ഉദുമ

ഉദുമ

സി എച്ച്‌ കുഞ്ഞമ്പു

മന്ത്രിയായിരുന്ന ചെർക്കളം അബ്ദുല്ലയെ മഞ്ചേശ്വരത്ത്‌ അട്ടിമറിച്ചാണ്‌ അഡ്വ. സി എച്ച്‌ കുഞ്ഞമ്പു 2006 ൽ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക്‌ പ്രവേശിക്കുന്നത്‌. കേരളം ശ്രദ്ധിച്ച പോരാട്ടത്തിൽ ചെർക്കളം ബിജെപിക്ക്‌ പിറകിൽ മൂന്നാമതായി. അടിസ്ഥാന സൗകര്യത്തിൽ ഏറെ പിന്നിലായിരുന്ന മഞ്ചേശ്വരത്ത്‌ വി എസ്‌ സർക്കാരിന്റെ കാലത്ത്‌ സി എച്ചിന്റെ നേതൃത്വത്തിൽ വികസനത്തിന്റെ വസന്തകാലമായിരുന്നു. ഭാഷാന്യൂനപക്ഷങ്ങൾ ഉൾപ്പെടെ സർവ വിഭാഗങ്ങളും മണ്ഡലത്തിൽ എംഎൽഎയുടെ സാന്നിധ്യമറിഞ്ഞു. പതിറ്റാണ്ടുകളുടെ രാഷ്‌ട്രീയ പ്രവർത്തന പരിചയമുള്ള സി എച്ച്‌ സൗമ്യവും പ്രസന്നവുമായ പെരുമാറ്റത്തിലൂടെ ഏവർക്കും സ്വീകാര്യൻ.
ജന്മനാട്‌ ഉൾപ്പെടുന്ന ഉദുമയിൽ മത്സരത്തിനിറങ്ങുമ്പോൾ നാടിനാകെ ആവേശം. കെ കുഞ്ഞിരാമൻ എംഎൽഎയുടെ നേതൃത്വത്തിൽ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ വികസന തുടർച്ച മുന്നോട്ട് കൊണ്ടുപോകാനാണ്‌ അദ്ദേഹത്തിന്റെ വരവ്‌. ദേശാഭിമാനി ബാലസംഘം കാസർകോട്‌ താലൂക്ക്‌ സെക്രട്ടറി, എസ്‌എഫ്‌ഐ താലൂക്ക്‌ പ്രസിഡന്റ്‌, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1986 ൽ ഡിവൈഎഫ്‌ഐയുടെ മന്ത്രിമാരെ തടയൽ സമരത്തിൽ പങ്കെടുത്ത്‌ അറസ്‌റ്റിലായി ഒരുമാസം കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു. 14 വർഷം സിപിഐ എം കാസർകോട്‌ ഏരിയാ സെക്രട്ടറിയായിരുന്നു. 2000 മുതൽ മുഴുവൻ സമയ പ്രവർത്തകൻ. 2011, 16 വർഷങ്ങളിൽ മഞ്ചേശ്വരം മണ്ഡലത്തിൽ എൽഡിഎഫ് ‌സ്ഥാനാർഥിയായിരുന്നു.
കാസർകോട്‌ ബാറിൽ അഭിഭാഷകനായിരുന്നു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്‌. കേരള കർഷകസംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കെടിഡിസി ഡയരക്ടർ ബോർഡംഗവും കർഷക ക്ഷേമനിധി ബോർഡ്‌ അംഗവുമാണ്‌. മഞ്ചേശ്വരം രാഷ്‌ട്രകവി ഗോവിന്ദ പൈ സ്‌മാരക ട്രസ്‌റ്റ്‌, കുമ്പള പാർഥി സുബ്ബ യക്ഷഗാന കലാകേന്ദ്ര ഭരണസമിതി എന്നിവയിൽ അംഗമാണ്‌

ജില്ലയിലെ മറ്റു സ്ഥാനാർത്ഥികൾ

തൃക്കരിപ്പൂർ

തൃക്കരിപ്പൂർ

എം രാജഗോപാലൻ
മഞ്ചേശ്വരം

മഞ്ചേശ്വരം

വി വി രമേശൻ
കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്

ഇ ചന്ദ്രശേഖരൻ
കാസർഗോഡ്

കാസർഗോഡ്

എം എ ലത്തീഫ്