24 June 2017, Saturday

ദേവസ്വം

ആട്ടക്കാരുടെ വേദനകളില്‍ ആശ്വാസമായവര്‍

പി ശ്രീനിവാസന്‍

കുന്നമംഗലം: കാവുകളിലും ഉത്സവപ്പറമ്പുകളിലും കുട്ടിച്ചാത്തനും ഭഗവതിയും ഭൈരവനും നാഗകാളിയുമായി പകര്‍ന്നാട്ടം നടത്തുന്നവര്‍. ദൈവിക പരിവേഷത്തോടെ കോലധാരികളായും കോമരങ്ങളായും അന്തിതിരികനായും പ്രത്യക്ഷപ്പെടുന്നവര്‍. കാവുകളിലെ കൊട്ടും ആട്ടും പാട്ടും കഴിഞ്ഞ് ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് മാറ്റിനിര്‍ത്തപ്പെടുന്ന കലാകാരന്മാര്‍. കോലവും ചമയവും ചായവും മാറ്റുമ്പോള്‍ ജീവിതത്തില്‍ ഒന്നും മറയ്ക്കാനില്ലാത്ത പച്ചയായ മനുഷ്യര്‍. ഇവരുടെ നൊമ്പരങ്ങള്‍ക്കും വേദനകള്‍ക്കും ആശ്വാസം പകര്‍ന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്.

പ്രസാദമണിഞ്ഞ് തിരുനടയിലെ ജീവിതം

 'കണ്ണ് തുറക്കാത്ത ദൈവങ്ങള്‍' വാഴുന്ന ശ്രീകോവിലുകളില്‍ നിത്യപൂജചെയ്തിരുന്നവരുടെ ജീവിതം ചൂടിയെറിഞ്ഞ തുളസിക്കതിര്‍ പോലെയായിരുന്നു. ദൈവങ്ങള്‍ക്ക് നിവേദ്യവും ഭക്തര്‍ക്ക് പ്രസാദവും നല്‍കിയിരുന്ന ക്ഷേത്രജീവനക്കാര്‍ക്കുനേരെ ഭരണാധികാരികളും പ്രസാദിച്ചിരുന്നില്ല. അവരുടെ മുഖവും മനസ്സുംതെളിഞ്ഞത് ഇപ്പോഴാണ്.  എല്‍ഡിഎഫ് സര്‍ക്കാര്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ച് സേവന-വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചതോടെയാണ് പടുതിരി കത്തിയിരുന്ന ആയിരങ്ങളുടെ ജീവിതത്തിന് സുരക്ഷിതത്വവും ഐശ്വര്യവും കൈവന്നത്.

ഭരണം ഭക്തര്‍ക്കായി

തീര്‍ഥാടക ബാഹുല്യത്താല്‍ ലോകശ്രദ്ധ നേടിയ ശബരിമലയില്‍ ആവശ്യത്തിന് സൌകര്യങ്ങള്‍ ഒരുക്കാന്‍ പരിമിതികള്‍ക്കുള്ളില്‍നിന്ന് സര്‍ക്കാര്‍ പരമാവധി ശ്രമം നടത്തി. ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി മാസ്റ്റര്‍ പ്ളാന്‍ അംഗീകരിക്കുകയും സുപ്രധാന നിര്‍ദേശങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ നടപടി തുടങ്ങുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റേയും സുപ്രീംകോടതിയുടേയും അനുമതിയോടെ നിലയ്ക്കലില്‍ 110 ഹെക്ടറും പെരിയാര്‍ വന്യമൃഗസങ്കേതത്തിലെ 12.345 ഹെക്ടറും വനഭൂമി മാസ്റ്റര്‍ പ്ളാനിന്റെ ഭാഗമായി ലഭ്യമാക്കി.

Subscribe to RSS - ദേവസ്വം