ഇരിക്കൂര്‍

ഇരിക്കൂര്‍

സജി കുറ്റ്യാനിമറ്റം

39 വർഷത്തിനുശേഷം ഇരിക്കൂറിൽ രണ്ടില തളിർക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ സജി കുറ്റ്യാനിമറ്റം രംഗത്തിറങ്ങുമ്പോൾ യുഡിഎഫ്‌ കുത്തക മണ്ഡലം ആടിയുലയുകയാണ്‌. നടുവിലിൽനിന്നുളള ജില്ലാപഞ്ചായത്ത്‌ അംഗമെന്ന നിലയിൽ ഇരിക്കൂറിൽ ഈ അമ്പത്തൊന്നുകാരനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തളിപ്പറമ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായും പ്രവർത്തിച്ചു.
കേരള കോൺഗ്രസ്‌ (എം) ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവുമാണ്‌. യൂത്ത്‌ ഫ്രണ്ട്‌ (എം) സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കെഎസ്‌സി(എം) ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്നു. ചെമ്പേരി നിർമല ഹൈസ്കൂളിൽ കെഎസ്‌സി (എം) യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. പരിയാരം മെഡിക്കൽ കോളേജ്‌, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ മാനേജ്മെന്റ്‌ കമ്മിറ്റി അംഗമായിരുന്നു. ചരിത്ര ബിരുദധാരിയാണ്.‌

ജില്ലയിലെ മറ്റു സ്ഥാനാർത്ഥികൾ

തളിപ്പറമ്പ്

തളിപ്പറമ്പ്

എം വി ഗോവിന്ദൻ
തലശ്ശേരി

തലശ്ശേരി

എ എൻ ഷംസീർ
കണ്ണൂർ

കണ്ണൂർ

കടന്നപ്പള്ളി രാമചന്ദ്രൻ
കൂത്തുപറമ്പ്‌

കൂത്തുപറമ്പ്‌

കെ.പി.മോഹനൻ