4 March 2019, Monday

യുഡിഎഫ്

സത്യം അറബിക്കടലിലോ..?

ചിലർ പത്രത്തിൽ എഴുതുമ്പോൾ അപരൻ കടന്നുവരും. സ്വന്തം പേരിനു താഴെ എഴുതിവെക്കുന്ന പരമ വങ്കത്തങ്ങൾ വായനക്കാർ ആകെ വിശ്വസിക്കും എന്ന മണ്ടത്തരമൊന്നും അത്തരക്കാർക്കും ഉണ്ടാകാൻ ഇടയില്ല.
മാനെജ്മെന്റ് പറയുന്ന പണി എടുക്കാൻ ബാധ്യത ഉണ്ടാകുമല്ലോ -അത് പെരുംനുണ എഴുതണം എന്നായാൽ പോലും.

"മാന" നഷ്ടമാണ് പുതിയ ആയുധം

മാനഹാനിയാണ് പുതിയ വിഷയം. പരാതികള്‍ പലവഴിക്ക് പായുന്നു. മലയാള മനോരമയുടെ ഒന്നാംപേജ് വാര്‍ത്തയുടെ തുടക്കം "ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കേരളത്തിലെ ആദ്യ സൈബര്‍ കേസ് ആലപ്പുഴയില്‍ റജിസ്റ്റര്‍ചെയ്തു" എന്നാണ്. മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണിത് എന്നും പത്രം എഴുതുന്നു. ""പരാതിക്കിടയാക്കിയ ചിത്രങ്ങളും കമന്റുകളും ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തതും ഷെയര്‍ ചെയ്തു പ്രചരിപ്പിച്ചതുമായ കമ്പ്യൂട്ടറുകളുടെ ഐപി അഡ്രസ് ആവശ്യപ്പെട്ട് ഫെയ്സ് ബുക്ക് അധികൃതരെ സമീപിച്ചതായി സൈബര്‍ സെല്‍ അറിയിച്ചു.

ജനകീയ പ്രശ്നങ്ങള്‍ മിണ്ടാതെ യുഡിഎഫ്

ജനകീയ പ്രശ്നങ്ങളില്‍ മറുപടിയില്ലാതെ മുഖ്യമന്ത്രിയും യുഡിഎഫ് നേതാക്കളും. അഞ്ചുവര്‍ഷത്തിനുള്ളില്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും അതിരൂക്ഷമായി. ജനജീവിതം പ്രതിസന്ധിയിലാക്കി. പാചകവാതക സിലിണ്ടറിന് 1200 രൂപയാക്കി വര്‍ധിച്ച് സബ്സിഡി കിട്ടാന്‍ ആധാര്‍ വേണമെന്ന് തീരുമാനിച്ച് ജനങ്ങള്‍ക്കുണ്ടാക്കിയ പീഡനം വിവരിക്കാനാവില്ല. ഇതെല്ലാം മറച്ചുവച്ചാണ്് യുഡിഎഫ് പ്രചാരണം. ഉണ്ടാകാത്ത വികസനത്തെക്കുറിച്ചാണ് യുഡിഎഫ് പ്രസംഗം. വികസനവും കരുതലും എന്നുപറഞ്ഞ് നടക്കുന്നവര്‍ കാസര്‍കോട് മണ്ഡലത്തില്‍ എന്ത് വികസനമാണ് നടപ്പാക്കിയതെന്ന തിരിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്നില്ല.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റുവഴി തെരഞ്ഞെടുപ്പു പ്രചാരണം.

പെരുമാറ്റച്ചട്ടം കാറ്റില്‍പറത്തി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റുവഴി തെരഞ്ഞെടുപ്പു പ്രചാരണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുഡിഎഫ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷനുകളിലടക്കം നടത്തുന്ന പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും വെബ്സൈറ്റില്‍ നല്‍കുന്നു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം അടക്കമുള്ള യുഡിഎഫ് അനുകൂല പത്രങ്ങളില്‍ വരുന്ന വാര്‍ത്തയും ഔദ്യാഗിക വെബ്സൈറ്റിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ഗുരുതരചട്ടലംഘനമാണ്.

മനോരമ ഇങ്ങനെയൊക്കെയാണ് പ്രചരണം നടത്തുന്നത്...

കാലഹരണപ്പെട്ട കോൺഗ്രസ് കായകല്‍പ്പം

ഇവിടെ കാലഹരണപ്പെടുന്നത് ഇടതുപക്ഷമല്ല അവര്‍ക്ക് ചികിത്സ വിധിക്കുന്ന ഇന്ത്യയിലെ പുത്തന്‍കൂര്‍ വലതുപക്ഷമാണ്. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ അടുത്തവട്ടം തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുന്നതിനുമുമ്പ് യുപിഎ അധ്യക്ഷ അവരുടെതന്നെ നേരിട്ട് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന ദേശീയ ഉപദേശക സമിതിയോട് പ്രസംഗത്തിനുള്ള ചെറു കുറിപ്പുകളെങ്കിലും ആവശ്യപ്പെടുന്നത് നന്നായിരിക്കും.

ഇത് കൊടുക്കാന്‍ കൂട്ടിയ നേര്‍ച്ചയോ ?

എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടു രൂപ അരി എപിഎല്‍ വിഭാഗത്തിനുകൂടി കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ അതില്‍ മണ്ണുവാരിയിട്ടവരാണ് യുഡിഎഫ്. 2001-06ൽ വയനാട്ടിലും ഇടുക്കിയിലുമടക്കം കേരളത്തിലെ കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് നിത്യേന ആത്മഹത്യചെയ്തത് മറക്കാറായിട്ടില്ല.കടംകയറി മുടിഞ്ഞ ഒരു കര്‍ഷകനുപോലും എന്തെങ്കിലും സഹായം ഇവര്‍ ചെയ്തില്ല. ബാങ്കുകളുടെ ജപ്തിനടപടി മുടക്കമില്ലാതെ മുന്നേറുകയും ചെയ്തു

Subscribe to RSS - യുഡിഎഫ്