തലശ്ശേരി

തലശ്ശേരി

എ എൻ ഷംസീർ

തലശേരിയിൽ വികസനത്തിന്റെ തേര്‌ തെളിക്കാൻ വീണ്ടും അഡ്വ. എ എൻ ഷംസീർ. സർവതലസ്‌പർശിയായ വികസനത്തിന്റെ അഞ്ചുവർഷം പിന്നിട്ടാണ്‌ വീണ്ടും ജനവിധിതേടുന്നത്‌. ആയിരത്തി ഇരുന്നൂറ്റമ്പത്‌ കോടിയിലേറെ രൂപയുടെ വികസന പദ്ധതികളാണ്‌ മണ്ഡലത്തിൽ നടപ്പാക്കിയത്‌.

വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ്‌ അഡ്വ. എ എൻ ഷംസീർ പൊതുരംഗത്തെത്തിയത്‌. കണ്ണൂർ സർവകലാശാല യൂണിയൻ പ്രഥമ ചെയർമാനായിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു. ബ്രണ്ണൻ കോളേജിൽനിന്ന്‌ ഫിലോസഫി ബിരുദവും പാലയാട്‌ ക്യാമ്പസിൽനിന്ന്‌ നരവംശശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദവുമെടുത്ത ശേഷം പാലയാട്‌ സ്‌കൂൾ ഓഫ്‌ ലീഗൽ സ്‌റ്റഡീസിലാണ്‌ എൽഎൽബിയും എൽഎൽഎമ്മും പൂർത്തിയാക്കിയത്‌.

സമരമുഖങ്ങളിൽ തീപ്പന്തമായി ജ്വലിച്ചുനിന്ന എ എൻ ഷംസീറിനെ കേരളം മറന്നിട്ടില്ല. പ്രൊഫഷണൽ കോളേജ്‌ പ്രവേശന കൗൺസലിങ്ങിനെതിരായ സമരത്തിനിടെ പൊലീസിന്റെ ഭീകര മർദനത്തിനിരയായി. കള്ളക്കേസിൽ കുടുക്കി 94 ദിവസം ജയിലിലടച്ചു. 1999ൽ ധർമടം വെള്ളൊഴുക്കിൽവച്ച്‌ ആർഎസ്‌എസ്‌ അക്രമത്തിനിരയായി. മാരകപരിക്കോടെ തലനാരിഴക്കാണന്ന്‌ രക്ഷപ്പെട്ടത്‌.
നിയമസഭാംഗമെന്ന നിലയിൽ അഞ്ചുവർഷത്തെ പ്രവർത്തന മികവോടെയാണ്‌ വീണ്ടും അങ്കത്തിനിറങ്ങുന്നത്‌. വാഗ്‌മിയും ചാനൽ ചർച്ചയിലെ ഇടതുപക്ഷ ശബ്ദവും.

ജില്ലയിലെ മറ്റു സ്ഥാനാർത്ഥികൾ

തളിപ്പറമ്പ്

തളിപ്പറമ്പ്

എം വി ഗോവിന്ദൻ
പയ്യന്നൂർ

പയ്യന്നൂർ

ടി ഐ മധുസൂദനൻ
അഴീക്കോട്

അഴീക്കോട്

കെ വി സുമേഷ്
മട്ടന്നൂർ

മട്ടന്നൂർ

കെ കെ ശൈലജ