12 September 2018, Wednesday

Kerala

LDF Election Manifesto 2016 - English Version

Assembly Election Kerala 2016

 

LDF Manifesto

പരിസ്ഥിതിലോലമേഖലകളില്ല കരടിലും തട്ടിപ്പ്

സംസ്ഥാനത്തിന്റെ പരിസ്ഥിതിലോല മേഖലകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാതെ കസ്തൂരിരംഗന്‍ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള കരട് വിജ്ഞാപനം. മാര്‍ച്ച് 10 തീയതിവച്ചാണ് പരിസ്ഥിതിമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. കേരളത്തിന്റെ ആവശ്യം പരാമര്‍ശിക്കുകമാത്രം ചെയ്യുന്ന വിജ്ഞാപനത്തില്‍ പശ്ചിമഘട്ടമേഖലയില്‍ വരുന്ന മറ്റു സംസ്ഥാനങ്ങളുടെയെല്ലാം പരിസ്ഥിതിലോലപ്രദേശം അടയാളപ്പെടുത്തിയ ഭൂപടമുണ്ട്. എന്നാല്‍ കേരളത്തിന്റെ പരിസ്ഥിതിലോല മേഖലകള്‍ ഏതൊക്കെയെന്ന് മനസ്സിലാക്കാന്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാനാണ് നിര്‍ദേശം.

Subscribe to RSS - Kerala