പയ്യന്നൂർ

പയ്യന്നൂർ

ടി ഐ മധുസൂദനൻ

പതിറ്റാണ്ടുകളായി പയ്യന്നൂരിന്റെ രാഷ്‌ട്രീയ–- സാമൂഹ്യ–- കലാ സംസ്‌കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ ടി ഐ മധുസൂദനന്‌ നിയമസഭയിലേക്ക് ഇത്‌ കന്നിയങ്കം. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌‌ അംഗവും കണ്ണൂർ എ കെ ജി ആശുപത്രി പ്രസിഡന്റുമായ അദ്ദേഹം എൽഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുമ്പോൾ പയ്യന്നൂർ ജനതയുടെ പ്രതീക്ഷകൾ വാനോളമാണ്.
ബാലസംഘം പ്രവർത്തകനായി പൊതുജീവിതമാരംഭിച്ച ടി ഐ മധുസൂദനൻ സംഘടനയുടെ ജില്ലാ സെക്രട്ടറിയായിരുന്നു. വിദ്യാർഥി–- യുവജനപ്രസ്ഥാനത്തിന്റെ സമര പോരാട്ടങ്ങളിൽ നേതൃപരമായ പങ്ക്‌ വഹിച്ചു. ഡിവൈഎഫ്‌ഐയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ്‌ പ്രസിഡന്റുമായി.
മികച്ച സഹകാരിയും സംഘാടകനുമായി വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പയ്യന്നൂരിന്റെ ജനപ്രിയ നേതാവായി മാറി. 2000–- 2005 കാലഘട്ടത്തിൽ പയ്യന്നൂർ നഗരസഭാ വൈസ് ചെയർമാൻ. പയ്യന്നൂരിന്റെ പ്രിയനേതാവ്‌ ടി ഗോവിന്ദനൊപ്പം പയ്യന്നൂർ സഹകരണ ആശുപത്രിക്ക്‌ തുടക്കമിടാനും മികച്ച രീതിയിൽ വളർത്തിയെടുക്കാനും യത്നിച്ചു.
കടുത്ത കടന്നാക്രമണങ്ങളുടെയും വെല്ലുവിളികളുടെയും കാലത്ത്‌ സിപിഐ എം ഏരിയാ സെക്രട്ടറിയായും എൽഡിഎഫ്‌ മണ്ഡലം സെക്രട്ടറിയായും പ്രസ്ഥാനത്തെ നയിച്ചു.
കക്ഷി രാഷ്‌ട്രീയ ഭേദമെന്യേ ജനമനസ്സിൽ ഇടം നേടിയ ടി ഐ മധുസൂദനൻ പയ്യന്നൂരിൽ നടന്ന നിരവധി സാംസ്‌കാരിക പരിപാടികളുടെ മുഖ്യ സംഘാടകനായിരുന്നു. ദേശീയ വോളിബോൾ മത്സരങ്ങൾക്ക്‌ പയ്യന്നൂർ വേദിയായപ്പോൾ അദ്ദേഹത്തിന്റെ സംഘാടക മികവ്‌ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. നല്ല വായനക്കാരൻ, വാഗ്‌മി, കലാസ്വാദകൻ എന്നീനിലകളിലും സാമൂഹ്യ ജീവിതത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങളിൽ അടയാളപ്പെടുത്തിയ വ്യക്തിത്വം. കേരള പൂരക്കളി കലാ അക്കാദമി സംസ്ഥാന കമ്മിറ്റി ചെയർമാൻ, ദേവസ്വം എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു ) ജില്ലാ പ്രസിഡന്റ്‌, കർഷകസംഘം ജില്ലാ എക്‌സിക്യൂട്ടിവ്‌ അംഗം, പയ്യന്നൂർ സ്‌പോർട്‌സ്‌ ആൻഡ്‌ കൾച്ചറൽ ഡവലപ്‌മെന്റ്‌ അസോസിയേഷൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
കേളോത്ത് സെൻട്രൽ യുപി സ്കൂൾ, പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പയ്യന്നൂർ കോളേജിൽനിന്നും ബികോം ബിരുദം നേടി

ജില്ലയിലെ മറ്റു സ്ഥാനാർത്ഥികൾ

കണ്ണൂർ

കണ്ണൂർ

കടന്നപ്പള്ളി രാമചന്ദ്രൻ
തലശ്ശേരി

തലശ്ശേരി

എ എൻ ഷംസീർ
കൂത്തുപറമ്പ്‌

കൂത്തുപറമ്പ്‌

കെ.പി.മോഹനൻ
പേരാവൂർ

പേരാവൂർ

സക്കീർ ഹുസൈൻ