27 February 2019, Wednesday

ന്യൂനപക്ഷ ക്ഷേമം

മികവിന്‍ ഒളിപരത്തി തദ്ദേശഭരണം

തദ്ദേശഭരണ സംവിധാനത്തിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഒന്നാംതരമെന്ന് മാര്‍ക്കിട്ടത് കോണ്‍ഗ്രസ് തന്നെ നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ പഞ്ചായത്തീരാജ് വകുപ്പാണ്. രാജ്യത്തെ ഇരുപത്തെട്ട് സംസ്ഥാനങ്ങളിൽ അധികാര വികേന്ദ്രീകരണപ്രവർത്തനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്തെത്തി.

എല്ലാവര്‍ക്കും ഭൂമി; എല്ലാവര്‍ക്കും വീട്

എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും വീട് കേരള സര്‍ക്കാരിന്റെ വിപ്ളവകരമായ ഭവനപദ്ധതി ലക്ഷ്യമാണ്. പാവപ്പെട്ടവര്‍ക്ക് സ്വസ്ഥമായി തല ചായ്ക്കാനൊരിടം എന്ന ഉദ്ദേശത്തോടെ, സാധാരണക്കാരന് സമാധാനം നല്‍കാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച ഈ പദ്ധതിയിലുടെ അടിസ്ഥാനാവശ്യപൂര്‍ത്തീകരമാണ് സാക്ഷാത്കരിക്കുന്നത്. ഇഎംഎസ് സമ്പൂര്‍ണ ഭവന പദ്ധതി എന്ന് നാമകരണം ചെയ്ത പദ്ധതിയുടെ ചെലവ് അയ്യായിരം കോടിയാണ്. സാധാണക്കാരോടും ദുര്‍ബല വിഭാഗ ങ്ങളോടും സര്‍ക്കാരിനുള്ള പ്രതിബദ്ധത വ്യക്ത മാക്കുന്നതാണ് ഈ പദ്ധതി. എല്ലാ ഭവനരഹിത കുടുംബ ങ്ങള്‍ക്കും വീട് നല്‍കി കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഭവനസംസ്ഥാനമാക്കാന്‍ ലക്ഷ്യമിടുന്നു.

Subscribe to RSS - ന്യൂനപക്ഷ ക്ഷേമം