കല്ല്യാശ്ശേരി

കല്ല്യാശ്ശേരി

എം വിജിൻ

പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെ അമരക്കാരനായി ജനമനസ്സിലിടം നേടിയ യുവനേതാവാണ് എം വിജിൻ. അവകാശ പോരാട്ടങ്ങൾക്കായി വിദ്യാർഥി സമൂഹത്തെ ഒന്നടങ്കം അണിനിരത്തി നേതൃനിരയിലേക്കുയർന്നു വന്ന സൗമ്യനായ പൊതുപ്രവർത്തകൻ. സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവുമാണ്.
മുപ്പത്തിയൊന്നുകാരനായ വിജിൻ കല്യാശേരി മണ്ഡലം സ്ഥാനാർഥിയാവുമ്പോൾ യുവതയുടെ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിൽ എൽഡിഎഫ്‌ കാട്ടുന്ന ജാഗ്രതയാണ് നാട് തിരിച്ചറിയുന്നത്.
ബാലസംഘം പ്രവർത്തകനായി പൊതുപ്രവർത്തനം ആരംഭിച്ച വിജിൻ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി. വിദ്യാർഥി സംഘടനാ രംഗത്തും വിജിന്റെ നേതൃപാടവം തിളങ്ങി. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.
എടനാട് എൽപി, യുപി, പയ്യന്നൂർ ഗവ. ബോയ്സ് എച്ച് എസ് എസ്, മാതമംഗലം ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. പയ്യന്നൂർ കോളേജിൽനിന്ന്‌ ഫിസിക്‌സിൽ ബിരുദം നേടി. 2008ൽ പയ്യന്നൂർ കോളേജ് യൂണിയൻ ചെയർമാനായി . കാലടി സംസ്‌കൃത സർവകലാശാലയിൽനിന്ന്‌‌ ഫിലോസഫിയിൽ ബിരുദാനന്തര ബിരുദവും നേടി.

ജില്ലയിലെ മറ്റു സ്ഥാനാർത്ഥികൾ

ധർമ്മടം

ധർമ്മടം

പിണറായി വിജയൻ
പയ്യന്നൂർ

പയ്യന്നൂർ

ടി ഐ മധുസൂദനൻ
ഇരിക്കൂര്‍

ഇരിക്കൂര്‍

സജി കുറ്റ്യാനിമറ്റം
കണ്ണൂർ

കണ്ണൂർ

കടന്നപ്പള്ളി രാമചന്ദ്രൻ