ധർമ്മടം

ധർമ്മടം

പിണറായി വിജയൻ

തിരപോലെയെത്തിയ പ്രതിസന്ധികൾക്കുമുന്നിൽ പ്രതിരോധത്തിന്റെ നെടുങ്കോട്ട കെട്ടിയ പടനായകൻ വീണ്ടും.

കടന്നാക്രമണങ്ങളും വേട്ടയാടലുകളും അതിജീവിച്ച‌ പിണറായി വിജയനെന്ന കേരളത്തിന്റെ നായകന്‌ നിയമസഭയിലേക്കിത്‌ ആറാമങ്കം. മൂന്നുതവണ കൂത്തുപറമ്പിലും ഓരോ തവണ പയ്യന്നൂരിലും ധർമടത്തും വിജയിച്ച്‌ നിയമസഭയിലെത്തിയ അദ്ദേഹം അനുഭവങ്ങളുടെ തീച്ചൂളയിലാണ്‌ ഉരുകിത്തെളിഞ്ഞത്‌.

നിശ്‌ചയദാർഢ്യത്തിന്റെയും പതറാത്ത കമ്യൂണിസ്‌റ്റ്‌ സ്ഥൈര്യത്തിന്റെയും പ്രതീകമായ അദ്ദേഹം 26–-ാം വയസ്സിലാണ്‌ ആദ്യമായി നിയമസഭയിലെത്തിയത്‌. ജനപ്രതിനിധിയായിട്ടും അടിയന്തരാവസ്ഥയിൽ പൊലീസുകാരുടെ ക്രൂരമർദനത്തിനിരയായി. ചോരപുരണ്ട വസ്‌ത്രങ്ങൾ ഉയർത്തിക്കാട്ടി നിയമസഭയിൽ ആഭ്യന്തരമന്ത്രി കെ കരുണാകരനോട്‌ ചോദ്യമുതിർത്ത പിണറായി ജനാധിപത്യത്തിനുവേണ്ടിയുള്ള കേരളത്തിന്റെ പ്രതീകം കൂടിയായി.

പിണറായി യുപി സ്കൂളിലും പെരളശേരി ഹൈസ്കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഒരു വർഷം നെയ്ത്ത് തൊഴിലാളിയായി ജോലിചെയ്തു. തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രീഡിഗ്രി, ബിരുദ പഠനം. കെഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, കെഎസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

1968–-ൽ മാവിലായിയിൽ ചേർന്ന കണ്ണൂർ ജില്ലാ പ്ലീനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1972–-ൽ ജില്ലാ സെക്രട്ടറിയറ്റ് അംഗവും 1978–-ൽ സംസ്ഥാന കമ്മിറ്റി അംഗവുമായി. 1986–-ൽ കണ്ണൂർ ജില്ലാ സെക്രട്ടറി. ’88–-ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 1996–-ൽ സഹകരണ–-വൈദ്യുതി മന്ത്രിയായപ്പോഴാണ്‌ വൈദ്യുതിമേഖലയിൽ കേരളം കുതിച്ചത്‌. 1998–-ൽ ചടയൻ ഗോവിന്ദന്റെ വിയോഗത്തെതുടർന്ന് പാർടി സംസ്ഥാന സെക്രട്ടറിയായി. കണ്ണൂർ, മലപ്പുറം, കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങളിലും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2015–-ൽ ആലപ്പുഴ സമ്മേളനത്തിൽ സെക്രട്ടറി പദം ഒഴിഞ്ഞു. 1998–-ൽ കൊൽക്കത്തയിൽ ചേർന്ന പതിനാറാം പാർടി കോൺഗ്രസിൽ പൊളിറ്റ്ബ്യൂറോ അംഗവുമായി തെരഞ്ഞെടുക്കപ്പെട്ടു.

1971–- ൽ തലശേരിയിൽ ആർഎസ്എസ്സുകാർ വർഗീയകലാപം അഴിച്ചുവിട്ടപ്പോൾ സംഘർഷമേഖലകളിലുടനീളം സഞ്ചരിച്ച് പിണറായിയും പാർടി പ്രവർത്തകരും നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളെ തലശേരി ലഹളയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തിൽ കമീഷൻ ശ്ലാഘിച്ചിട്ടുണ്ട്‌. എസ്‌എൻസി ലാവ്‌ലിൻ കരാറുമായി ബന്ധപ്പെടുത്തി പതിറ്റാണ്ടുകളായി നിരന്തര വേട്ടയാടലിനും അദ്ദേഹം ഇരയായി.

2016–-ൽ ധർമടത്തുനിന്ന്‌ റെക്കോഡ്‌ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട പിണറായി കേരളത്തിന്റെ കപ്പിത്താനായി. ഓഖിയും രണ്ടുതവണയായെത്തിയ പ്രളയവും കേരളത്തെ തകർത്തപ്പോൾ പണിയാം നമുക്ക്‌ പുതുകേരളമെന്ന സന്ദേശവുമായി അദ്ദേഹം മുന്നിൽനടന്നു. നിപായും മഹാമാരിയായി കോവിഡുമെത്തിയപ്പോഴും കരുതലിന്റെയും പ്രതിരോധത്തിന്റെയും കവചമൊരുക്കി മുന്നിൽനിന്ന്‌ നയിച്ചു.

ജില്ലയിലെ മറ്റു സ്ഥാനാർത്ഥികൾ

അഴീക്കോട്

അഴീക്കോട്

കെ വി സുമേഷ്
ഇരിക്കൂര്‍

ഇരിക്കൂര്‍

സജി കുറ്റ്യാനിമറ്റം
കല്ല്യാശ്ശേരി

കല്ല്യാശ്ശേരി

എം വിജിൻ
കൂത്തുപറമ്പ്‌

കൂത്തുപറമ്പ്‌

കെ.പി.മോഹനൻ