18 March 2019, Monday

മാതൃഭൂമി

സത്യം അറബിക്കടലിലോ..?

ചിലർ പത്രത്തിൽ എഴുതുമ്പോൾ അപരൻ കടന്നുവരും. സ്വന്തം പേരിനു താഴെ എഴുതിവെക്കുന്ന പരമ വങ്കത്തങ്ങൾ വായനക്കാർ ആകെ വിശ്വസിക്കും എന്ന മണ്ടത്തരമൊന്നും അത്തരക്കാർക്കും ഉണ്ടാകാൻ ഇടയില്ല.
മാനെജ്മെന്റ് പറയുന്ന പണി എടുക്കാൻ ബാധ്യത ഉണ്ടാകുമല്ലോ -അത് പെരുംനുണ എഴുതണം എന്നായാൽ പോലും.

"മാന" നഷ്ടമാണ് പുതിയ ആയുധം

മാനഹാനിയാണ് പുതിയ വിഷയം. പരാതികള്‍ പലവഴിക്ക് പായുന്നു. മലയാള മനോരമയുടെ ഒന്നാംപേജ് വാര്‍ത്തയുടെ തുടക്കം "ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കേരളത്തിലെ ആദ്യ സൈബര്‍ കേസ് ആലപ്പുഴയില്‍ റജിസ്റ്റര്‍ചെയ്തു" എന്നാണ്. മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണിത് എന്നും പത്രം എഴുതുന്നു. ""പരാതിക്കിടയാക്കിയ ചിത്രങ്ങളും കമന്റുകളും ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തതും ഷെയര്‍ ചെയ്തു പ്രചരിപ്പിച്ചതുമായ കമ്പ്യൂട്ടറുകളുടെ ഐപി അഡ്രസ് ആവശ്യപ്പെട്ട് ഫെയ്സ് ബുക്ക് അധികൃതരെ സമീപിച്ചതായി സൈബര്‍ സെല്‍ അറിയിച്ചു.

മനോരമ ഇങ്ങനെയൊക്കെയാണ് പ്രചരണം നടത്തുന്നത്...

ആന്റണീജിയുടെ ഓർമ്മപുതുക്കാൻ ആ ആത്മഹത്യക്കാല കഥകൾ ഇതാ...

AK Antony and Farmers' Suicide in Kerala

കർഷകർ ആത്മഹത്യചെയ്യുന്നത് മദ്യാസക്തിയും മാനസിക പ്രശ്നങ്ങളും മൂലമെന്ന് പറഞ്ഞ് പരിഹസിച്ച ഒരു മന്ത്രിപ്പടയെ നയിച്ച ആന്റണി, കേന്ദ്രസർക്കാരിന്റെ പദ്ധതികളാണ് കേരളകർഷകരെ രക്ഷിച്ചതെന്ന്

ന്യൂസ് ഡെസ്കിലെ പൊറോട്ടയടിക്കാർ...

മാതൃഭൂമിയും മനോരമയും പറയുന്ന പരാമർശങ്ങൾ സിബിഐ സത്യവാങ്മൂലത്തിൽ എവിടെയുമില്ല. ദീപക് കുമാർ എന്ന “ദൃക്സാക്ഷി”യുടെ മൊഴിയുടെ വിശ്വാസ്യതയും സത്യസന്ധതയും തങ്ങൾ പരിശോധിച്ചു വരുന്നു എന്നാണ് സിബിഐ പറയുന്നത്. നന്ദകുമാറിന്റെ ഉപഹർജിയിൽ പറയുന്ന കാര്യങ്ങൾക്കൊന്നും ഒരു അടിസ്ഥാനവുമില്ലെന്നാണ് യഥാർത്ഥത്തിൽ സിബി‌ഐ സത്യവാങ്മൂലം !

ഐസ്ക്രീമിൽ വഴുതി വീരനും വീരഭൂമിയും

“ഇത്രമേൽ ധാർമികമൂല്യച്യുതി സംഭവിച്ച അവസ്ഥ മുൻപുണ്ടായിട്ടില്ല ” എന്ന് ഐസ്ക്രീം കേസിനെപ്പറ്റി 2004ൽ പറഞ്ഞ വീരകുമാരന്റെ സാംസ്കാരികഗർജ്ജനം നിലച്ചമട്ടാണ്. കാലം വീരേന്ദ്രകുമാറിനെയും മാതൃഭൂമിയെയും ഐസ്ക്രീം ആരാധകനാക്കിയേക്കും.

ഐസ്ക്രീം: വീരൻ ഛർദ്ദിച്ചത് വിഴുങ്ങുന്നു ?

ഐസ്ക്രീം കേസ്സില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ മുമ്പ് സ്വീകരിച്ച നിലപാട് ഇപ്പോള്‍ മാറ്റിയതിന്റെ കാരണം വ്യക്തമാക്കാന്‍ എം പി വീരേന്ദ്രകുമാര്‍ തയ്യാറാകണം. “സാംസ്കാരിക നായകൻ” ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കാന്‍ കേരളമാകെ ഓടി നടന്ന് പ്രസംഗിക്കുന്നത് ദയനീയ കാഴ്ചയാണ്.

മാതൃഭൂമിയുടെ “ബംബർ” നുണകൾ

യഥാര്‍ത്ഥ മഞ്ഞപ്പത്രം എന്ന് പി ജയരാജന്‍ എംഎല്‍എ മുമ്പ് മാതൃഭൂമിയ്ക്ക് ചാര്‍ത്തിക്കൊടുത്ത വിശേഷണം ഒട്ടും അതിശയോക്തിപരമല്ലെന്ന് തെളിയിക്കുകയാണ് ആ പത്രത്തിന്റെ ലേഖകർ.

Subscribe to RSS - മാതൃഭൂമി