30 April 2017, Sunday

തദ്ദേശ സ്വയംഭരണം

പ്രത്യാശയുടെ പടുകൂറ്റന്‍ പാലം

കരാറുകാര്‍ പരസ്യമായി പ്രഖ്യാപിച്ചു, 'ഇത്ര സുഖമായി ഒരേടത്തും ഞങ്ങള്‍ ഒരു പദ്ധതിയും ഇതുവരെ പണിതിട്ടില്ല.' നാട്ടുകാര്‍ തിരിച്ചും പ്രഖ്യാപിച്ചു, 'ഇത്ര ശുഷ്‌കാന്തിയോടെ

അധികാരം ജനങ്ങളുടേതാക്കി

പ്രാദേശിക വികസനത്തിന്റെ നായകസ്ഥാനം പ്രാദേശിക ജന സമൂഹങ്ങള്‍ക്കും അവരുടെ തെരെഞ്ഞെടുക്കപ്പെട്ട ഭരണ സമിതി കള്‍ക്കും നല്‍കി ആസൂത്രണം വികേന്ദ്രീകരിക്കുകയായിരുന്നു ജനകീയാ സൂത്രണത്തിലൂടെ ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി ഗ്രാമസഭകളിലൂടെയും വാര്‍ഡ് സഭകളിലൂടെയും ജനകീയ പങ്കാളിത്തം ഉറപ്പാക്കി പ്രാദേശിക വിക സനത്തില്‍ നൂതനാധ്യായം സൃഷ്ടിക്കുകയായിരുന്നു ജനകീയാ സൂത്രണം. ലോക ശ്രദ്ധയാകര്‍ഷിച്ച ഈ പരീക്ഷണം റോഡ്, കുടി വെള്ളം, ഭവനം, വിദ്യാഭ്യാസം, ആരോഗ്യം, പട്ടികവിഭാഗ വികസനം, വനിതാ വികസനം, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളി ലെല്ലാം ജനകീയ വികസന മാതൃകകള്‍ സൃഷ്ടിക്കുകയുണ്ടായി.

Subscribe to RSS - തദ്ദേശ സ്വയംഭരണം