കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്

ഇ ചന്ദ്രശേഖരൻ

കാഞ്ഞങ്ങാടിന്റെ വികസന കുതിപ്പിന്‌ നേതൃത്വം നൽകിയ ജനങ്ങളുടെ പ്രിയപ്പെട്ട മന്ത്രി ഇ ചന്ദ്രശേഖരൻ മൂന്നാം അങ്കത്തിന്‌. രാഷ്ട്രീയ വിശുദ്ധിയും എളിമയും നേതൃപാടവവുംകൊണ്ട്‌ രാഷ്‌ട്രീയ എതിരാളികൾക്ക്‌ പോലും ഇഷ്ടമായ നേതാവ‌ാണ്‌ കഴിഞ്ഞ അഞ്ച്‌ വർഷം സംസ്ഥാന റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരൻ.കാഞ്ഞങ്ങാട്‌ മൂന്നാം തവണയാണ്‌ മത്സരിക്കുന്നത്‌.
സിപിഐ ദേശീയ കൗൺസിലംഗവും സംസ്ഥാന സംസ്ഥാന എക്‌സിക്യൂട്ടീവംഗവുമാണ് ചന്ദ്രശേഖരൻ.1969 ൽ എഐവൈഎഫിലൂടെയാണ്‌ സംഘടനാ പ്രവർത്തന രംഗത്തേക്ക്‌ കടന്നുവരുന്നത്‌. കാസർകോട്‌ താലൂക്ക്‌ സെക്രട്ടറി, അവിഭക്ത കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. സി പി ഐ കാസർകോട്‌ താലൂക്ക്‌ കമ്മറ്റിയംഗം, അവിഭക്ത കണ്ണൂർ ജില്ലാകമ്മിറ്റിയംഗം, കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം, സംസ്ഥാന കൗൺസിൽ അംഗം. എന്നീ നിലകളിലും പ്രവർത്തിച്ചു. 1984ൽ കാസർകോട്‌ ജില്ല രൂപീകരിച്ചപ്പോൾ ജില്ലാ അസിസ്റ്റന്റ്‌ സെക്രട്ടറിയായി 1987 മുതൽ സിപിഐ കാസർകോട്‌ ജില്ലാ സെക്രട്ടറിയായി.

ജില്ലയിലെ മറ്റു സ്ഥാനാർത്ഥികൾ

ഉദുമ

ഉദുമ

സി എച്ച്‌ കുഞ്ഞമ്പു
തൃക്കരിപ്പൂർ

തൃക്കരിപ്പൂർ

എം രാജഗോപാലൻ
കാസർഗോഡ്

കാസർഗോഡ്

എം എ ലത്തീഫ്
മഞ്ചേശ്വരം

മഞ്ചേശ്വരം

വി വി രമേശൻ