കൊച്ചി: പുനര്‍നിര്‍മിച്ച പാലാരിവട്ടം പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. തകരാറിലായ പാലത്തില്‍ ചെന്നൈ ഐഐടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2019 മേയ് 1 മുതല്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ വൈകിട്ട് 4ന് ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയറാണ് പാലം തുറന്നു നല്‍കിയത്. നേരത്തേ മന്ത്രി ജി.സുധാകരനും ഉന്നത ഉദ്യോഗസ്ഥരും പാലം സന്ദര്‍ശിച്ചിരുന്നു.
തകരാറിലായ ഗര്‍ഡറുകളും പിയര്‍ ക്യാമ്പുകളും പൊളിച്ചു പുതിയവ നിര്‍മിച്ചു. തൂണുകള്‍ ബലപ്പെടുത്തി. റെക്കോര്‍ഡ് സമയം കൊണ്ടാണു പാലം പുനര്‍നിര്‍മാണം പൂര്‍ത്തിയായത്. 100 വര്‍ഷത്തെ ഈട് ഉറപ്പാക്കിയാണു പാലം ഗതാഗതത്തിനു തുറന്നു നല്കുന്നതെന്നു മന്ത്രി ജി.സുധാകരന് പറഞ്ഞു. 5 മാസവും 10 ദിവസവുമെടുത്താണ് ഡിഎംആര്‍സിയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് പാലം പുനര്‍നിര്‍മ്മിച്ചത്.