തളിപ്പറമ്പ്

തളിപ്പറമ്പ്

എം വി ഗോവിന്ദൻ

പ്രമുഖ വാഗ്മിയും സൈദ്ധാന്തികനുമായ എം വി ഗോവിന്ദൻ കേരളത്തിലാകെ സുപചരിതനാണ്‌. 1996 ലും 2001 ലും തളിപ്പറമ്പ്‌ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. മൂന്നാം അങ്കമാണിത്‌. 1969ൽ‌ പാർടി അംഗമായ എം വി ഗോവിന്ദൻ സിപിഐ എം കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗമാണ്‌. കണ്ണൂർ, എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. കാസർകോട്‌ ഏരിയാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്‌.
അഖിന്ത്യോ കർഷകത്തൊഴിലാളി യൂണിയൻ വൈസ്‌ പ്രസിഡന്റും കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റുമാണ്‌. സെക്രട്ടറിയായും പ്രവർത്തിച്ചു. കെഎസ്‌വൈഎഫ് സംസ്ഥാന വൈസ്‌ പ്രസിഡന്റും ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡിവൈഎഫ്ഐ രൂപീകരണത്തിനു മുന്നോടിയായി രൂപീകരിക്കപ്പെട്ട അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയിൽ കേരളത്തിൽനിന്നുള്ള അഞ്ചുപേരിൽ ഒരാളായിരുന്നു. ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗവും ആദ്യ സംസ്ഥാന പ്രസിഡന്റുമായി. പിന്നീട് സെക്രട്ടറിയുമായി. 1986ൽ മോസ്‌കോ ലോക യുവജന സമ്മേളനത്തിൽ പങ്കെടുത്തു.
കർഷകത്തൊഴിലാളി മാസികയുടെ ചീഫ്‌ എഡിറ്റാണ്‌. ദേശാഭിമാനിയുടെയും മാർസിസ്‌റ്റ്‌ സംവാദത്തിന്റെയും ചീഫ്‌ എഡിറ്റായിരുന്നു. പാർടി വിദ്യാഭ്യാസത്തിന്റെ ചുമതലയിൽ പ്രവർത്തിക്കുന്നു. തളിപ്പറമ്പ്‌ പരിയാരം ഇരിങ്ങൽ യുപി സ്കൂളിൽ കായികാധ്യാപകനായിരുന്നു. രാഷ്ട്രീയരംഗത്ത് സജീവമായതോടെ ജോലിയിൽനിന്ന് സ്വയം വിരമിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ അടയ്ക്കപ്പെട്ടു. അടിയന്തരാവസ്ഥയ്‌ക്ക്‌ മുമ്പും പിമ്പും കടുത്ത പൊലീസ് മർദനത്തിനിരയായി.
സ്വത്വ രാഷ്‌ട്രീയത്തെപ്പറ്റി (എഡിറ്റർ), വൈരുധ്യാത്മക ഭൗതിക വാദം ഇന്ത്യൻ ദർശനത്തിൽ, ചൈനീസ്‌ ഡയറി, യുവജന പ്രസ്ഥാനത്തിന്റെ ചരിത്രം; ആശയ സമരങ്ങളുടെ പശ്‌ചാത്തലത്തിൽ, കർഷക തൊഴിലാളി തൊഴിലാളി യുണിയൻ; ചരിത്രവും വർത്തമാനവും, കാടുകയറുന്ന ഇന്ത്യൻ മാവോ വാദം എന്നീ പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്‌.

ജില്ലയിലെ മറ്റു സ്ഥാനാർത്ഥികൾ

കണ്ണൂർ

കണ്ണൂർ

കടന്നപ്പള്ളി രാമചന്ദ്രൻ
മട്ടന്നൂർ

മട്ടന്നൂർ

കെ കെ ശൈലജ
ഇരിക്കൂര്‍

ഇരിക്കൂര്‍

സജി കുറ്റ്യാനിമറ്റം
ധർമ്മടം

ധർമ്മടം

പിണറായി വിജയൻ