അമിത് ഷായോട് മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യങ്ങള്‍

അമിത് ഷായോട് മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യങ്ങള്‍

കണ്ണൂരില്‍ നടന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട പ്രസംഗം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടുള്ള ചോദ്യങ്ങളുടെ പുസ്തകമായിരുന്നു. ഉത്തരം കിട്ടേണ്ട നിരവധി ചോദ്യങ്ങളാണ് ഇന്ന് മുഖ്യമന്ത്രി ഉന്നയിച്ചത്. പലതും കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളുടെ കൂരമ്പുകളായിരുന്നു. മുഖ്യമന്ത്രി ചോദിച്ച ചോദ്യങ്ങളിലൂടെ ഒരു യാത്രയാകാം.

1. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണക്കടത്ത് ആസൂത്രണം ചെയ്ത പ്രധാനികളില്‍ ഒരാള്‍ അറിയപ്പെടുന്ന സംഘപരിവാറുകാരന്‍ അല്ലേ.

2. സര്‍ണ്ണകള്ളക്കടത്ത് തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും കസ്റ്റംസിനല്ലെ.

3. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍പോട്ടല്ലെ.

4. ബിജെപി അധികാരത്തില്‍ വന്നത് മുതല്‍ തിരുവനന്തപുരം എയര്‍പോട്ട് സ്വര്‍ണ്ണക്കടത്തിന്റെ ഹബ്ബായി മാറിയത് എങ്ങനെയാണ്.

5. സ്വര്‍ണ്ണകള്ളക്കടത്ത് നിയന്ത്രിക്കുന്നതില്‍ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്ക് വ്യക്തിപരമായ നേതൃതല പങ്കളിത്തമുണ്ട് എന്നത് അമിത് ഷായ്ക്ക് അറിയാത്തതാണോ.

6. സ്വര്‍ണ്ണകള്ളക്കടത്തിന് തടസം വരാതിരിക്കാന്‍ തിരുവനന്തപുരം എയര്‍പോട്ടില്‍ സംഘപരിവാറുകാരെ വിവിധ ചുമതലകളില്‍ നിയമിച്ചത് ബോധപൂര്‍വ്വമല്ലെ.

7. കള്ളക്കടത്തിന് പിടികൂടപ്പെട്ട ചിലരെ പ്രത്യേക താല്‍പര്യമെടുത്ത് ഡെപ്യൂട്ടേഷന്‍ വഴി തിരുവനന്തപുരത്ത് എത്തിച്ചതിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചത്.

8. ഈ കേസിലെ അന്വേഷണം താങ്കള്‍ക്ക്, അമിത് ഷാക്കും കൂട്ടര്‍ക്കും താല്‍പര്യമുള്ളവരില്‍ എത്തുന്നു എന്ന് കണ്ടപ്പോഴല്ലെ ആ കേസിന്റെ ദിശ തിരിച്ച് വിട്ടത്.

9. നയതന്ത്ര ബാഗേജ് അല്ലെന്ന് പറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തി താങ്കളുടെ പാര്‍ട്ടിയുടെ ചാനലിന്റെ മേധാവിയല്ലെ.

10. അദ്ദേഹത്തിലേക്ക് അന്വേഷണം എത്തിയപ്പോഴല്ലെ നിങ്ങളെ പോലുള്ളവര്‍ക്ക് അന്വേഷണം ശരിയായി നടക്കാന്‍ പാടില്ലായെന്ന് ബോധ്യമായത്.

11. ശരിയായ ദിശയില്‍ അന്വേഷണം നടന്നാല്‍ ഇത്തരത്തിലുള്ള നേതാക്കാള്‍ മാത്രമല്ല മന്ത്രി വരെ ചോദ്യം ചെയ്യപ്പെടും എന്നു മാത്രമല്ല മന്ത്രി പെട്ടേക്കും എന്ന് ബോധ്യമായപ്പോഴല്ലെ അന്വേഷണം അട്ടിമറിക്കുന്ന നിലയിലേക്കെത്തിയത്.

12. അന്വേഷണം അട്ടിമറിക്കുന്നതിന്റെ തുടക്കമായിരുന്നില്ലെ ജോയ്ന്റ് കമ്മീഷ്ണര്‍ അടക്കമുള്ള കസ്റ്റംസ് ഉദ്യോ?ഗസ്ഥരെ രായ്ക്കു രാമാനം സ്ഥലം മാറ്റിയത്.

13. തുടര്‍ന്ന് അന്വേഷണം തന്നെ ആവിയായിപോയില്ലെ

14. സ്വര്‍ണ്ണം കൊടുത്തയച്ച ആളെ അറിയാവുന്ന അന്വേഷണ ഏജന്‍സി ആ പ്രധാന പ്രതിയെ ഇപ്പോള്‍ എട്ടു മാസമായിട്ടും ചോദ്യം ചോയ്‌തോ.

15. ഇന്ത്യാ മഹാരാജ്യത്തിന്റെ ഒരു അന്വേഷണ ഏജന്‍സിക്ക് ഇത്തരമൊരു കുറ്റവാളിയെ ഇതേവരെ ചോദ്യം ചെയ്യാന്‍ കഴിയാത്തത് നിങ്ങള്‍ക്ക്, അതായത് കേന്ദ്ര ഭരണത്തിന് അതില്‍ താല്‍പര്യമില്ലാത്തത് കൊണ്ടല്ലെ. എന്തേ താല്‍പര്യ കുറവിന് കാരണം.

16. കള്ളക്കടത്തായി വന്ന സ്വര്‍ണ്ണം ഇവിടെയല്ലെ വന്നത്, ഇവിടെ വാങ്ങിയ ആളിലേക്ക് അന്വേഷണം എത്തിയോ.

17. സംഘപരിവാര്‍ ബന്ധമുള്ളവര്‍ അതിലുണ്ട് എന്നത് കൊണ്ടല്ലെ അവരിലേക്ക് അന്വേഷണം എത്തേണ്ടതില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ നിലപാടെടുത്തത്.

18. സ്വര്‍ണ്ണം വന്നല്ലോ കള്ളക്കടത്തായിട്ട് ആ സ്വര്‍ണ്ണം കണ്ടുകെട്ടിയോ, സ്വര്‍ണ്ണം എന്താ ആവിയായി പോയോ. നിങ്ങള്‍ക്ക് അത് പിടികൂടാന്‍ മനസ്സില്ല. കാരണം നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരുടെ കൈകളിലാണ് അത് എത്തിചേര്‍ന്നത്.

19. നിങ്ങളുടെ അന്വേഷണ ഏജന്‍സി പ്രതിയെ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ നിര്‍ബന്ധിക്കുന്നു എന്ന ശബ്ദരേഖ പുറത്തു വന്നത് താങ്കളുടെ ശ്രദ്ധയില്‍ ഇല്ലെ

20. താങ്കള്‍ ഉള്‍പ്പെടെയുള്ള ഭരണാധിപന്‍മാരുടെ നിയമവിരുദ്ധ നിര്‍?ദേശങ്ങള്‍ നടപ്പാക്കനല്ലെ അന്വേഷണ ഏജന്‍സിയിലെ ചില ഉദ്യോ?ഗസ്ഥര്‍ ഇത്തരം വിഴിവിട്ട നീക്കം നടത്തിയത്.

21. ഇതുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം ഉയര്‍ന്നു വന്നപ്പോള്‍ ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദമാണെന്ന് ഇതേ പ്രതി ജയ്ല്‍ അധികൃതര്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതിക്കൊടുത്തത് തങ്കള്‍ അറിഞ്ഞിട്ടില്ലെ.

22. സംസ്ഥാന സര്‍ക്കാരിനെതിരെ അന്വേഷണ ഏജന്‍സിയെ തിരിച്ചു വിടാന്‍ അന്വേഷണ ഏജന്‍സികളെ പ്രേരിപ്പിച്ചതാരാണ്.

23. നിങ്ങളുടെ പാര്‍ട്ടിയും കോണ്‍?ഗ്രസും കൂടി കേരളതല സഖ്യമുണ്ടാക്കി എല്‍ഡിഎഫിനെ നേരിട്ടുകളയാമെന്നല്ലെ ചിന്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *