തൃക്കരിപ്പൂർ

തൃക്കരിപ്പൂർ

എം രാജഗോപാലൻ

വിദ്യാർഥി‐ യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത്‌ എത്തിയ എം രാജഗോപാലൻ രണ്ടാംതവണയാണ്‌ തൃക്കരിപ്പൂർമണ്ഡലത്തിൽ ജനവിധി തേടുന്നത്‌. എംഎൽഎ എന്ന നിലയിൽ സമാനതയില്ലാത്ത വികസനപ്രവർത്തനങ്ങളാണ്‌ കഴിഞ്ഞ അഞ്ച്‌ വർഷത്തിനിടയിൽ മണ്ഡലത്തിൽനടത്തിയത്‌. വിദ്യാർഥിയുവജനപ്രസ്ഥാന പ്രവർത്തനങ്ങൾക്കിടയിൽ നിരവധിതവണ പൊലീസ്‌ ഗുണ്ടാആക്രമങ്ങൾക്ക്‌ വിധേയനാകേണ്ടിവന്നു.

സിപിഐ എം കാസർകോട് ജില്ലാസെക്രട്ടറിയറ്റ് അംഗമാണ്‌ ഈ കയ്യൂർ സ്വദേശി. ദേശാഭിമാനി ബാലസംഘം കയ്യൂർ സെൻട്രൽ യൂണിറ്റ് സെക്രട്ടറിയായി വളരെ ചെറുപ്പത്തിൽതന്നെ പൊതുരംഗത്ത് എത്തി. ബാലസംഘം അവിഭക്ത കണ്ണൂർ ജില്ലാപ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

എസ്എഫ്ഐ കയ്യൂർ ഗവ. ഹൈസ്‌കൂൾ യൂണിറ്റ് സെക്രട്ടറി, ഹൊസ്ദുർഗ് ഏരിയാപ്രസിഡന്റ്, അവിഭക്ത കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി, കാസർകോട് ജില്ലാകമ്മിറ്റി നിലവിൽ വന്നപ്പോൾ പ്രഥമ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. രണ്ട്‌ തവണ കോഴിക്കോട് സർവകലാശാലാ യൂണിയൻ കൗൺസിലറായി. സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്നു. സെനറ്റ് അംഗം, അക്കാദമിക് കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കെഎസ്‌വൈഎഫ് ഹൊസ്ദുർഗ് ബ്ലോക്ക് കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ കാസർകോട് ജില്ലാപ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. എൻആർഇജി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാസെക്രട്ടറിയായും പ്രവർത്തിച്ചു. 2000‐ 05 വർഷം കയ്യൂർ‐ ചീമേനി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2006‐ 11ൽ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ഡയറക്ടറായിരുന്നു. റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി പാലക്കാട് ഡിവിഷൻ അംഗം, ടെലികോം അഡൈ്വസറി കമ്മിറ്റി അംഗം, ജില്ലാ ശിശുക്ഷേമ സമിതി ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു.

സ്ഥാനാർഥി

ജില്ലയിലെ മറ്റു സ്ഥാനാർത്ഥികൾ

കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്

ഇ ചന്ദ്രശേഖരൻ
കാസർഗോഡ്

കാസർഗോഡ്

എം എ ലത്തീഫ്
മഞ്ചേശ്വരം

മഞ്ചേശ്വരം

വി വി രമേശൻ
ഉദുമ

ഉദുമ

സി എച്ച്‌ കുഞ്ഞമ്പു