കൂത്തുപറമ്പ്‌

കൂത്തുപറമ്പ്‌

കെ.പി.മോഹനൻ

കൂത്തുപറമ്പിന്‌ പരിചയപ്പെടുത്തലോ മുഖവുരയോ ആവശ്യമില്ലാത്ത നേതാവാണ്‌ കെ പി മോഹനൻ. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥിയായി കെ പി മോഹനൻ വീണ്ടും ജനവിധിതേടുന്നത്‌. ജനകീയ ബന്ധത്തിനൊപ്പം അഞ്ചുവർഷം മണ്ഡലത്തിൽ പിണറായി സർക്കാർ നടത്തിയ വികസന നേട്ടങ്ങളുടെ പിൻബലവും അങ്കത്തിന്‌ തുണയായുണ്ട്‌.
പത്രാധിപർ, ഗ്രന്ഥശാല പ്രവർത്തകൻ തുടങ്ങി വിശേഷണങ്ങൾ ഏറെയുണ്ട്‌ എൽജെഡി ജില്ലാ പ്രസിഡന്റ്‌ കൂടിയായ കെ പി മോഹനന്‌. സോഷ്യലിസ്‌റ്റ്‌ നേതാവും മുൻമന്ത്രിയുമായ പി ആർ കുറുപ്പിന്റെയും ലീലാവതിയമ്മയുടെയും മകൻ. പിതാവ്‌ മന്ത്രിയും എംഎൽഎയു ആയപ്പോൾ മുതൽ മണ്ഡലത്തിലെ വികസനകാര്യങ്ങൾ ശ്രദ്ധിച്ചുതുടങ്ങിയതാണ്‌. കൊളവല്ലൂർ ഹൈസ്‌കൂൾ, നിർമലഗിരി കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എയ്‌റോനോട്ടിക്കൽ എൻജിനിയറിങ്ങിലും പഠനം നടത്തി.
സോഷ്യലിസ്‌റ്റ്‌ വിദ്യാർഥി സംഘടനയായ ഐഎസ്‌ഒവിലൂടെയാണ്‌ രാഷ്‌ട്രീയത്തിലെത്തിയത്‌. യുവജനതാദൾ സംസ്ഥാന സെക്രട്ടറി, ഐഎസ്‌ഒ സംസ്ഥാന ട്രഷറർ, ജനതാദൾ ജില്ലാ പ്രസിഡന്റ്‌, ദേശീയസമിതി അംഗം, സംസ്ഥാന പാർലമെന്ററി ബോർഡ്‌ ചെയർമാൻ എന്നീ നിലയിൽ പ്രവർത്തിച്ചു. കുന്നോത്ത്‌പറമ്പ്‌ പഞ്ചായത്താംഗമായിരുന്നു.
പെരിങ്ങളം, കൂത്തുപറമ്പ്‌ മണ്ഡലങ്ങളിൽനിന്നായി മൂന്നുതവണ നിയമസഭയിലെത്തിയ കെ പി മോഹനന്റെ അഞ്ചാമത്‌ മത്സരമാണിത്‌. 2001, 2006 വർഷത്തിൽ പെരിങ്ങളത്തും 2011ൽ കൂത്തുപറമ്പിൽനിന്നുമാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. പി ആർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്‌‌, പി ആർ ലൈബ്രറി പ്രസിഡന്റ്‌, പടയണി ദിനപത്രം പബ്ലിഷർ, പി ആർ കുറുപ്പ്‌ സ്‌മാരക സഹകരണ ആശുപത്രി പ്രസിഡന്റ്‌ എന്നീ ചുമതല വഹിക്കുന്നു.

ജില്ലയിലെ മറ്റു സ്ഥാനാർത്ഥികൾ

പയ്യന്നൂർ

പയ്യന്നൂർ

ടി ഐ മധുസൂദനൻ
അഴീക്കോട്

അഴീക്കോട്

കെ വി സുമേഷ്
തലശ്ശേരി

തലശ്ശേരി

എ എൻ ഷംസീർ
മട്ടന്നൂർ

മട്ടന്നൂർ

കെ കെ ശൈലജ