29 April 2017, Saturday

വിദ്യാഭ്യാസം

മാതൃഭാഷാ പഠനം: അവഗണനയ്ക്ക് നീതീകരണമില്ല

മാതൃഭാഷാ പഠനത്തിനുള്ള പീരിയഡുകള്‍ വര്‍ധിപ്പിക്കുന്നത് അനായാസകരമായ കാര്യമല്ലെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. ആഴ്ചയില്‍ ആറുമണിക്കൂര്‍ എന്നതാണ് നിലവിലുള്ള മലയാളപഠന സമയം. അത് ഏഴുമണിക്കൂറായി വര്‍ധിപ്പിക്കുക എന്നത് പ്രയാസകരമാണെന്ന നിലപാട് ആശ്ചര്യകരമാണ്. കേന്ദ്ര സിലബസ് അവലംബിക്കുന്ന നൂറുകണക്കിന് വിദ്യാലയങ്ങളില്‍ മലയാളഭാഷ പടിക്കു പുറത്താണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനപ്രകാരം ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാതൃഭാഷാ പഠനം നിര്‍ബന്ധിതമാവണം.

വോട്ട് സുവര്‍ണകാലത്തിന്റെ തുടര്‍ച്ചയ്ക്കാവട്ടെ

നല്ല ഭൂരിപക്ഷത്തോടെ വീണ്ടും എല്‍ഡിഎഫ് അധികാരത്തിലെത്തും. ജനങ്ങള്‍ അതാണ് ആഗ്രഹിക്കുന്നത്. ഇതു തടയുന്നതിന് ഡല്‍ഹിയില്‍നിന്ന് പണച്ചാക്കുകള്‍ക്കൊപ്പം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വന്ന് പ്രബുദ്ധ കേരളത്തെ അവരുടെ അജ്ഞതകൊണ്ട് അപഹസിക്കുകയാണ്.

വിദ്യാഭ്യാസരംഗത്ത് സമഗ്രമായ ആധുനികവൽക്കരണം

വിദ്യാഭ്യാസരംഗത്ത് ദൂരവ്യാപകമായ നേട്ടങ്ങൾ കൊയ്ത കാലത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. പാഠ്യപദ്ധതി കാലികമായി പരിഷ്കരിക്കുകയും പുത്തൻ പഠനരീതികളിലൂടെ നിലവാരം ഉയർത്തുകയും ചെയ്തത് അന്താരാഷ്ട്ര ഏജൻസികളുടെ പോലും പ്രശംസ പിടിച്ചുപറ്റി.

മികവുറ്റ വിദ്യാഭ്യാസ മേഖല

എലമെന്ററി വിദ്യാഭാസത്തിലും ഉന്നത­വിദ്യാഭ്യാസത്തിലും ആധുനിക കരിക്കുലം ആവിഷ്കരിക്കുന്നത് മുതല്‍ നടപ്പിലാക്കുന്നത് വരെയുള്ള എല്ലായിടങ്ങളിലും സമൂലമായ പരിഷ്കരണങ്ങള്‍ നടപ്പിലാക്കാന്‍ ഈ സര്ക്കാരിനു കഴിഞ്ഞു.

Subscribe to RSS - വിദ്യാഭ്യാസം