‘താങ്കളെപ്പോലുള്ള ഒരാള്‍ക്ക് അല്ലാതെ ഇന്നത്തെ ഇന്ത്യയില്‍ ഈ രാജ്യം അടക്കിഭരിക്കുന്ന അമിത് ഷാ എന്ന ഫറോവയുടെ മന്ത്രിയായിരുന്ന ഹാമാനെപ്പോലുള്ള അവതാരങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കുകയില്ല’ ; പിണറായി വിജയനെ പ്രശംസിച്ച് ഒ അബ്ദുള്ള

‘താങ്കളെപ്പോലുള്ള ഒരാള്‍ക്ക് അല്ലാതെ ഇന്നത്തെ ഇന്ത്യയില്‍ ഈ രാജ്യം അടക്കിഭരിക്കുന്ന അമിത് ഷാ എന്ന ഫറോവയുടെ മന്ത്രിയായിരുന്ന ഹാമാനെപ്പോലുള്ള അവതാരങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കുകയില്ല’ ; പിണറായി വിജയനെ പ്രശംസിച്ച് ഒ അബ്ദുള്ള

അമിഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചും അമിതഷായുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാധ്യമം മുന്‍ എഡിറ്ററുമായ ഒ അബ്ദുള്ള.

പിണറായി വിജയനെപ്പോലുള്ള ഒരാള്‍ക്കല്ലാതെ ഇന്നത്തെ ഇന്ത്യയില്‍ ഈ രാജ്യം അടക്കിഭരിക്കുന്ന അമിത് ഷാ എന്നു പറയുന്നതായ ഫറോവയുടെ മന്ത്രിയായിരുന്ന ഹാമാന്റെയും അതുപോലെ ഉള്ളവരുടെയും അവതാരങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കുകയില്ലെന്നും താങ്കള്‍ ജനിച്ച സംസ്ഥാനത്ത് താങ്കള്‍ ഭരിക്കുന്നതായ രാജ്യത്ത്, ജനിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ ഞാന്‍ ആയിരം ആയിരം തവണ ദൈവത്തെ സ്തുതിക്കുന്നുവെന്നും ഒ അബ്ദുള്ള തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞു.

“മുസ്ലിം എന്ന വാക്ക് ഉച്ചരിക്കേണ്ടി വരുമ്പോള്‍ അമിത്ഷായുടെ സ്വരം കനക്കുന്നു. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷാ. വര്‍ഗീയത വളര്‍ത്താന്‍ എന്തും ചെയ്യുന്നയാളെന്നും ഒ അബ്ദുള്ള വ്യക്തമാക്കി.
ഇന്ന് ഞാന്‍ അടിമയല്ല ആരുടെയും ഉടമയും അല്ല. പക്ഷേ എനിക്ക് ചുറ്റും ഒരുപാട് രാഷ്ട്രീയ അടിമകള്‍ ഉണ്ട്. വിലകൊടുത്തു വാങ്ങാന്‍ കഴിയുമായിരുന്നെങ്കില്‍ ഞാന്‍ അവരില്‍ ഒരായിരം എണ്ണത്തെ വിലകൊടുത്ത് വാങ്ങി സ്വതന്ത്രരാക്കുമായിരുന്നു. രാഷ്ട്രീയ അടിമകള്‍ എന്ന് പറഞ്ഞാല്‍ താങ്കള്‍ നല്ലത് ചെയ്താല്‍ പോലും അത് നല്ലതാണെന്ന് പറയുകയില്ലെന്ന് മാത്രമല്ല പറയുന്നവരെ കൊഞ്ഞനം കുത്തുന്ന രാഷ്ട്രീയ അടിമകള്‍.”

കൊലപാതകം ഉള്‍പ്പെടെയുള്ള ഗുരുതരമായ കേസ് നേരിട്ടത് ആരാണെന്ന് അമിത്ഷാ സ്വയം ചിന്തിക്കണം. നടുറോഡില്‍ നരേന്ദ്ര മോദിയെ കൊല്ലാന്‍ എന്നു പറഞ്ഞു വന്ന 5യുവാക്കളെ കൊന്ന് പ്രദര്‍ശനത്തിന് വച്ച അമിത് ഷാ, അദ്ദേഹത്തെ സംബന്ധിച്ച് വളരെ രൂക്ഷമായ ഭാഷയിലാണ് നമ്മുടെ മുഖ്യമന്ത്രി പ്രസംഗിച്ചത്. ഒ അബ്ദുള്ള വ്യക്തമാക്കി.
മുന്‍പും മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് ഒ അബ്ദുള്ള രംഗത്തെത്തിയിരുന്നു. കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം ഉണ്ടാവണമെന്നും കേരളത്തിലെ ഇടതു പൊതുബോധവും മതേതരത്വം നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഒ അബ്ദുള്ളയുടെ വാക്കുകളിലൂടെ
ബ്രാവോ മിസ്റ്റര്‍ പിണറായി ബ്രാവോ..താങ്കള്‍ ജനിച്ച സംസ്ഥാനത്ത് താങ്കള്‍ ഭരിക്കുന്നതായ രാജ്യത്ത്, ജനിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ ഞാന്‍ ആയിരം ആയിരം തവണ ദൈവത്തെ സ്തുതിക്കുന്നു. ഈ അഭിനന്ദനം തീര്‍ച്ചയായും താങ്കള്‍ ഇതിനേക്കാള്‍ ശക്തവും ഇതിനേക്കാള്‍ മനോഹരമായ ഭാഷയില്‍ അര്‍ഹിക്കുന്നുണ്ട്. പക്ഷേ, ഭാഷാപരമായ എന്റെ കഴിവും പരിമിതിയും അതോടൊപ്പം എന്റെ പ്രായവും അത്തരത്തിലുള്ളതായ ഒരു മംഗളപത്ര സമര്‍പ്പണത്തിന് എന്റെ മുന്നില്‍ തടസ്സം നില്‍ക്കുന്നു.

1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയിരുന്നെങ്കില്‍ ഇത്തരം ഒരു സന്തോഷ വാര്‍ത്ത കേട്ടാല്‍ എന്റെ പക്കല്‍ അടിമകള്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഉടനെ തന്നെ ഒരു നൂറ് അടിമകളെ സ്വതന്ത്രരാക്കുമായിരുന്നു. അതായിരുന്നു അക്കാലത്തെ പതിവ്. പ്രവാചകന്‍ മുഹമ്മദ് നബി ജനിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിതാമഹന്‍ അടിമകളെ സ്വതന്ത്രമാക്കുകയുണ്ടായി. കാരണം സന്തോഷം കുറിക്കാനുള്ളതായ ഒരു അവസരം അതോടൊപ്പം അടിമകളെ മോചിപ്പിക്കുന്ന എന്ന മഹത്തായ പാരമ്പര്യം.

ഇന്ന് ഞാന്‍ അടിമയല്ല. ആരുടെയും ഉടമയും അല്ല. പക്ഷേ എനിക്ക് ചുറ്റും ഒരുപാട് രാഷ്ട്രീയ അടിമകള്‍ ഉണ്ട്. വിലകൊടുത്തു വാങ്ങാന്‍ കഴിയുമായിരുന്നെങ്കില്‍ ഞാന്‍ അവരില്‍ ഒരായിരം എണ്ണത്തെ വിലകൊടുത്ത് വാങ്ങി സ്വതന്ത്രരാക്കുമായിരുന്നു. രാഷ്ട്രീയ അടിമകള്‍ എന്ന് പറഞ്ഞാല്‍ താങ്കള്‍ നല്ലത് ചെയ്താല്‍ പോലും അത് നല്ലതാണെന്ന് പറയുകയില്ലെന്ന് മാത്രമല്ല പറയുന്നവരെ കൊഞ്ഞനം കുത്തുന്ന രാഷ്ട്രീയ അടിമകള്‍.

താങ്കളെപ്പോലുള്ള ഒരാള്‍ക്ക് അല്ലാതെ ഇന്നത്തെ ഇന്ത്യയില്‍ ഈ രാജ്യം അടക്കിഭരിക്കുന്ന അമിത് ഷാ എന്ന പറയുന്നതായ ഫറോവയുടെ മന്ത്രിയായിരുന്ന ഹാമാന്റെയും അതുപോലെ ഉള്ളവരുടെയും അവതാരങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കുകയില്ല. എന്തൊരു കൃത്യമായ മറുപടി. എന്തൊരു വൃത്തിയുള്ള വാചകം. ആ വാചകത്തില്‍ താങ്കള്‍ കൈകൊണ്ടതായ നിലപാട്. സാധാരണ താങ്കളുടെ പത്രസമ്മേളനം കണ്ടാസ്വദിക്കുന്ന ഒരാളാണ് ഞാന്‍. സൂക്ഷ്മത അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു. ഞാന്‍ രോമാഞ്ചകഞ്ചുകം അണിയുന്നു.
ആ വാചകങ്ങളിലൂടെ വീണ്ടും വീണ്ടും പോകാന്‍ എന്റെ മനസ്സ് എന്നെ നിര്‍ബന്ധിക്കുന്നു.

അതായത് ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല താങ്കള്‍ സംസാരിക്കുന്നത് എങ്കില്‍ നിങ്ങളുടെ ചെയ്തികള്‍ ഞങ്ങള്‍ക്ക് വിളിച്ചു പറയേണ്ടിവരും. മുസ്ലിം എന്ന വാക്ക് ഉച്ചരിക്കേണ്ടി വരുമ്പോള്‍ അമിത് ഷാ താങ്കളുടെ സ്വരം കനക്കുന്നു. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷാ. വര്‍ഗീയത വളര്‍ത്താന്‍ എന്തും ചെയ്യുന്നയാള്‍. ഇന്ന് വലിയ സ്ഥാനത്തെത്തിയെങ്കില്‍ 2002ല്‍ ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നല്‍കിയ ആളില്‍ നിന്ന് ഇതിലും വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് കഴിഞ്ഞ ദിവസത്തെ പ്രസംഗം വ്യക്തമാക്കുന്നു. എന്നുപറഞ്ഞുകൊണ്ട് താങ്കള്‍ ചില ചോദ്യങ്ങള്‍ ഷായോട് തിരിച്ചു ചോദിക്കുന്നു.
കൊലപാതകം ഉള്‍പ്പെടെയുള്ള ഗുരുതരമായ കേസ് നേരിട്ടത് ആരാണെന്ന് അമിത്ഷാ സ്വയം ചിന്തിക്കണം. നടുറോഡില്‍ നരേന്ദ്ര മോദിയെ കൊല്ലാന്‍ എന്നു പറഞ്ഞു വന്ന 5 യുവാക്കളെ കൊന്ന് പ്രദര്‍ശനത്തിന് വച്ച അമിത് ഷാ… അദ്ദേഹത്തെ സംബന്ധിച്ച് വളരെ രൂക്ഷമായ ഭാഷയിലാണ് നമ്മുടെ മുഖ്യമന്ത്രി പ്രസംഗിച്ചത്. പിണറായി വിജയന്റെ ഭരണത്തെയും അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങളെയും ഒക്കെ വാഴ്ത്തി പറഞ്ഞതിന്റെ പേരില്‍ എന്നെ നിങ്ങള്‍ ഫേസ്ബുക്കില്‍ വല്ലാതെ പിന്തുടരുകയും പലതും പറഞ്ഞ് പരിഹസിക്കുകയും ചെയ്തു.
.
ഞാന്‍ അതെല്ലാം തന്നെ ആസ്വദിക്കുന്നു. അതെല്ലാം തന്നെ പ്രതീക്ഷിച്ചതാണ്. ഞാനെന്റെ രാഷ്ട്രീയമായ ഏതെങ്കിലും തരത്തിലുള്ള ബന്ധം ആര്‍ക്കും പതിച്ചു നല്‍കിയിട്ടില്ല. നാളെ പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അല്ലെങ്കില്‍ വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്നോ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരില്‍ നിന്നോ എന്തെങ്കിലും വീഴ്ച വരികയാണെങ്കില്‍ ഇതേ രീതിയില്‍ ഒരു പക്ഷേ ഇതിനേക്കാള്‍ കടുത്തഭാഷയില്‍ വിമര്‍ശിക്കുന്നതിന് ഒരിക്കലും ഒരു വിരോധവും ഇല്ല എനിക്ക്.

ഞാന്‍ അടിമയല്ല എന്ന് ഞാന്‍ മുന്‍കൂട്ടി പറഞ്ഞു കഴിഞ്ഞു. ഞാന്‍ ഒരു മത സംഘടനയിലും അംഗമല്ല. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും മെമ്പര്‍ അല്ല. എനിക്ക് സ്വതന്ത്രമായി കാര്യങ്ങള്‍ പറയാനും ഇന്ത്യയുടെ മതേതര ജനാധിപത്യ സംവിധാനത്തെ നിലനിര്‍ത്തി കാണാന്‍ വേണ്ടി ഏതറ്റംവരെയും പോകാനും തീരുമാനിച്ചുറച്ച ഒരു വ്യക്തി മാത്രമാണ് ഞാന്‍. അപ്പോള്‍ ആ അര്‍ത്ഥത്തില്‍ ഞാന്‍ പറയുന്നു ഇതുപോലെത്തെ നാലു വാചകങ്ങള്‍ അമിത്ഷായുടെ മുഖത്ത് നോക്കി പറയാനും അഞ്ച് വര്‍ഷ കാലത്തിനിടയില്‍ ആരെങ്കിലും മുന്‍പോട്ടു വന്നോ. അതാണ് ശ്രീ പിണറായി വിജയന്‍.

അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പോലീസില്‍ നിന്നോ മറ്റോ സംഭവിക്കുന്ന ചില്ലറ സ്‌കെലിതങ്ങളുടെ പേരില്‍ അദ്ദേഹത്തെ നമ്മള്‍ വേട്ടയാടുകയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെ മത വിരോധത്തിന് അല്ലെങ്കില്‍ ബിജെപി ബാന്ധവം എന്നൊക്കെ പറഞ്ഞ് ആരോപിച്ചുകൊണ്ട് കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല എന്ന് ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു. അതുകൊണ്ട് എനിക്ക് പറയാനുള്ളത് എനിക്ക് ഒരായിരം അടിമകളെ തരൂ.. രാഷ്ട്രീയ അടിമകളെ. എനിക്ക് അവരെ സ്വതന്ത്രരാക്കണം …അങ്ങനെ പിണറായി വിജയന്‍ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഈ ദിവസത്തെ പ്രസ്താവനയെ എനിക്ക് ഒരു ആഘോഷമാക്കി മാറ്റണം… നിങ്ങള്‍ പ്രതികരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *