23 October 2017, Monday

പശ്ചിമബംഗാള്‍

എന്താണീ ബംഗാളികൾ ഗുജറാത്തിലേയ്ക്ക്‌ പോകാത്തത്‌

തൊഴിലിനും മെച്ചപ്പെട്ട വേതനത്തിനുമാണ്‌ ഉത്തരേന്ത്യൻ തൊഴിലാളികൾ കേരളത്തിലേക്ക്‌ വരുന്നത്‌. അവരുടെ സംസ്ഥാനങ്ങളിൽ ഇല്ലാത്ത ഒരു ഇന്ത്യയെ തേടിയുളള പലായനം. വികസനംകൊണ്ട്‌ വീർപ്പുമുട്ടി നിൽക്കുന്ന ഗുജറാത്തിലേക്ക്‌ പോകാതെ അയൽപക്കത്തു ബിജെപി തന്നെ ഭരിക്കുന്ന രാജസ്ഥാനിൽ നിന്നുപോലും തൊഴിൽ തേടി തൊഴിലാളികൾ കേരളത്തിലേയ്ക്കാണല്ലോ വരുന്നത്‌. അവരെന്തേ, ഗുജറാത്തിലേക്ക്‌ പോകാത്തത്‌? അവിടെ തൊഴിൽ അവസരങ്ങളില്ലേ? മാന്യമായി കൂലി ഇല്ലെന്നുണ്ടോ?

മുന്നിലുള്ളത് സുദീര്‍ഘ, സുദൃഢ പോരാട്ടം

പശ്ചിമബംഗാളില്‍ സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും ചരമക്കുറിപ്പ് എഴുതുന്നവര്‍ ഓര്‍ക്കേണ്ട വസ്തുത ഈ പരാജയത്തിലും ഇടതുമുന്നണി അവിടെ 41 ശതമാനം വോട്ട് (1.95 കോടി വോട്ട്) നേടിയെന്നതാണ്. രണ്ടു വര്‍ഷമായി നിരന്തരം ആക്രമണം നേരിടുകയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പിന്തുണയില്‍ വര്‍ഗപരമായ അടിത്തറ സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള സിപിഐ എമ്മിനും ഇടതുമുന്നണിക്കും ഇത് മതിയായ ജനപിന്തുണയാണ്. വിമര്‍ശകര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്ന ഒരു കാര്യം 1977 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷ വിരുദ്ധര്‍ക്ക് 40 ശതമാനത്തില്‍ കുറയാതെ വോട്ട് ലഭിച്ചുവെന്നതാണ്. മുമ്പുള്ള എല്ലാ തെരഞ്ഞെടുപ്പിലും സിപിഐ എമ്മും ഇടതുമുന്നണിയും തിളക്കമാര്‍ന്ന വിജയം നേടിയത് 45 മുതല്‍ 50 ശതമാനംവരെ വോട്ട് നേടിയാണ്.

Subscribe to RSS - പശ്ചിമബംഗാള്‍