26 September 2017, Tuesday

UDF SCAM

നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍

നിയമസഭയില്‍ എല്‍ഡിഎഫ് എംഎല്‍എമാരെയും നിയമസഭയ്ക്കുപുറത്ത് സമരത്തിനെത്തിയ പ്രവര്‍ത്തകരെയും ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലാചരിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വെള്ളിയാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് തീരുമാനമെടുത്തതെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബജറ്റ് അവതരിപ്പിക്കുന്ന ദിവസം നിയമസഭയിലേക്ക് പ്രതിഷേധ പ്രതിരോധ മാര്‍ച്ച്

ബജറ്റ് അവതരിപ്പിക്കുന്ന ദിവസം നിയമസഭയിലേക്ക് പ്രതിഷേധ പ്രതിരോധ മാര്‍ച്ച് നടത്താന്‍ എല്‍ഡിഎഫ് തീരുമാനിച്ചു.  അന്നേ ദിവസം സഭക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തും. ബാര്‍കോഴ കേസില്‍ പ്രതിയായ കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുവാനാണ് പ്രക്ഷോഭം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രവര്‍ത്തകര്‍ 13 ന് തിരുവനന്തപുരത്ത്  കേന്ദ്രീകരിച്ചാണ് മാര്‍ച്ച് നടത്തുക. അന്നുതന്നെ മണ്ഡലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കും. രാവിലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് തീരുമാനമെടുത്തത്. യോഗത്തിൽ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ അധ്യക്ഷനായി.

മാര്‍ച്ച്‌ 7-ന് നടക്കുന്ന ജനകീയ കൂട്ടായ്‌മകള്‍ വിജയിപ്പിക്കുക.

കൈക്കൂലിക്കേസില്‍ പ്രതിസ്ഥാനത്തുള്ള ധനകാര്യ വകുപ്പുമന്ത്രി കെ.എം.മാണി ബഡ്‌ജറ്റ്‌ അവതരിപ്പിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട്‌ മാര്‍ച്ച്‌ 7-ാം തീയതി പഞ്ചായത്തുകളില്‍ നടക്കുന്ന ജനകീയ കൂട്ടായ്‌മകള്‍ വിജയിപ്പിക്കണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.

മാണിയുടെ കോഴ : താക്കീതായി എല്‍ഡിഎഫ് മാര്‍ച്ച്

തിരു: ബാര്‍ കോഴ ഇടപാടില്‍ ആരോപണവിധേയനായ ധനമന്ത്രി കെ എം മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ സെക്രട്ടറിയറ്റിലേക്കും താലൂക്ക് കേന്ദ്രങ്ങളിലേക്കും നടത്തിയ മാര്‍ച്ച് താക്കീതായി. സെക്രട്ടറിയറ്റ് മാര്‍ച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

നാടിന്റെ അഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കുക:വൈക്കം വിശ്വന്‍

ധനമന്ത്രി കെ എം മാണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച സെക്രട്ടറിയറ്റിനും താലൂക്ക് ഓഫീസുകള്‍ക്കും മുന്നിലേക്ക് സംഘടിപ്പിക്കുന്ന മാര്‍ച്ചില്‍ അഴിമതിക്കെതിരായി പോരാടുന്ന മുഴുവന്‍പേരും അണിനിരക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ മന്ത്രി കെ എം മാണി കോഴ വാങ്ങിയ വിവരം പുറത്തുവന്നിരിക്കയാണ്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് മാണിക്കെതിരെ കേസെടുക്കുകയും ചെയ്തു. നിരവധി തെളിവുകളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

Subscribe to RSS - UDF SCAM