21 June 2018, Thursday

മാധ്യമവിമർശനം

കൂലിയെഴുത്തിന്റെ കൊട്ടിക്കലാശം

തെരുവുകളില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നിലച്ച തെരഞ്ഞെടുപ്പാരവം മനോരമയില്‍ നിലയ്ക്കുന്ന മട്ടില്ല. ഏതുളുപ്പില്ലായ്മയിലും ബൈലൈന്‍ സഹിതം അച്ചടിമഷി പുരട്ടാന്‍ നെഞ്ചൂക്കുളളുവരാണ് കണ്ടത്തില്‍ കുടുംബത്തിന്റെ ക്വട്ടേഷന്‍ സംഘം. എങ്ങനെയെങ്കിലും യുഡിഎഫിന്റെ വിജയം ഉറപ്പിക്കാനുളള അച്ചായന്റെ അത്യദ്ധ്വാനം മുഴുവന്‍ പ്രതിഫലിക്കുന്ന റിപ്പോര്‍ട്ട് ഏപ്രില്‍ 12ന്റെ മനോരമയിലുണ്ട്.

മനോരമയുടെ തെരഞ്ഞെടുപ്പ് ക്യാബറേ

Manorama's "Lottery" lies

ലോട്ടറി വിഷയത്തില്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ മണ്ടത്തരത്തിന് വി ഡി സതീശന്‍ നല്‍കേണ്ടി വരുന്ന വിലയെത്രയെന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.

മാധ്യമങ്ങളുടെ ലോട്ടറിത്തമ്പോല

തങ്ങള്‍ എഴുതുന്നത്‌ തങ്ങളുടെ തന്നെ വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി തന്നെയെന്ന ഉളുപ്പില്ലാത്ത ചങ്കൂറ്റം ആണ് ഉദാത്തമായ മാധ്യമ പ്രവര്‍ത്തനം എന്ന് വാദിക്കുന്നവരോട് സഹതപിക്കാം. ഈ വൃത്തികേടിനെപ്പറ്റി മിണ്ടിപ്പോയാല്‍ പിന്നെ "മാധ്യമ സിന്‍ഡിക്കേറ്റ് പല്ലവി തുടങ്ങി" എന്ന സ്ഥിരം പരിഹാസം. ജപ്പാനില്‍ സുനാമി വന്നപ്പോള്‍ അത് വെച്ച് കേരള സര്‍ക്കാരിനെതിരെ എഡിറ്റോറിയല്‍ എഴുതിയ മുത്തശ്ശിയുടെ ശിഷ്യര്‍ക്ക് വംശനാശം വരില്ലെന്ന ഉറപ്പായി കുറെ ഇളമുറക്കാര്‍ ഉണ്ടെന്നത് ആശ്വാസം!

കണ്ണൂരിലേത് കാലേറ്റമോ?

ജനക്കൂട്ടത്തിലേക്കിറങ്ങിച്ചെല്ലുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം വേണം; അവര്‍ ആക്രമിക്കപ്പെടാന്‍ പാടില്ല. അങ്ങനെ വന്നിട്ടുണ്ടെങ്കില്‍ അത് പ്രതിഷേധാര്‍ഹംതന്നെ. അതേസമയം, മാധ്യമ സ്വാതന്ത്യ്രം എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ നെറികെട്ട യുദ്ധം നടത്താനുള്ള സ്വാതന്ത്യ്രമാകുമോ? പോര്‍ക്കളം എന്ന പേരില്‍ ഏഷ്യാനെറ്റ് നടത്തുന്നത് അത്തരമൊരു കളിയാണ്. അവര്‍ യുഡിഎഫുകാരെ നേരത്ത തയാറാക്കിനിര്‍ത്തിയാണ് തെരുക്കൂത്ത് നടത്തുന്നത്. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യുറോ ചീഫ് എന്നുപറയുന്ന ഷാജഹാന്റെ ഇതഃപര്യന്തമുള്ള മാധ്യമ പ്രവര്‍ത്തനം ശ്രദ്ധിച്ചാല്‍ ഇത്തരം ഏകപക്ഷീയമായ ഒളിയുദ്ധങ്ങളേ കാണാനാവുന്നുള്ളൂ.

ന്യൂസ് ഡെസ്കിലെ പൊറോട്ടയടിക്കാർ...

മാതൃഭൂമിയും മനോരമയും പറയുന്ന പരാമർശങ്ങൾ സിബിഐ സത്യവാങ്മൂലത്തിൽ എവിടെയുമില്ല. ദീപക് കുമാർ എന്ന “ദൃക്സാക്ഷി”യുടെ മൊഴിയുടെ വിശ്വാസ്യതയും സത്യസന്ധതയും തങ്ങൾ പരിശോധിച്ചു വരുന്നു എന്നാണ് സിബിഐ പറയുന്നത്. നന്ദകുമാറിന്റെ ഉപഹർജിയിൽ പറയുന്ന കാര്യങ്ങൾക്കൊന്നും ഒരു അടിസ്ഥാനവുമില്ലെന്നാണ് യഥാർത്ഥത്തിൽ സിബി‌ഐ സത്യവാങ്മൂലം !

സപ്ലൈക്കോയെ വച്ച് മനോരമയുടെ മസാല

യു ഡി എഫ് ഭരണകാലത്ത് നടന്ന അഴിമതിയും ക്രമക്കേടും എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണെന്നാണ് മനോരമയുടെ ഭാഷ്യം. 2004 ല്‍ കേരളത്തില്‍ അധികാരത്തിലിരുന്നത് യു ഡി എഫ് ഭരണകൂടമായിരുന്നുവെന്ന ചരിത്രസത്യത്തെ, വാര്‍ത്ത അപവാദകഥയെഴുത്താക്കുന്ന തിരക്കിനിടയില്‍ മലയാളമനോരമ മറന്നുപോയി.

ഐസ്ക്രീമിൽ വഴുതി വീരനും വീരഭൂമിയും

“ഇത്രമേൽ ധാർമികമൂല്യച്യുതി സംഭവിച്ച അവസ്ഥ മുൻപുണ്ടായിട്ടില്ല ” എന്ന് ഐസ്ക്രീം കേസിനെപ്പറ്റി 2004ൽ പറഞ്ഞ വീരകുമാരന്റെ സാംസ്കാരികഗർജ്ജനം നിലച്ചമട്ടാണ്. കാലം വീരേന്ദ്രകുമാറിനെയും മാതൃഭൂമിയെയും ഐസ്ക്രീം ആരാധകനാക്കിയേക്കും.

മനോരോഗികള്‍ രമിക്കുന്ന മനോരമ...

2004 ആഗസ്റ്റിലാണ് മനോരമയുടെ ദില്ലി എഡിഷന്‍ ആരംഭിച്ചത്. ഇതേസംബന്ധിച്ച് ആഗസ്റ്റ് 18ന് എക്‌സ്‌ചേഞ്ച് ഫോര്‍ മീഡിയ എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഇങ്ങനെയൊരു വാചകമുണ്ട്. D. Vijay Mohan will head the Delhi editorial operation

മനോരമയുടെ സർക്കാർവിരുദ്ധ മനോരോഗം പൊലീസിന്റെ നെഞ്ചത്ത്

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടയില്‍ തെറ്റിദ്ധാരണ പരത്താനാണ് മനോരമയുടെ കുടിലനീക്കം. പരിശീലന കാലാവധി പൂര്‍ത്തിയാക്കാതെയാണ് പാസിങ് ഔട്ട് നടത്തിയതെന്ന വാര്‍ത്തയിലെ പരാമര്‍ശവും ശരിയല്ല.

മാതൃഭൂമിയുടെ “ബംബർ” നുണകൾ

യഥാര്‍ത്ഥ മഞ്ഞപ്പത്രം എന്ന് പി ജയരാജന്‍ എംഎല്‍എ മുമ്പ് മാതൃഭൂമിയ്ക്ക് ചാര്‍ത്തിക്കൊടുത്ത വിശേഷണം ഒട്ടും അതിശയോക്തിപരമല്ലെന്ന് തെളിയിക്കുകയാണ് ആ പത്രത്തിന്റെ ലേഖകർ.

Pages

Subscribe to RSS - മാധ്യമവിമർശനം