അഴീക്കോട്

അഴീക്കോട്

കെ വി സുമേഷ്

രാഷ്‌ട്രീയ ഏറ്റുമുട്ടലുകളില്ലാതെ എല്ലാവരെയും ചേർത്തുനിർത്തിയ ഭരണപാടവുമായാണ്‌ കെ വി സുമേഷ്‌ അഴീക്കോട്‌ മണ്ഡലത്തിൽ ജനവിധി തേടുന്നത്‌. വിദ്യാർഥി–-യുവജന സംഘടനാ നേതൃത്വത്തിലിരിക്കെ ഉശിരാർന്ന പോരാട്ടം നയിച്ച്‌ ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷപദവിയിലേക്ക്‌ നടന്നുകയറിയ സുമേഷ്‌ ചുരുങ്ങിയ കാലയളവിൽ തന്നെ ഏവർക്കും പ്രിയങ്കരനായി.
‌സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായാണ്‌ അധികാരത്തിലെത്തിയതെങ്കിലും മികച്ച ഇടപെടലിലൂടെയും നിലപാടുകളിലെ പക്വതയിലൂടെയും ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധനേടി.
സിപിഐ എം ജില്ലാകമ്മിറ്റി അംഗമായ സുമേഷ്‌ ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജിൽ പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോഴാണ്‌ എസ്‌എഫ്‌ഐയിൽ സജീവമായത്‌. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ഏരിയാ‐ ജില്ലാ ഭാരവാഹിത്വങ്ങളും മുതൽ സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായി. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, യുയുസി, കണ്ണൂർ സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ, ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. കണ്ണൂർ സർവകലാശാല സെനറ്റ് അംഗവുമായി.
എസ്ഇഎസിൽനിന്ന് ഇക്കണോമിക്സിൽ ബിരുദവും യൂണിവേഴ്സിറ്റി പാലയാട്‌ ലീഗൽ സ്റ്റഡീസ് സെന്ററിൽനിന്ന്‌ നിയമബിരുദവും നേടി. 2009ൽ ജോഹന്നസ് ബർഗിൽ നടന്ന ലോക യുവജന‐ വിദ്യാർഥി കൺവൻഷനിലും പങ്കാളിയായി. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ അംഗം, സാക്ഷരതാമിഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം, സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
വിദ്യാർഥി‐ യുവജന സമരങ്ങളുടെ ഭാഗമായി നിരവധി തവണ പൊലീസ്, ഗുണ്ടാ മർദനങ്ങൾക്ക് ഇരയായി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരിക്കെ 2011ൽ തിരുവനന്തപുരത്ത്‌ നടന്ന മാർച്ചിൽ പൊലീസിന്റെ ക്രൂരമർദനത്തിനിരയായി. കള്ളക്കേസുകളിൽ ജയിൽവാസവും അനുഭവിച്ചു. 2000–-06 കാലയളവിൽ ചെങ്ങളായി പഞ്ചായത്ത്‌ അംഗമായി.

ജില്ലയിലെ മറ്റു സ്ഥാനാർത്ഥികൾ

തലശ്ശേരി

തലശ്ശേരി

എ എൻ ഷംസീർ
പേരാവൂർ

പേരാവൂർ

സക്കീർ ഹുസൈൻ
പയ്യന്നൂർ

പയ്യന്നൂർ

ടി ഐ മധുസൂദനൻ
കൂത്തുപറമ്പ്‌

കൂത്തുപറമ്പ്‌

കെ.പി.മോഹനൻ