പേരാവൂർ

പേരാവൂർ

സക്കീർ ഹുസൈൻ

സൗമ്യതയുടെ പര്യായമാണ‌് പേരാവൂരിലെ എൽഡിഎഫ‌് സ്ഥാനാർഥി മുപ്പത്തിയേഴുകാരനായ കെ വി സക്കീർ ഹുസൈൻ.
പന്ത്രണ്ടാം വയസ്സിൽ ബാലസംഘം തില്ലങ്കേരി വില്ലേജ‌് സെക്രട്ടറിയായാണ്‌ സക്കീറിന്റെ പൊതുരംഗ പ്രവേശം. വാണി വിലാസം എൽ പി സ്കൂൾ, പാലാ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ, എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. മട്ടന്നൂർ പഴശ്ശി രാജാ എൻഎസ‌്എസ‌് കോളജിൽ ബിരുദപഠനം. കോളേജ‌് വിദ്യാഭ്യാസ കാലത്തെ സാമ്പത്തിക പരാധീനത മറികടക്കാൻ ഇടവേളകളിൽ സക്കീർ തൂമ്പയേന്തി കർഷക തൊഴിലാളിയായി. ഇടക്ക‌് നിർമാണ തൊഴിലാളിയും. ഒപ്പം ആത്മാർഥമായ പ്രവർത്തനശൈലിയിലൂടെ വിദ്യാർഥി–- യുവജന സംഘടനാ രംഗത്തും ഉയരുകയായിരുന്നു.
എസ‌്എഫ‌്ഐ ഇരിട്ടി ഏരിയാ പ്രസിഡന്റ‌്, ജില്ലാ സെക്രട്ടറിയറ്റ് അംഗം, മട്ടന്നൂർ കോളജ് യൂണിയൻ ഭാരവാഹി, കണ്ണൂർ സർവകലാശാലാ യുയുസി, ഡിവൈഎഫ‌്ഐ ഇരിട്ടി ബ്ലോക്ക് സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സിപിഐ എം ഇരിട്ടി ഏരിയാ സെക്രട്ടറിയും ഡിവൈഎഫ‌്ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ്‌. ഉളിക്കലിലെ കായിക താരം അനഘാ രാധാകൃഷ‌്ണന‌് വാസയോഗ്യമായ വീട‌് നിർമിച്ചു നൽകുന്നതിന്‌ മുൻകൈയെടുത്തത്‌ സക്കീർ ഹുസൈനാണ്‌. അനഘയും കുടുംബവും ഇപ്പോൾ ഡിവൈഎഫ‌്ഐയുടെ സ‌്നേഹവീട്ടിലാണ‌് താമസം.
സൗമ്യമധുര പെരുമാറ്റവും സഹജീവികളോടുള്ള അസാധാരണ സ്‌നേഹവായ്‌പും തന്നെയാണ്‌ ചെറുപ്രായത്തിലേ ഈ പൊതുപ്രവർത്തകനെ ജനങ്ങളുടെ പ്രിയങ്കരനാക്കിയത്‌. പ്രളയഘട്ടത്തിൽ യുവതയ്‌ക്കൊപ്പം തൂവെള്ളക്കൊടിയുമേന്തി ജനങ്ങളെ സഹായിക്കാനിറങ്ങിയ സക്കീർ വെള്ളമിറങ്ങിയശേഷം വീടുകളും കിണറുകളും വൃത്തിയാക്കാനും പ്രളയം ബാക്കിവച്ച മാലിന്യങ്ങൾ നീക്കാനും യൂത്ത‌് ബ്രിഗേഡിനെ നയിച്ചെത്തിയതിന്റെ ചിത്രം ഇന്നും ജനമനസ്സിലുണ്ട‌്.

ജില്ലയിലെ മറ്റു സ്ഥാനാർത്ഥികൾ

കല്ല്യാശ്ശേരി

കല്ല്യാശ്ശേരി

എം വിജിൻ
മട്ടന്നൂർ

മട്ടന്നൂർ

കെ കെ ശൈലജ
കണ്ണൂർ

കണ്ണൂർ

കടന്നപ്പള്ളി രാമചന്ദ്രൻ
ഇരിക്കൂര്‍

ഇരിക്കൂര്‍

സജി കുറ്റ്യാനിമറ്റം