മുസ്ലീം ലീഗിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നത്: ജലീല്‍

മുസ്ലീം ലീഗിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നത്: ജലീല്‍

തിരൂര്‍> മുസ്ലീം ലീഗിനെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ലീഗിന്റെ ഉള്ളില്‍ നിന്നും ഉയര്‍ന്നുവന്ന് ഒരു പൊട്ടിത്തെറിയില്‍ കലാശിക്കുമെ ന്നും മന്ത്രി കെ ടി ജലീല്‍. തിരൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 തന്റെ ആശ്രിത വല്‍സലനെ പാര്‍ട്ടിയില്‍ അധികാരസ്ഥാനത്ത് കൊണ്ടുവന്ന് പാര്‍ട്ടിയിലെ ജനകീയ സ്വഭാവം ഇല്ലാതാക്കുകയാണ് ലീഗ് നേതൃത്വം ചെയ്യുന്നത്. ലീഗിനെ സമുദായ രാഷ്ടീയ പാര്‍ട്ടി സ്ഥാനത്തുനിന്നും സമുദായത്തിലെ വരേണ്യവര്‍ഗ്ഗത്തിന്റെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന നിലയിലേക്ക് മാറ്റുന്നുവെന്ന ആക്ഷേപം ഒരു വിഭാഗം നേതാക്കളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്.

മുസ്ലീം ലീഗിലേക്കെല്ലാ കാലത്തും  ചിലര്‍ക്ക് മാത്രം നിയമങ്ങള്‍  ബാധകമല്ല എന്ന നിലയാണ്. പാര്‍ട്ടിയില്‍ സവര്‍ണാധിപത്യം നിലനില്‍ക്കുന്നു എന്ന ആക്ഷേപമാണ് നേതാക്കള്‍ക്കുള്ളത്. ഇപ്പോള്‍
അതവര്‍ പരസ്യമായി പറഞ്ഞ് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തു വരുന്നു.

  വ്യവസ്ഥകളൊക്കെ ലീഗ് മുന്നോട്ട് വെക്കുമെങ്കിലും ഇത് ലീഗിലെ അവര്‍ണര്‍ക്കു മാത്രമാണ് ബാധകമാകുന്നത്. സവര്‍ണര്‍ക്കത് ബാധകമല്ല,  ഈ സവര്‍ണ അവര്‍ണ വേര്‍തിരിവിനെതിരായിട്ടായിരിക്കും ലീഗില്‍ വലിയ പൊട്ടിത്തെറിയുണ്ടാകാന്‍ പോകുന്നത്. ഇതിന്റെ ഫലമായി  ജില്ലയിലെ പ്രതീക്ഷിക്കാത്ത നേതാക്കളടക്കം  വിമത സ്ഥാനാര്‍ത്ഥിയായി രംഗത്തുവരുമെന്നാണ് അറിയുന്നത്.

പാലക്കാട് ജില്ലയിലെ പ്രമുഖ ലീഗ് നേതാക്കള്‍ താനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇത്തരം ലീഗ് നേതാക്കള്‍
ലീഗ് – കോണ്‍ഗ്രസ് നിലപാടില്‍ അമര്‍ഷമുള്ളവരാണ്.  ഇത് വരുന്ന
തിരഞ്ഞെടുപ്പില്‍ പ്രകടമാകുമെന്നും മന്ത്രി പറഞ്ഞു.

കസ്റ്റംസും മറ്റ് എജന്‍സികളും സര്‍ക്കാറിനെതിരെ എന്തെല്ലാം  ഉമ്മാക്കികളാണ് കാണിച്ചു കൂട്ടിയത്.3 എജന്‍സികള്‍ തനിക്കെതിരെ വട്ടമിട്ട് പറന്നിട്ടും അവസാനം തന്റെ രോമത്തിന്‍ തൊടാന്‍ പോലും പറ്റിയില്ല. സമാനമായ സ്വഭാവമായിരിക്കും ഇക്കാര്യത്തിലും ഉണ്ടാവുകയെന്നും കെ ടി ജലീല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *