26 September 2017, Tuesday

KM MANI

മാണി ബജറ്റ് അവതരിപ്പിക്കരുത്: എല്‍ഡിഎഫ് പ്രക്ഷോഭം വിജയിപ്പിക്കുക

കോഴക്കേസില്‍ പ്രഥമദൃഷ്‌ടിയാ കുറ്റക്കാരനെന്ന്‌ കണ്ട കെ.എം.മാണിയെ ബഡ്‌ജറ്റ്‌ അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട്‌ എല്‍.ഡി.എഫ്‌ നടത്തുന്ന പ്രക്ഷോഭ സമരങ്ങള്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ ജനങ്ങളും തയ്യാറാവണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.

ബജറ്റ് അവതരിപ്പിക്കുന്ന ദിവസം നിയമസഭയിലേക്ക് പ്രതിഷേധ പ്രതിരോധ മാര്‍ച്ച്

ബജറ്റ് അവതരിപ്പിക്കുന്ന ദിവസം നിയമസഭയിലേക്ക് പ്രതിഷേധ പ്രതിരോധ മാര്‍ച്ച് നടത്താന്‍ എല്‍ഡിഎഫ് തീരുമാനിച്ചു.  അന്നേ ദിവസം സഭക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തും. ബാര്‍കോഴ കേസില്‍ പ്രതിയായ കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുവാനാണ് പ്രക്ഷോഭം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രവര്‍ത്തകര്‍ 13 ന് തിരുവനന്തപുരത്ത്  കേന്ദ്രീകരിച്ചാണ് മാര്‍ച്ച് നടത്തുക. അന്നുതന്നെ മണ്ഡലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കും. രാവിലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് തീരുമാനമെടുത്തത്. യോഗത്തിൽ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ അധ്യക്ഷനായി.

മാര്‍ച്ച്‌ 7-ന് നടക്കുന്ന ജനകീയ കൂട്ടായ്‌മകള്‍ വിജയിപ്പിക്കുക.

കൈക്കൂലിക്കേസില്‍ പ്രതിസ്ഥാനത്തുള്ള ധനകാര്യ വകുപ്പുമന്ത്രി കെ.എം.മാണി ബഡ്‌ജറ്റ്‌ അവതരിപ്പിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട്‌ മാര്‍ച്ച്‌ 7-ാം തീയതി പഞ്ചായത്തുകളില്‍ നടക്കുന്ന ജനകീയ കൂട്ടായ്‌മകള്‍ വിജയിപ്പിക്കണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.

മാണിയുടെ കോഴ : താക്കീതായി എല്‍ഡിഎഫ് മാര്‍ച്ച്

തിരു: ബാര്‍ കോഴ ഇടപാടില്‍ ആരോപണവിധേയനായ ധനമന്ത്രി കെ എം മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ സെക്രട്ടറിയറ്റിലേക്കും താലൂക്ക് കേന്ദ്രങ്ങളിലേക്കും നടത്തിയ മാര്‍ച്ച് താക്കീതായി. സെക്രട്ടറിയറ്റ് മാര്‍ച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

നാടിന്റെ അഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കുക:വൈക്കം വിശ്വന്‍

ധനമന്ത്രി കെ എം മാണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച സെക്രട്ടറിയറ്റിനും താലൂക്ക് ഓഫീസുകള്‍ക്കും മുന്നിലേക്ക് സംഘടിപ്പിക്കുന്ന മാര്‍ച്ചില്‍ അഴിമതിക്കെതിരായി പോരാടുന്ന മുഴുവന്‍പേരും അണിനിരക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ മന്ത്രി കെ എം മാണി കോഴ വാങ്ങിയ വിവരം പുറത്തുവന്നിരിക്കയാണ്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് മാണിക്കെതിരെ കേസെടുക്കുകയും ചെയ്തു. നിരവധി തെളിവുകളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

മാണിയുടെ പൊതുപരിപാടികള്‍ എല്‍ഡിഎഫ് ബഹിഷ്ക്കരിക്കും:വൈക്കം വിശ്വന്‍

ബാര്‍ ഇടപാടില്‍ കോഴ വാങ്ങിയ ധനമന്ത്രി കെ എം മാണിയുടെ പൊതുപരിപാടികള്‍ എല്‍ഡിഎഫ് ബഹിഷ്ക്കരിക്കുമെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ എം മാണിക്കെതിരായ പ്രക്ഷോഭം തുടരും. സമരത്തിന്റെ ഭാഗമായി ഫെബ്രുവരി 3ന് ബഹുജനമാര്‍ച്ച് നടത്തും സെക്രട്ടറിയറ്റിലേക്കും താലൂക്ക് ഓഫീസുകളിലേക്കുമാണ് മാര്‍ച്ച് നടത്തുക.

ജനപ്രതിനിധികളുടെ ധര്‍ണ്ണ വിജയിപ്പിക്കുക : എല്‍ഡിഎഫ്

ധനകാര്യമന്ത്രി കെ.എം.മാണി, മന്ത്രിസ്ഥാനം രാജിവെക്കണമെന്നും മുഖ്യമന്ത്രി തല്‍സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ ജനുവരി 5-ാം തീയതി സെക്രട്ടറിയേറ്റിനു മുന്നിലും ജില്ലാകേന്ദ്രങ്ങളിലും നടക്കുന്ന ജനപ്രതിനിധികളുടെ ധര്‍ണ്ണ വിജയിപ്പിക്കണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു. 
 

മാണിയുടെ രാജിക്കായി എല്‍ഡിഎഫ് നിയമസഭാമാര്‍ച്ച്

ബാര്‍ കോഴ ഇടപാടില്‍ കുറ്റാരോപിതനായ ധനമന്ത്രി കെ എം മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃത്വത്തില്‍ നിയമസഭയിലേക്ക് മാര്‍ച്ച്. രാജിക്ക് തയ്യാറായില്ലെങ്കില്‍ മാണിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. ബാര്‍ ഹോട്ടലുകള്‍ തുറക്കുന്നതിന് കോഴ വാങ്ങിയ മാണിയുടെ കൈയില്‍ വിലങ്ങുവീഴുമെന്ന് വി എസ് പറഞ്ഞു. മാണിക്ക് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് പോകേണ്ടിവരുമെന്നും വിഎസ് പറഞ്ഞു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ കേന്ദ്രീകരിച്ചാണ് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്.

ബാര്‍ കോഴ കേസില്‍ ഒന്നാം പ്രതിയാക്കി കേസെടുത്ത സാഹചര്യത്തില്‍ കെഎം മാണി ഉടനെ രാജിവെക്കണം:വൈക്കം വിശ്വന്‍

ബാര്‍ കോഴ ഇടപാടില്‍ വിജിലന്‍സ് ഒന്നാം പ്രതിയാക്കി കേസെടുത്ത സാഹചര്യത്തില്‍ ധനമന്ത്രി കെ എം മാണി ഉടനെ രാജിവെക്കണം. സര്‍ക്കാര്‍ മദ്യനയത്തിന്റെ ഭാഗമായി നടപ്പാക്കിയ ബാര്‍ പൂട്ടലിന്റെ മറവില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് എല്‍ഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരോപണം പുറത്ത് വന്നിട്ടും അന്വേഷിക്കാന്‍പോലും സര്‍ക്കാര്‍ മടിക്കുകയായിരുന്നു.ഇപ്പോള്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം മാണി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കയാണ്.ഇനിയും ധനമന്ത്രി സ്ഥാനത്ത് തുടരാതെ ഉടനെ രാജിവെക്കുകയാണ് വേണ്ടത്.

-വൈക്കം വിശ്വന്‍ , എല്‍ഡിഎഫ് കണ്‍വീനര്‍

മുഖ്യമന്ത്രി ഏകപക്ഷീയമായി കൊണ്ടുവന്ന മദ്യനയത്തിന്റെ അടിത്തറ ഇളകി: ഡോ തോമസ് ഐസക്ക്

ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട്യുഡിഎഫിലുണ്ടായ തമ്മിലടിയില്‍ ഒറ്റപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏകപക്ഷീയമായി കൊണ്ടുവന്ന മദ്യനയത്തിന്റെ അടിത്തറ ഇളകിയെന്ന് ഡോ. തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. 418 ബാറിന് ലൈസന്‍സ് നല്‍കാത്തതുതൊട്ട് ചൊവ്വാഴ്ചയുണ്ടായ ഹൈക്കോടതിവിധി വരെയുള്ള സംഭവവികാസങ്ങള്‍ കോടികളുടെ കോഴകുംഭകോണത്തിന്റെ വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നതെന്നും നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയ ഐസക് വ്യക്തമാക്കി. ഇരുപത്തിരണ്ട് ബാര്‍കൂടി ലൈസന്‍സ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത് യാദൃശ്ചികമായല്ല. നാളിതുവരെയുള്ള സര്‍ക്കാരിന്റെ കള്ളക്കളിയുടെ ഫലമാണിത്.

Pages

Subscribe to RSS - KM MANI