9 February 2019, Saturday

രമേശ് ചെന്നിത്തല

സത്യം അറബിക്കടലിലോ..?

ചിലർ പത്രത്തിൽ എഴുതുമ്പോൾ അപരൻ കടന്നുവരും. സ്വന്തം പേരിനു താഴെ എഴുതിവെക്കുന്ന പരമ വങ്കത്തങ്ങൾ വായനക്കാർ ആകെ വിശ്വസിക്കും എന്ന മണ്ടത്തരമൊന്നും അത്തരക്കാർക്കും ഉണ്ടാകാൻ ഇടയില്ല.
മാനെജ്മെന്റ് പറയുന്ന പണി എടുക്കാൻ ബാധ്യത ഉണ്ടാകുമല്ലോ -അത് പെരുംനുണ എഴുതണം എന്നായാൽ പോലും.

"മാന" നഷ്ടമാണ് പുതിയ ആയുധം

മാനഹാനിയാണ് പുതിയ വിഷയം. പരാതികള്‍ പലവഴിക്ക് പായുന്നു. മലയാള മനോരമയുടെ ഒന്നാംപേജ് വാര്‍ത്തയുടെ തുടക്കം "ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കേരളത്തിലെ ആദ്യ സൈബര്‍ കേസ് ആലപ്പുഴയില്‍ റജിസ്റ്റര്‍ചെയ്തു" എന്നാണ്. മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണിത് എന്നും പത്രം എഴുതുന്നു. ""പരാതിക്കിടയാക്കിയ ചിത്രങ്ങളും കമന്റുകളും ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തതും ഷെയര്‍ ചെയ്തു പ്രചരിപ്പിച്ചതുമായ കമ്പ്യൂട്ടറുകളുടെ ഐപി അഡ്രസ് ആവശ്യപ്പെട്ട് ഫെയ്സ് ബുക്ക് അധികൃതരെ സമീപിച്ചതായി സൈബര്‍ സെല്‍ അറിയിച്ചു.

മനോരമ ഇങ്ങനെയൊക്കെയാണ് പ്രചരണം നടത്തുന്നത്...

"ഇങ്ങനെ പിഴുതെറിയണം"

മാതാവിന്റെയും പുത്രന്റെയും വെള്ളത്താടിയുള്ള പരിശുദ്ധാത്മാവിന്റെയും പ്രസംഗംകൊണ്ട് യുഡിഎഫിന് ഗുണമുണ്ടായില്ലെങ്കിലും കോഴിക്കോട്ടെ ഹോട്ടലുകാരനും തിരുവനന്തപുരത്ത് പുത്രദര്‍ശന സൌഭാഗ്യം ലഭിച്ച ഭോജനാലയക്കാരനും ലാഭംതന്നെ ലാഭം. മനോരമയുടെ 'അനുഗ്രഹം' സിദ്ധിച്ച ലതിക സുഭാഷിനാകട്ടെ കഷ്ടാല്‍ കഷ്ടം.

ഭരിച്ചതും മുടിച്ചതും കുഞ്ഞാപ്പയുടെ ബിനാമികള്‍ ?

കുഞ്ഞാലിക്കുട്ടി, റൌഫ്

അഴിമതിയില്‍ മുങ്ങിക്കുളിച്ച യു ഡി എഫിന്റെ മറ്റൊരു മുഖമാണ് ഖത്തറിലെ ബിനാമി ഇടപാടിലൂടെ പുറത്തുവരുന്നത്.

എന്തേ യുഡി‌എഫേ ഇത്ര വെപ്രാളം ?

ചെന്നിത്തലയ്ക്കും ചാണ്ടിക്കുമെതിരേ ടൈറ്റാനിയം അഴിമതിയില്‍ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിരിക്കുന്നു. ജഡ്ജിക്ക് കോഴനല്‍കിയെന്ന പ്രസ്താവനയില്‍ സുധാകരനെതിരേ വിജിലന്‍സ് കേസും ആയി.

മാര്‍ട്ടിന്റെ ഉപ്പും ചോറുമല്ലേ കോണ്‍ഗ്രസ്സിന്റെ അദൃശ്യശക്തി ?

2003 ഡിസംബറില്‍ താജ് മലബാറില്‍ കോൺ‌ഗ്രസ് നേതാക്കളും ലോട്ടറിമാഫിയയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയും പണമിടപാടുകളും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതാണ്. ചെന്നിത്തലയോടൊപ്പമാണ് കോണ്‍ക്രസിന്റെ വക്താവുകൂടിയായ മനു അഭിഷേക് സിങ്വി കേരളത്തില്‍ വന്ന് സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി വാദിച്ചത്. അതിനും മുന്‍പ് 2003 ഡിസംബര്‍ 19ന് മാര്‍ട്ടിന്‍ പ്രൊമോട്ടറായ സിക്കിം, മേഘാലയ ലോട്ടറികളുടെ കേസില്‍ വാദിച്ച് മാര്‍ട്ടിനനുകൂലമായ ഇടക്കാലവിധി വാങ്ങിക്കൊടുത്തതു ഇന്നത്തെ ആഭ്യന്തരമന്ത്രി ചിദംബരമാണ്. 2006 നവംബറില്‍ വാദിക്കാന്‍ വന്നത് ചിദംബരത്തിന്റെ ഭാര്യ നളിനി. മാര്‍ട്ടിന്റെ ഉപ്പും ചോറുംതിന്ന് ആഭ്യന്തരമന്ത്രിക്കസേരയിലിരിക്കുന്ന ചിദംബരംതന്നെയാണ് ഇപ്പോഴും ലോട്ടറിമാഫിയക്കുപിന്നിലെ അദൃശ്യശക്തി.

ടൈറ്റാനിയം നവീകരണത്തിന്റെ മറവില്‍ അഴിമതിക്കുള്ള കരുനീക്കം 2005ല്‍ ആരംഭിച്ചു

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്ന അന്വേഷണത്തില്‍ വരവില്‍ കവിഞ്ഞ കോടികളുടെ സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ നടപടിക്ക് വിധേയനായ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ രാജനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശ്രമം നടത്തിയതും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു. അഴിമതിയുടെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് പലവട്ടം ഇടപെട്ടതിന്റെ തെളിവുകളും മുന്‍മന്ത്രി രാമചന്ദ്രന്‍ മാസ്റ്ററുടെ പക്കലുണ്ട്. തെളിവ് സഹിതമുള്ള കൂടുതല്‍ അഴിമതിക്കഥകള്‍ ഭയന്നാണ് തനിക്കെതിരെ തുറന്നടിച്ചിട്ടും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മൗനം പാലിക്കുന്നതെന്നും സംശയിക്കണം. രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഭയക്കുന്നുണ്ട്.

ഉമ്മന്‍ചാണ്ടിക്ക് മറുപടിയുണ്ടോ?

മുഖ്യമന്ത്രിയായിരിക്കെ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ കോടികളുടെ അഴിമതി നടത്താന്‍ ഉമ്മന്‍ചാണ്ടി കളമൊരുക്കിയതിനെക്കുറിച്ചാണ് കെ കെ രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ വിവരിച്ചത്. 226 കോടി രൂപയുടെ വെട്ടിപ്പിനാണ് ശ്രമം നടന്നതെന്നും രാമചന്ദ്രന്‍ പറയുന്നു. കെ കെ രാമചന്ദ്രന്‍ ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലുണ്ടായിരുന്ന ആളാണ്; കോണ്‍ഗ്രസിന്റെ നേതൃനിരയിലുള്ള ആളാണ്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ ഉള്ളറകളെക്കുറിച്ച് നല്ല പിടിപാടുള്ള വ്യക്തിയാണ്.

ചെന്നിത്തലയുടെ ഓര്‍മ പുതുക്കാന്‍

ലോട്ടറി രാജാവെന്ന് വിളിക്കുന്ന സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി കേസ് വാദിക്കാന്‍ കേരളത്തില്‍ വന്ന കോണ്‍ഗ്രസ് നേതാക്കളെ രമേശ് ചെന്നിത്തല ഓര്‍ക്കാതിരിക്കില്ല. അഭിഷേക് മനു സിങ്വിക്കുമുമ്പ് ലോട്ടറിക്കേസ് വാദിക്കാന്‍ വന്നത് സാക്ഷാല്‍ ചിദംബരമായിരുന്നു. ചിദംബരത്തിന്റെ ഭാര്യ നളിനിയും ലോട്ടറിക്കേസ് വാദിക്കാന്‍ കോടതിയില്‍ ഹാജരായി. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ സാന്റിയാഗോ മാര്‍ട്ടിനും അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള ഈടുറ്റബന്ധം മറനീക്കി പുറത്തുവരികയാണ്.

Pages

Subscribe to RSS - രമേശ് ചെന്നിത്തല