28 January 2019, Monday

മുസ്ലീം ലീഗ്

എവിടെ കോണ്‍ഗ്രസ് ?

രാഷ്ട്രീയപ്രശ്നങ്ങള്‍ക്കുപകരം മത- ജാതി- വിഭാഗീയ- സങ്കുചിത പരിഗണനകള്‍ ഉയര്‍ത്തി വോട്ട് സമാഹരിക്കുന്നതിന്റെ ദുരന്തമാണ് ഈ സര്‍ക്കാര്‍. 13-ാം കേരള നിയമസഭാ തെരഞ്ഞെടുപ്പും തുടര്‍ന്ന് രൂപീകരിച്ച സര്‍ക്കാരും കേരളത്തിലെ കോണ്‍ഗ്രസ് എന്ന പാര്‍ടിയുടെ വില പാതാളത്തോളം താഴ്ത്തിയിരിക്കുന്നു. ഇവിടെ ഇന്ന് കോണ്‍ഗ്രസില്ല - പലതലത്തിലുള്ളവരുടെ ചരടുവലിക്കൊത്ത് ചലിക്കുന്ന പാവമാത്രമാണ് ഇന്ന് ആ പാര്‍ടി. കുറെ നേതാക്കളുടെ അധികാരത്തോടുള്ള ആര്‍ത്തി കോണ്‍ഗ്രസിനെ അതിന്റെ ഏറ്റവും നികൃഷ്ടവും ദുര്‍ബലവുമായ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു.

"പ്രവാചകവേഷം കെട്ടിയാടുന്ന ഖുറൈഷികളെ ജനം തിരിച്ചറിയും"

സ്ത്രീകളെ പച്ചയായി കുഴിച്ചുമൂടിയിരുന്ന കാലഘട്ടത്തില്‍ ദുഷ്‌ചെയ്തികള്‍ക്കെതിരെ സമൂഹമനസ്സാക്ഷിയെ ഉണര്‍ത്താനാണ് പ്രവാചകന്‍ അവതരിച്ചത്.

ആന്റണീ, ആ ‘സമ്മര്‍ദ്ദ’ത്തിന്റെ കഥ എന്നു പറയും?

2003 ജൂലൈ 9നു ആന്റണി പറഞ്ഞത് “സമ്മര്‍ദ്ദം ചെലുത്തി എന്തും നേടാമെന്ന് ന്യൂനപക്ഷങ്ങള്‍ കരുതേണ്ട ” എന്നും “ന്യൂനപക്ഷങ്ങള്‍ സംഘടിതശക്തി ഉപയോഗിച്ച് വിലപേശി സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്ന സ്ഥിതി കേരളത്തിലുണ്ട് ” എന്നുമാണ്. ആന്റണി പറഞ്ഞത് ശരിയാണെന്ന് എം വി രാഘവന്‍ സാക്ഷ്യപ്പെടുത്തി. മന്ത്രിയായിരുന്ന കാലത്ത് പല അരുതായ്മക്കും കൂട്ടുനിന്നെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് കേരളജനതയ്ക്ക് മുന്നില്‍ കുമ്പസരിച്ചത് പി. കെ. കുഞ്ഞാലിക്കുട്ടിയാണ്. അപ്പോള്‍ ഏതെല്ലാം വൃത്തികേടുകള്‍ക്ക് അരുനിന്നതിന്റെ അരിശമായിരിക്കാം ആന്റണി 2003 ജൂണ്‍ 9ന് പ്രകടിപ്പിച്ചത് !

ഉപമുഖ്യമന്ത്രി കുഞ്ഞാലിക്കുട്ടിയോ?

ഉപമുഖ്യമന്ത്രി ഉണ്ടാകുമോ എന്നും ഉണ്ടെങ്കില്‍ അത് പി കെ കുഞ്ഞാലിക്കുട്ടി ആയിരിക്കുമോ എന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണം. വേങ്ങരയില്‍ ജയിച്ചാല്‍ കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നേരത്തെതന്നെ കോണ്‍ഗ്രസ് രഹസ്യമായി ഉറപ്പു നല്‍കിയിട്ടുണ്ട്. മത്സരിക്കാനുള്ള സീറ്റ് 24ല്‍ ഒതുക്കാന്‍ ലീഗ് സമ്മതിച്ചത് ഉപമുഖ്യമന്ത്രി സ്ഥാനമെന്ന വ്യവസ്ഥയോടെയാണെന്നത് പരസ്യമായ രഹസ്യമാണ്. ലീഗ് നേതാക്കള്‍ എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധിയെ ചെന്നുകണ്ട് അങ്ങനെയൊരു ഉറപ്പുവാങ്ങിയിട്ടുണ്ടെന്നത് നിഷേധിക്കാന്‍ കഴിയില്ല.

ജനവിധിക്കുമുമ്പേ അവിശ്വാസം

UDF withering away ?

യുഡിഎഫ് എന്ന മുന്നണി രൂപീകൃതമായ കാലംതൊട്ട് ഇത്തരം ജീര്‍ണത ഉണ്ടായിട്ടുണ്ട്. എന്നാൽ, അക്കാലത്തൊന്നും ഇത്രയേറെ നാണംകെട്ടിട്ടില്ല. പരസ്പരം സംശയത്തോടെമാത്രം നോക്കുന്ന നേതാക്കൾ, പോര്‍വിളിക്കുന്ന ഘടകകക്ഷികൾ‍, നേതാക്കളെ തള്ളിക്കളയുന്ന അണികൾ - ഡിസിസി ഓഫീസിനുനേരെ കല്ലെറിയാന്‍പോലും അണികള്‍ തയ്യാറായിരിക്കുന്നു.

വിക്കിലീക്സുമായി ദ് ഹിന്ദു : ഇന്ത്യൻ വിദേശനയം അമേരിക്കയുടെ കാൽചുവട്ടിൽ ?

Wikileaks India Cables

ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധത്തെ അട്ടിമറിക്കാനും ഇന്ത്യയുടെ വിദേശനയത്തെ പൂർണമായും വലതുപക്ഷത്തേയ്ക്ക് വലിക്കാനും അമേരിക്ക നടത്തിയ ചരടുവലികളെ കുറിച്ചുള്ള കേബിളുകൾ ദ് ഹിന്ദു ദിനപ്പത്രം പുറത്തുവിട്ടു

റോഡ് തോടായി, ലീഗ് പണപ്പെട്ടി നിറഞ്ഞു

ധനവകുപ്പിന്റെയും സ്വന്തം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ഉള്‍പ്പെടെയുള്ള എതിര്‍പ്പ് മറികടന്ന് നല്‍കിയ 11 തട്ടിപ്പ് കരാറുകളില്‍ വിജിലന്‍സ് അന്വേഷണം നടന്നപ്പോൾ മുനീര്‍ ഒന്നാം പ്രതിയായി.

മുസ്ളിംലീഗിന്റെ രക്തകാണ്ഡം

ഒടുവില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കേരളീയര്‍ പലപാട് കേട്ട് തഴമ്പിച്ച ആ വികല പ്രസ്താവം ആവര്‍ത്തിച്ചിരിക്കുന്നു. ഇത്തവണ അത് നരിക്കാട്ടേരി ബോംബ് സ്ഫോടന സംഭവത്തിന്റെ പശ്ചാത്തലത്തിലാണെന്നുമാത്രം. ഹൈദരലി ശിഹാബ് തങ്ങളുടെ ഉദീരണം ഇങ്ങനെ: "സമാധാനത്തിനുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് മുസ്ളിം ലീഗ്. നിര്‍ണായകമായ പലഘട്ടങ്ങളിലും ലീഗിന്റെ നിലപാടുകളാണ് സമൂഹത്തില്‍ ശാശ്വത സമാധാനത്തിന് രംഗമൊരുക്കിയത്.'' ഏതൊക്കെയാണ് ഈ നിര്‍ണായകമായ പല ഘട്ടങ്ങള്‍? മുസ്ളിംലീഗുകാരും അവരെ പ്രീതിപ്പെടുത്താന്‍ ഒരവസരവും പാഴാക്കാത്ത ചില ബുദ്ധിജീവികളും പേര്‍ത്തും പേര്‍ത്തും പറയുന്ന ഒരു 'നിര്‍ണായകഘട്ട'മുണ്ട്.

ഐസ്ക്രീമില്‍ കുഴഞ്ഞ് ലീഗും കുഞ്ഞാലിക്കുട്ടിയും

കുഞ്ഞാലിക്കുട്ടി‌_റൌഫ്

നയിക്കേണ്ട നേതാവ് ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുടുങ്ങിക്കിടക്കുന്നതാണ് പാര്‍ടിയെ പ്രതിസന്ധിയിലാക്കിയത്. കേസില്‍ കോടതിയുടെ ഇടപെടലോ അറസ്റ്റോ ഭയക്കുന്നു നേതാക്കളും അണികളും. സ്ഥാനാര്‍ഥികളെ നിര്‍ണയിക്കേണ്ട സമയത്ത് കേസും അറസ്റ്റുമുണ്ടായാല്‍ എങ്ങനെ നേരിടുമെന്നാണ് ഇപ്പോള്‍ പ്രധാനചര്‍ച്ച. അതിനായി നിയമോപദേശം തേടുന്നതിലും പ്രതിരോധം തീര്‍ക്കുന്നതിലുമാണ് ശ്രദ്ധ.

Subscribe to RSS - മുസ്ലീം ലീഗ്