12 December 2017, Tuesday

വയനാട്

“കേരളത്തെ ഇങ്ങനെ സ്നേഹിച്ച് വീര്‍പ്പുമുട്ടിക്കല്ലേ ആന്റണീ”

കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സ്നേഹിച്ച് വീര്‍പ്പുമുട്ടിക്കുകയാണെന്നാണ് പ്രതിരോധമന്ത്രി എ കെ ആന്റണി തെരഞ്ഞെടുപ്പു യോഗങ്ങളില്‍ കേരളമെമ്പാടും പറഞ്ഞുനടക്കുന്നതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കാത്തത് മന്‍മോഹന്‍സിങ്ങിന്റെയും സോണിയഗാന്ധിയുടെയും ഔദാര്യമാണുപോലും! മഹാരാഷ്ട്രയിലെ വിദര്‍ഭയിലും കോണ്‍ഗ്രസുതന്നെ ഭരിക്കുന്ന ആന്ധ്രപ്രദേശിലുമടക്കം ആയിരക്കണക്കിനു കൃഷിക്കാര്‍ ഇപ്പോഴും ആത്മഹത്യചെയ്തുകൊണ്ടിരിക്കുന്നത് മന്‍മോഹന്‍സിങ്ങിനും സോണിയഗാന്ധിക്കും ആ സംസ്ഥാനങ്ങളിലെ ജനങ്ങളോടുള്ള പകയും വിദ്വേഷവുംകൊണ്ടായിരിക്കും എന്നാണല്ലോ ആന്റണിയുടെ പ്രസ്താവനയില്‍നിന്ന് അനുമാനിക്കേണ്ടിവരിക.

കേന്ദ്രനേതാക്കളെ കെട്ടിയിറക്കിയിട്ടും ആളില്ലാ കോൺഗ്രസ് കൺ‌വെൻഷനുകൾ

വയനാട് ആന്റണിയുടെ പരിപാടിയില്‍ പങ്കെടുത്തത് മൂന്ന് പരിപാടികളിൽ കൂടിയത് മുന്നൂറില്‍ താഴെ ആളുകള്‍ മാത്രം.ഘടകക്ഷികൾ വിട്ടുനിന്നു. വയലാർ രവി പങ്കെടുത്ത ഗുരുവായൂർ നിയോജകമണ്ഡലം പൊതുയോഗത്തിനു 8 നേതാക്കളും 7 പ്രവർത്തകരും മാത്രം, ക്ഷോഭത്തോടെ പ്രസംഗം 2 മിനിറ്റിലൊതുക്കി ‘വയലാർ ജി’ സ്ഥലം വിട്ടു. കൊല്ലത്ത് കേന്ദ്രസഹമന്ത്രി കെ.സി വേണുഗോപാൽ ഉത്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുപ്രചരണ ബ്ളോക്ക് കണ്‍വന്‍ഷനില്‍ കൂലിക്ക് കൊണ്ടുവന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പണം കിട്ടാതെവന്നപ്പോൾ പ്രശ്നമുണ്ടാക്കി.

മുന്നേറ്റത്തിന്റെ കാലം; ബത്തേരിയില്‍ നടന്നത് 296.94 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍

A shot from Wayanad Brahmagiri tourist spot

കഴിവുറ്റ ഒരു ജനപ്രതിനധിയെ തെരഞ്ഞെടുത്താല്‍ നാടിന് എത്രമാത്രം പുരോഗതി ഉണ്ടാക്കാനാവുമെന്ന് പി കൃഷ്ണപ്രസാദ് എംഎല്‍എയിലൂടെ മണ്ഡലത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. സംസ്ഥാനത്തെയും കേന്ദ്രത്തിലെയും വിവിധ വകുപ്പുകളുടെ കോടിക്കണക്കിന് രൂപയുടെ വികസന പ്രവൃത്തികളാണ് മണ്ഡലത്തില്‍ നടപ്പായത്.

Subscribe to RSS - വയനാട്