടായ താങ്ങുകള്‍ ഒഴിവാക്കി ആ അശരണരെ കൊള്ളപ്പലിശക്കാരുടെ തീന്‍മേശയിലെത്തിക്കുകയായിരുന്നു ഔദ്യോഗിക സംവിധാനങ്ങള്‍. നിലവിലുണ്ടായ സഹകരണ സ്ഥാപനങ്ങളെ ശയ്യാവലംബിയാക്കി വാണിജ്യ ബാങ്കുകളെ കൊഴുപ്പിച്ചു. സ്തംഭിച്ചുനിന്ന കൃഷി തള്ളിനീക്കാന്‍ ആവശ്യമായ ട്രാക്ടറിനുള്ള കടത്തിെന്‍റ പലിശ പതിനാലു ശതമാനം. എന്നാല്‍ ആ ഉള്‍ഭാഗങ്ങളില്‍ ചക്രം തിരിയാത്ത കാറിനുള്ള കടത്തിനുള്ള പലിശയാകട്ടെ നേര്‍പകുതിയും.

മുമ്പും ഇടതുപക്ഷം സ്വതന്ത്രരെ മത്സരിപ്പിച്ചിട്ടുണ്ട്: വി എസ്

പൊതുതെരഞ്ഞെടുപ്പില്‍ സ്വതന്ത്രരെ നിര്‍ത്തുന്നതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അമ്പലപ്പുഴയിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 1957ല്‍ ഇഎംഎസ് ഗവണ്‍മെന്റിന്റെ കാലംതൊട്ട് ഇടതുപക്ഷംസ്വതന്ത്രരെ മത്സരിപ്പിച്ചിട്ടുണ്ട്. മുണ്ടശേരിയും എ ആര്‍ മേനോനും വി ആര്‍ കൃഷ്ണയ്യരുമെല്ലാം സ്വതന്ത്രരായി മത്സരിച്ചവരാണ്. ഇവര്‍ ഇടതുനിലപാടുകളോട് അങ്ങേയറ്റം യോജിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു. വിദ്യാഭ്യാസ, ഭൂപരിഷ്കരണ നിയമങ്ങള്‍ പാസാക്കിയത് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണെന്നും വി എസ് പറഞ്ഞു.

ലീവ് സറണ്ടറും പിഎഫ് വായ്പയും കിട്ടില്ല

സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടറും പിഎഫ് വായ്പയും നിഷേധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സാമ്പത്തികപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണിത്. അഞ്ചര ലക്ഷം ജീവനക്കാര്‍ ഏറ്റവും സുരക്ഷിതമെന്നു കരുതിയിരുന്ന സമ്പാദ്യമാണ് അനിശ്ചിത്വത്തിലാകുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ ജീവനക്കാര്‍ക്ക് ഭവനിര്‍മാണ വായ്പയും ഇല്ലാതാകും. ഈ ആവശ്യത്തിനായി ജീവനക്കാര്‍ മറ്റു മാര്‍ഗങ്ങള്‍ തേടണമെന്ന ധനവകുപ്പിന്റെ നിര്‍ദേശം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു.

യു.ഡി.‌എഫിന്റെ സാങ്കേതികവിജയം ഭരണത്തെ ദുഷ്കരമാക്കും

ജനവിധി അംഗീകരിച്ച് പ്രതിപക്ഷത്ത് ഇരിക്കുമെന്ന് വി എസ് അച്യുതാനന്ദനും കുതിരക്കച്ചവടത്തിന് ഇല്ലെന്ന് പിണറായി വിജയനും വ്യക്തമാക്കിയതുകൊണ്ടാണ് യുഡിഎഫിന് മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയുന്നത്. നേരിയ ഭൂരിപക്ഷവും ജനവിരുദ്ധതാല്‍പ്പര്യവും യുഡിഎഫിന്റെ ഭരണ നാളുകളെ പ്രതിസന്ധിയിലാക്കും. 72 സീറ്റ് യുഡിഎഫ് നേടിയെങ്കിലും 68 സീറ്റുമായി എല്‍ഡിഎഫ് ശക്തമായ പ്രതിപക്ഷമായി നിയമസഭയിലുണ്ടാകും. 72 എംഎല്‍എമാരില്‍ ഒരാള്‍ സ്പീക്കറാകും. അപ്പോള്‍ യുഡിഎഫ്ബഞ്ചില്‍ 71 പേര്‍ . അതിനര്‍ഥം സര്‍ക്കാരിന് പിടിച്ചുനില്‍ക്കാന്‍ സ്പീക്കറുടെ കാസ്റ്റിംഗ് വോട്ടിനെ പലപ്പോഴും ആശ്രയിക്കണം എന്നതാണ്. ഒന്നോ രണ്ടോ എംഎല്‍എമാര്‍പോലും പിണങ്ങാതിരിക്കാന്‍ സമ്മര്‍ദങ്ങള്‍ക്ക് സര്‍ക്കാര്‍ കീഴ്പ്പെടണം.

കേരളം ഏപ്രില്‍ 13

അഞ്ച് സംസ്ഥാനങ്ങളിലെ നിയമ­സഭാ­തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 13നാണ് വോട്ടെടുപ്പ്. പശ്ചിമബംഗാള്‍, തമിഴ്നാട്, അസം, പോണ്ടിച്ചേരി എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. അഞ്ചിടത്തെയും വോട്ടെണ്ണല്‍ മെയ് 13ന്. കേരളത്തോടൊപ്പം തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലും ഏപ്രില്‍ 13നാണ് വോട്ടെടുപ്പ്. അസമില്‍ രണ്ട് ഘട്ടമായും പശ്ചിമബംഗാളില്‍ ആറ് ഘട്ടമായുമാണ് തെരഞ്ഞെടുപ്പ് നടത്തുകയെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ എസ് വൈ ഖുറേഷി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Subscribe to RSS - കേരളം