21 July 2018, Saturday

ഹെലികോപ്റ്റർ പ്രചരണം

കള്ളപ്പണംകൊണ്ടുള്ള ആകാശാഘോഷം

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 20 മണ്ഡലംമാത്രമുള്ള ഈ കേരളത്തില്‍ കൊണ്ടുവന്ന് തള്ളിയത് അവിശ്വസനീയമായ അളവിലുള്ള പണമാണ്. ഒരു യൂത്തുകോണ്‍ഗ്രസുകാരന്‍ 25 ലക്ഷം രൂപ അതില്‍നിന്ന് തട്ടിയെടുത്തിട്ടും ഒരക്ഷരം മിണ്ടാന്‍ കോണ്‍ഗ്രസ് തയ്യാറാകാതിരുന്നത് വന്നത് കണക്കില്‍പ്പെടാത്ത കള്ളപ്പണമാണെന്നതുകൊണ്ടാണ്. കേന്ദ്ര ഭരണകക്ഷിതന്നെയാണ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും ജനാധിപത്യത്തെയും തകര്‍ക്കുന്ന ഈ കുറ്റകൃത്യം ചെയ്യുന്നത്.

കോൺഗ്രസ്‍ സ്ഥാനാര്‍ഥികള്‍ക്ക് ഡല്‍ഹിയില്‍നിന്ന് 100 കോടി

കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന 82 സ്ഥാനാര്‍ഥികള്‍ക്കാണ് തുക വിതരണംചെയ്യുന്നത്. ആദ്യഗഡുവായി 60 ലക്ഷം വീതം തിങ്കളാഴ്ച സംസ്ഥാനത്ത് എത്തിയതായി സംസ്ഥാന രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചു. ഈ തുക പ്രത്യേക ദൂതന്മാര്‍ മുഖേന അതത് സ്ഥാനാര്‍ഥികള്‍ക്ക് ഉടനെ എത്തിക്കും. അതീവ രഹസ്യമായി പ്രത്യേക കേന്ദ്രങ്ങളില്‍ വച്ചാണ് തുക കൈമാറുന്നത്.

കള്ളപ്പണത്തിന്റെ ആകാശസഞ്ചാരങ്ങൾ

ഹരിപ്പാടുനിന്ന് കെ എം മാണിയുടെ പാലയിലേക്ക് പോകുന്നതിനും ചെന്നിത്തലയ്ക്ക് ഹെലികോപ്റ്റര്‍തന്നെ ശരണം. ഇങ്ങനെപോയാല്‍ ഓരോ ജില്ലയ്ക്കും പ്രചാരണത്തിനായി ഒരു ഹെലികോപ്റ്റര്‍ എന്നതിന് സാക്ഷ്യം വഹിക്കേണ്ടിവരും.കോടികള്‍ ചെലവിട്ടുള്ള ഈ ഹെലികോപ്റ്റര്‍ പ്രചാരണത്തിനുള്ള സാമ്പത്തികസ്രോതസ്സ് ദുരൂഹം. മണിക്കൂറിന് ഒരുലക്ഷം രൂപയാണ് സ്വകാര്യകമ്പനികള്‍ ഹെലികോപ്റ്റര്‍ വാടക ഈടാക്കുന്നത്.

Subscribe to RSS - ഹെലികോപ്റ്റർ പ്രചരണം