മഞ്ചേശ്വരം

മഞ്ചേശ്വരം

വി വി രമേശൻ

സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി വി രമേശൻ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായി മത്സരിക്കും. കാഞ്ഞങ്ങാട്‌ നഗരസഭാ മുൻ ചെയർമാനാണ്‌.എസ്‌എഫ്‌ഐ ജില്ല പ്രസിഡന്റായിരിക്കെ മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളേജ‌ിൽ സംഘടന കെട്ടിപ്പെടുക്കാൻ നേതൃത്വപരമായ പങ്കുവഹിച്ചു. ഡിവൈഎഫ‌്ഐ ജില്ലാസെക്രട്ടറിയായിരിക്കെ രക്തസാക്ഷി ഭാസ‌്കര കുമ്പളക്കൊപ്പം കുമ്പള കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചു. 2006ൽ മഞ്ചേശ്വരത്ത്‌ സി എച്ച‌് കുഞ്ഞമ്പു അട്ടിമറിവിജയം നേടിയപ്പോൾ മംഗൽപാടി പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ്‌ ചുമതലക്കാരനായിരുന്നു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ട്രഷറർ, കേന്ദ്ര കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ അംഗം, മലിനീകരണ നിയന്ത്രണ ബോർഡംഗം, വഴിയോര കച്ചവടക്കാരുടെ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

ജില്ലയിലെ മറ്റു സ്ഥാനാർത്ഥികൾ

കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്

ഇ ചന്ദ്രശേഖരൻ
ഉദുമ

ഉദുമ

സി എച്ച്‌ കുഞ്ഞമ്പു
കാസർഗോഡ്

കാസർഗോഡ്

എം എ ലത്തീഫ്
തൃക്കരിപ്പൂർ

തൃക്കരിപ്പൂർ

എം രാജഗോപാലൻ