2 September 2018, Sunday

കർഷക ആത്മഹത്യ

വോട്ട് സുവര്‍ണകാലത്തിന്റെ തുടര്‍ച്ചയ്ക്കാവട്ടെ

നല്ല ഭൂരിപക്ഷത്തോടെ വീണ്ടും എല്‍ഡിഎഫ് അധികാരത്തിലെത്തും. ജനങ്ങള്‍ അതാണ് ആഗ്രഹിക്കുന്നത്. ഇതു തടയുന്നതിന് ഡല്‍ഹിയില്‍നിന്ന് പണച്ചാക്കുകള്‍ക്കൊപ്പം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വന്ന് പ്രബുദ്ധ കേരളത്തെ അവരുടെ അജ്ഞതകൊണ്ട് അപഹസിക്കുകയാണ്.

ആരാന്റെ ചെലവില്‍ ആന്റണിയുടെ മേനിപറച്ചില്‍

കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത് തൊഴിലുറപ്പ് പദ്ധതിയാണെന്ന വയനാട്ടിലെ പ്രചാരണവേളയിലെ എ കെ ആന്റണിയുടെ പ്രസ്താവന നിയമസഭാ തെരഞ്ഞെടുപ്പില്‍ അടിസ്ഥാന സാമ്പത്തിക നയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് വഴിതുറന്നിരിക്കുകയാണ്. എങ്കില്‍ മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും രാജ്യത്താകെയും ആത്മഹത്യ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് ആരാഞ്ഞു.

ആന്റണീജിയുടെ ഓർമ്മപുതുക്കാൻ ആ ആത്മഹത്യക്കാല കഥകൾ ഇതാ...

AK Antony and Farmers' Suicide in Kerala

കർഷകർ ആത്മഹത്യചെയ്യുന്നത് മദ്യാസക്തിയും മാനസിക പ്രശ്നങ്ങളും മൂലമെന്ന് പറഞ്ഞ് പരിഹസിച്ച ഒരു മന്ത്രിപ്പടയെ നയിച്ച ആന്റണി, കേന്ദ്രസർക്കാരിന്റെ പദ്ധതികളാണ് കേരളകർഷകരെ രക്ഷിച്ചതെന്ന്

“കേരളത്തെ ഇങ്ങനെ സ്നേഹിച്ച് വീര്‍പ്പുമുട്ടിക്കല്ലേ ആന്റണീ”

കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സ്നേഹിച്ച് വീര്‍പ്പുമുട്ടിക്കുകയാണെന്നാണ് പ്രതിരോധമന്ത്രി എ കെ ആന്റണി തെരഞ്ഞെടുപ്പു യോഗങ്ങളില്‍ കേരളമെമ്പാടും പറഞ്ഞുനടക്കുന്നതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കാത്തത് മന്‍മോഹന്‍സിങ്ങിന്റെയും സോണിയഗാന്ധിയുടെയും ഔദാര്യമാണുപോലും! മഹാരാഷ്ട്രയിലെ വിദര്‍ഭയിലും കോണ്‍ഗ്രസുതന്നെ ഭരിക്കുന്ന ആന്ധ്രപ്രദേശിലുമടക്കം ആയിരക്കണക്കിനു കൃഷിക്കാര്‍ ഇപ്പോഴും ആത്മഹത്യചെയ്തുകൊണ്ടിരിക്കുന്നത് മന്‍മോഹന്‍സിങ്ങിനും സോണിയഗാന്ധിക്കും ആ സംസ്ഥാനങ്ങളിലെ ജനങ്ങളോടുള്ള പകയും വിദ്വേഷവുംകൊണ്ടായിരിക്കും എന്നാണല്ലോ ആന്റണിയുടെ പ്രസ്താവനയില്‍നിന്ന് അനുമാനിക്കേണ്ടിവരിക.

ചോദിക്കൂ കേരളമേ, ആ‍ന്റണിയോടും കൂട്ടരോടും

എണ്ണവില നിയന്ത്രണം എന്തിന് കുത്തക എണ്ണക്കമ്പനികള്‍ക്കു അടിയറവച്ചു? പെട്രോള്‍വില ആഴ്ചതോറും കയറ്റുന്ന നില എന്തിനുണ്ടാക്കി? എന്തിന് പാചകവാതക സബ്സിഡി എടുത്തു കളയുന്നു? കോര്‍പറേറ്റുകളുടെ അനേക ലക്ഷംകോടികള്‍ എന്തിന് എഴുതിത്തള്ളുന്നു? ഭക്ഷ്യസബ്സിഡി തകർക്കുന്നത് ആര്‍ക്കുവേണ്ടി ? രാജ്യമാകെ കർഷക ആത്മഹത്യ നിർബാധം തുടരുന്നതെന്തുകൊണ്ട് ? കള്ളപ്പണം തിരിച്ചുപിടിക്കാൻ ഒന്നും ചെയ്യാതിരിക്കുന്നത് എന്തുകൊണ്ട് ? വോട്ടു തേടും മുമ്പ് ഈ ചോദ്യങ്ങള്‍ക്ക് കേരളത്തോട് മറുപടി പറയാന്‍ കോണ്‍ഗ്രസ് തയ്യാറാകണം.

ഇന്ത്യന്‍ കാര്‍ഷികരംഗം കുത്തകത്തമ്പ്രാക്കള്‍ക്ക്

Opening up India's Farming Sector to Monopolistic Foreign Corporates

ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഇന്ത്യയിലെ കാര്‍ഷിക രംഗത്ത് തടസ്സമില്ലാതെ കടന്നുവരാനും നൂറുശതമാനം നിക്ഷേപം നടത്താനും ഇന്ത്യന്‍ പങ്കാളികളെ തോന്നുംപടി മാറ്റാനും അനുവാദം നല്‍കുന്നതാണ് യുപിഎ സര്‍ക്കാരിലെ വാണിജ്യ വകുപ്പിനുകീഴിലെ വ്യവസായ നയ-പ്രോത്സാഹന വകുപ്പ് വ്യാഴാഴ്ച ഇറക്കിയ ഉത്തരവ്. വിത്തുല്‍പ്പാദനം മുതല്‍ പച്ചക്കറി കൃഷിവരെ ബഹുരാഷ്ട്രകുത്തകകളെ ഏല്‍പ്പിക്കാനാണ് അനുമതി. നിയന്ത്രണങ്ങളില്ലാതെ വിദേശനിക്ഷേപം വരാനായി നിയമങ്ങള്‍ ഉദാരമാക്കും. തേയിലത്തോട്ടം, പുഷ്പ-ഫലകൃഷി, കൂട്ടുകൃഷി തുടങ്ങി കാര്‍ഷികമേഖലയിലും അനുബന്ധമായ കന്നുകാലി വളര്‍ത്തലിലും മത്സ്യകൃഷിയിലും നൂറുശതമാനം വിദേശനിക്ഷേപം അനുവദിക്കും

Subscribe to RSS - കർഷക ആത്മഹത്യ