24 April 2017, Monday

വനം-വന്യജീവി

കാടുകാത്തും നാടു കാത്തും വനം വകുപ്പ്

വന വർഷം ലോഗോ

ആഗോളതാപനം - മരമാണ് മറുപടി എന്ന മുദ്രാവാക്യം ഉയര്‍ത്തി നടപ്പാക്കിയ എന്റെമരം, നമ്മുടെമരം, ഹരിത തീരം, വഴിയോരതണല്‍, ഹരിതകേരളം പദ്ധതികളിലൂടെ 1.87 കോടി മരങ്ങളാണ് കേരളത്തില്‍ നട്ടുപിടിപ്പിച്ചത്. ലോകത്തിന്റെ പലഭാഗങ്ങളിലും വനങ്ങള്‍ കുറയുമ്പോള്‍ ജനസാന്ദ്രതയേറിയ കേരളത്തില്‍ നിക്ഷിപ്ത വനവിസ്തൃതി വര്‍ധിച്ച അപൂര്‍വതയാണ് ദൃശ്യമായത്.

വളരുന്നു പച്ചപ്പ് വരും തലമുറകള്‍ക്കായി

നാടിന്റെ നിലിനില്പിന്റെയും സ്ഥായിയായ വികസനത്തിന്റെയും സദ്ഫലങ്ങള്‍ അനുഭവിക്കേï ജനതയുടെ ജീവിതതാളം നിലനിര്‍ത്താന്‍ ഭൂമിക്കും ഭാവിക്കും വേണ്ടി ശ്രമകരമായ ദൌത്യം ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ ഇക്കാലയളവില്‍ വനം-വന്യജീവി വകുപ്പിനു കഴിഞ്ഞു.  വനസംരക്ഷണരംഗത്ത് അചഞ്ചലവും സുധീരവുമായ ഒരു കാലഘട്ടമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി പിന്നിട്ടത്. ആഗോളതാപനത്തിന്റെ വെല്ലുവിളിക്ക് മുമ്പില്‍ ജൈവവൈവിധ്യത്തിന്റെ കലവറയായ കാടുകളുടെ ജീവðപ്രാധാന്യം ഓരോ ചുവടു വെയ്പിലും ഗവണ്‍മെന്റിന് വഴികാട്ടിയായി.

Subscribe to RSS - വനം-വന്യജീവി