11 February 2019, Monday

പി കെ കുഞ്ഞാലിക്കുട്ടി

എവിടെ കോണ്‍ഗ്രസ് ?

രാഷ്ട്രീയപ്രശ്നങ്ങള്‍ക്കുപകരം മത- ജാതി- വിഭാഗീയ- സങ്കുചിത പരിഗണനകള്‍ ഉയര്‍ത്തി വോട്ട് സമാഹരിക്കുന്നതിന്റെ ദുരന്തമാണ് ഈ സര്‍ക്കാര്‍. 13-ാം കേരള നിയമസഭാ തെരഞ്ഞെടുപ്പും തുടര്‍ന്ന് രൂപീകരിച്ച സര്‍ക്കാരും കേരളത്തിലെ കോണ്‍ഗ്രസ് എന്ന പാര്‍ടിയുടെ വില പാതാളത്തോളം താഴ്ത്തിയിരിക്കുന്നു. ഇവിടെ ഇന്ന് കോണ്‍ഗ്രസില്ല - പലതലത്തിലുള്ളവരുടെ ചരടുവലിക്കൊത്ത് ചലിക്കുന്ന പാവമാത്രമാണ് ഇന്ന് ആ പാര്‍ടി. കുറെ നേതാക്കളുടെ അധികാരത്തോടുള്ള ആര്‍ത്തി കോണ്‍ഗ്രസിനെ അതിന്റെ ഏറ്റവും നികൃഷ്ടവും ദുര്‍ബലവുമായ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു.

ആരോപണ വിധേയരുടെയും ക്രിമിനല്‍ കേസ് പ്രതികളുടെയും ഘോഷയാത്ര

നാല് അഴിമതി ആരോപണവിധേയര്‍ കൂടി ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക് വണ്ടിച്ചെക്ക് കേസില്‍ ശിക്ഷിക്കപ്പെടുകയും മറ്റൊരു കേസില്‍ വിധി കാത്തിരിക്കുകയും ചെയ്യുകയാണ് മുനീര്‍ . സി എന്‍ ബാലകൃഷ്ണന്‍ തൃശ്ശൂര്‍ ജില്ലാ സഹകരണബാങ്കില്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നടന്ന കോടികളുടെ അഴിമതികളും ക്രമക്കേടുകളും സംബന്ധിച്ച് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാംപ്രതി. അടൂര്‍ പ്രകാശിന്റെ തലയ്ക്കു മീതേ റേഷന്‍ ഡിപ്പോ കേസില്‍ വിജിലന്‍സ് കോടതി കുറ്റപത്രം വാളായി തൂങ്ങുന്നു.

ജനമനസ്സ് എല്‍ഡിഎഫിനൊപ്പം

സാമൂഹ്യക്ഷേമത്തിനും വികസനത്തിനുമായി എല്‍ഡിഎഫ് നിലകൊള്ളുമ്പോള്‍, വര്‍ഗീയതയുടെയും അഴിമതിയുടെയും ജനവിരുദ്ധ നയങ്ങളുടെയും പ്രോത്സാഹകരായ ഒരു തല്ലിപ്പൊളിക്കൂട്ടമായി യുഡിഎഫ് നില്‍ക്കുന്നു. ഈ താരതമ്യം ജീവിതാനുഭവങ്ങളില്‍നിന്ന് തിരിച്ചറിയുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ ഭരണം ആരെ ഏല്‍പ്പിക്കണമെന്ന് സംശയിക്കേണ്ടിവരുന്നില്ല. ആ ജനവികാരമാണ് പ്രചാരണത്തിലുടനീളം കാണാനായത്.

ഭരിച്ചതും മുടിച്ചതും കുഞ്ഞാപ്പയുടെ ബിനാമികള്‍ ?

കുഞ്ഞാലിക്കുട്ടി, റൌഫ്

അഴിമതിയില്‍ മുങ്ങിക്കുളിച്ച യു ഡി എഫിന്റെ മറ്റൊരു മുഖമാണ് ഖത്തറിലെ ബിനാമി ഇടപാടിലൂടെ പുറത്തുവരുന്നത്.

ഖത്തറില്‍ 450 കോടിയുടെ സ്റ്റീല്‍ ഫാക്ടറി; കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം

കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖിന്റെ പേരില്‍ 450 കോടിയുടെ ഇരുമ്പുരുക്ക് ഫാക്ടറി. ചാക്ക് രാധാകൃഷ്ണനെ ബിനാമിയാക്കി സൂര്യഗ്രൂപ്പെന്ന പേരില്‍ റിസോര്‍ട്ടുകളും ബാറുകളും ഫ്ലാറ്റും വാങ്ങി. ഇ ടി മുഹമ്മദ് ബഷീര്‍, ചെര്‍ക്കളം അബ്ദുള്ള എന്നിവര്‍ക്കെതിരെയും കേസ്.

ഇത് കുഞ്ഞാലിക്കുട്ടിയോട് പറയാന്‍ ധൈര്യമുണ്ടോ?

പിള്ളയോടുന്നയിച്ച അതേ ആവശ്യം കുഞ്ഞാലിക്കുട്ടിയോടുന്നയിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ അഴിമതി ആരോപണവിധേയരായ മറ്റ് നിരവധി സ്ഥാനാര്‍ഥികള്‍ വേറെയുണ്ട്.

Subscribe to RSS - പി കെ കുഞ്ഞാലിക്കുട്ടി