25 July 2017, Tuesday

വിലക്കയറ്റം

നിയമസഭാ തെരഞ്ഞെടുപ്പും സ്ത്രീകളുടെ പ്രശ്നങ്ങളും

കേരളത്തിലെ സ്ത്രീകൾ ഈ തെരഞ്ഞെടുപ്പിനെ അതിജീവനത്തിന്റെ പോരാട്ടമായാണ്‌ കാണുന്നത്‌. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡി സർക്കാരും കേരളം ഭരിക്കുന്ന ഉമ്മൻചാണ്ടി സർക്കാരും വരുത്തിവച്ച ദുരിതങ്ങൾ സത്യസന്ധമായി വിലയിരുത്താനുള്ള അവസരം കൂടിയാണിത്‌.

പെട്രോള്‍ വിലവര്‍ധന:ജനരോഷം ഇരമ്പുന്നു; 11 മാസം 11 തവണ; കൂടിയത് 30 ശതമാനം

അന്താരാഷ്ട്രവിലയ്ക്കനുസരിച്ച് പെട്രോള്‍വില സ്വയം നിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയ രണ്ടാം യുപിഎ സര്‍ക്കാരിന്റെ തീരുമാനമാണ് ജനങ്ങള്‍ക്കുമേല്‍ ഇടിത്തീയായി പതിക്കുന്നത്. പുതിയ സംവിധാനത്തില്‍ പെട്രോള്‍വില വര്‍ധനയ്ക്ക് സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. എന്നാല്‍ , അനൗദ്യോഗികമായ അംഗീകാരം സര്‍ക്കാര്‍ നല്‍കാതെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കാറില്ല. നിലവിലുള്ള അന്താരാഷ്ട്രവിലയ്ക്ക് അനുസരിച്ച് പെട്രോള്‍വില നിജപ്പെടുത്തണമെങ്കില്‍ ലിറ്ററിന് ഒമ്പതരമുതല്‍ പത്തു രൂപവരെ വര്‍ധിപ്പിക്കണമെന്നാണ് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.

“അരിയിൽ മണ്ണു”വാരിയിട്ടത് കോൺഗ്രസ്സ്

രണ്ടുരൂപ നിരക്കില്‍ അരി നല്‍കാന്‍ ഫെബ്രുവരി 23നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ഏഴു ദിവസത്തിനു ശേഷമാണ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്.എന്നിട്ടും ചില ഗൂഡാലോചനകളുടെ ഫലമായി ഇത് ഇലക്ഷൻ കമ്മീഷൻ തടയുകയാണു ചെയ്തത്.

നാടിനെ രക്ഷിക്കാനുള്ള പോരാട്ടം

അവര്‍ കൊട്ടിഘോഷിക്കുന്നതല്ല വികസനമെന്നും ബദല്‍ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും മാതൃക ഇതാ എന്ന് തൊട്ട് ചൂണ്ടിക്കാട്ടാനുമുള്ളതാവണം വരാനിരിക്കുന്ന ജനമുന്നേറ്റം

കേന്ദ്ര ബജറ്റും വിലക്കയറ്റവും

ന്യൂഡൽഹിയിൽ മാർച്ച് 4,5 തീയതികളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇൻഡ്യ(മാർക്സിസ്റ്റ്)യുടെ കേന്ദ്രക്കമ്മിറ്റി ചേർന്നശേഷം പുറത്തിറക്കിയ പത്രപ്രസ്താവനയിൽ നിന്ന് :

കേന്ദ്ര ബജറ്റ്

കേരളം വിലക്കയറ്റത്തെ പ്രതിരോധിച്ചതെങ്ങനെ ?

പൊതു വിതരണ സംവിധാനം ശക്തിപ്പെടുത്തിയും, വിപണിയില്‍ നേരിട്ട് ഇടപെട്ടും, സേവന മേഖലയെ സജ്ജമാക്കിയും കേരള സര്‍ക്കാര്‍ വിലക്കയറ്റത്തെ പ്രതിരോധിച്ച രീതി മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുകയാണ്.

ഭക്ഷ്യോല്പന്ന വിലക്കയറ്റത്തിന്റെ രാഷ്ട്രീയം

image courtesy : mckaysavage@flickr

മൊത്ത വിലയും ചില്ലറ വില്പന വിലയും തമ്മിലുള്ള അന്തരവും , മൊത്ത വിലയും കര്‍ഷകര്‍ക്കു ലഭിക്കുന്ന വിലയും തമ്മിലുള്ള അന്തരവും പരിശോധിച്ചാല്‍ സ്വകാര്യ വ്യാപാരികള്‍ കൊയ്യുന്ന കൊള്ള ലാഭം മനസ്സിലാക്കാവുന്നതാണ്...

Subscribe to RSS - വിലക്കയറ്റം